Sunday, April 11, 2010

രണ്ടാമത്തെ വീഴ്ച

ഒന്നാന്തരമൊരു ഫ്ളാഷ്‌ ബാക്കിലേറ്റി ഒരു പതിനാറ്‌ വര്‍ഷം പിന്നിലോട്ട്‌ കൊണ്ട്‌ പോവുകയാണ്‌ നിങ്ങളെ ഞാന്‍ എന്‍റെ അടുത്ത വീഴ്ച കാണിക്കാന്‍.

എട്ടാം ക്ളാസ്സിലെ ക്രിസ്തുമസ്‌ പരീക്ഷ കഴിഞ്ഞ്‌ നില്‍ക്കുന്ന കാലം.
റിസല്‍റ്റ്‌ വരുമ്പോള്‍ തോറ്റ വിഴയങ്ങള്‍ക്ക്‌ തോല്‍ക്കാനുള്ള കാരണം വീട്ടുകാരെ എങ്ങനെ ബോധിപ്പിക്കണം എന്ന്‌ ചിന്തിച്ച്‌ നടന്ന കാലം. ഫെബി അബ്രാഹമിനെയാണോ അതോ സ്വപ്ന ടി. തോമസിനെയാണോ പ്രേമിക്കെണ്ടതെന്ന്‌ കണ്‍ഫ്യൂഷന്‍ അടിച്ച്‌ നില്‍ക്കുന്ന കാലം. അവരിലാരെയെങ്കിലും പ്രേമിച്ചാല്‍ പൊറയിക്കോട്ട്മ്യാലിലെ സ്മിതയെ ആര്‌ പ്രേമിക്കും എന്ന ശങ്ക നിറഞ്ഞ കാലം.

തൊട്ടയല്‍പക്കത്തുള്ള ജാസ്മിന്‌ കൊടുത്ത ഐ ലവ്‌ യു ലെറ്റര്‍ അവള്‍ വീട്ടില്‍ കാണിക്കുമോ എന്ന പേടി മനസ്സില്‍ നിറഞ്ഞ കാലം.
വീട്ടില്‍ വളര്‍ത്തുന്ന സുമ പശുവിന്‍റെ പാല്‍ രണ്ട്‌ ഗ്ളാസ്സും, കൊല്ലമ്പടിയില്‍ നിന്ന്‌ വാങ്ങുന്ന കോഴിമുട്ടകളില്‍ ഒരെണ്ണം വച്ച്‌ രണ്ട്‌ നേരം കഴിച്ചിട്ടും എന്തേ സ്വല്‍പം കവിള്‍ വരാത്തെതെന്നും, എന്തേ നെഞ്ചിന്‍റെ ഒത്ത നടുക്കുള്ള ഒരു തൊടം എണ്ണ നിറയുന്ന കുഴി നിവരാത്തതെന്നും ആലോചിച്ച്‌ നടന്ന കാലം.

അതെ, അങ്ങനെ കണ്‍ഫ്യുഷനടിച്ചും, പേടിച്ചും, ആശങ്കപ്പെട്ടും, ചുമ്മാ അങ്ങ്‌ ജീവിച്ച്‌ പൊയ്ക്കോണ്ടിരുന്ന ചെറുപ്പകാലത്താണ്‌ എന്‍റെ ഈ വീഴ്ചയും നടക്കുന്നത്‌. വീണത്‌ ഒരു ഞായറാഴ്ച ആണെന്നാണ്‌ വിശ്വാസം. കാരണം ഞായറാഴ്ചകളിലാണല്ലോ ദൂരദര്‍ശനില്‍ വൈകിട്ട്‌ മലയാള സിനിമ ഉണ്ടായിരുന്നത്‌. വീഴ്ചേം കഴിഞ്ഞ്‌ ഐഡക്സും പുരട്ടി ഏതോ ഒരു സിനിമ കണ്ടതായി ഞാന്‍ ഓര്‍ക്കുന്നുണ്ട്‌.

അന്ന്‌ ഞങ്ങളുടേത്‌ പഴയൊരു വീടായിരുന്നു. അറയും നിരയും നിലവറയുമൊക്കെയുള്ള ഓട്‌ പാകിയ ഒരു വീട്‌. തിണ്ണ ബ്ളാക്‌ ഓക്സൈഡ്‌ പൂശിയതാണ്‌. ലക്ഷ്വറി,ലക്ഷ്വറി!! ( അതിനും മുന്‍പ്‌ അവിടം ചാണകം മെഴുകിയതായിരുന്നെത്രെ. എനിക്കതോര്‍മ്മയില്ല)ഏതെ ചൂട്‌ കാലത്തും ആ തിണ്ണയില്‍ നല്ല തണൂപ്പായിരുന്നു. ( പുതിയ വീടിനേക്കാള്‍ എനിക്കിഷ്ടം ആ പഴയ വീട്‌ തന്നെയായിരുന്നു. ) മുറ്റത്ത്‌ ഒരു നെല്ലിമരവും അതിനുചുറ്റും തിങ്ങിവളര്‍ന്ന കുറ്റിമുല്ലയും പിന്നെ മുന്‍വശത്ത്‌ പറമ്പിനതിരായി നില്‍ക്കുന്ന വര്‍ഷത്തിലൊന്ന്‌ നിറയെ കായ്‌ക്കുന്ന ഒരു മരോട്ടിയും ഉണ്ടായിരുന്നു. ആ മാരോട്ടിയുടെ ചുവട്ടിലൂടെയാണ്‌ നടപ്പാത. അതുവഴി ഇറങ്ങിയാണ്‌ ഞങ്ങള്‍ കുളിക്കുവാനും, (ഞാന്‍) കളിക്കുവാനുമൊക്കെ പോണത്‌.

അന്ന്‌ ഉച്ചയൂണും കഴിഞ്ഞ്‌ തിണ്ണയുടെ തണുപ്പില്‍ക്കിടന്നൊന്ന്‌ മയങ്ങി. ഒരു മൂന്ന്‌ മൂന്നരമണി ആവും കുറെ സ്ത്രീജനങ്ങളുടെ സംസാരവും ചിരിയും കേട്ടാണ്‌ ഞാന്‍ കണ്ണ്‌ തുറന്നത്‌. നോക്കുമ്പോളതാ നമ്മുടെ താഴത്തെ പറമ്പില്‍ നിന്ന്‌ ഒരു പറ്റം സ്ത്രീജനങ്ങള്‍ ഇല്ലത്തെ ശാന്തച്ചിറ്റയുടെ നേതൃത്വത്തില്‍ മഹിളാസമ്മേളനം നടത്തുന്നു. ഒപ്പം എന്‍റെ അമ്മയുമുണ്ട്‌. മറ്റ്‌ പ്രധാന അംഗങ്ങള്‍ വല്ലനാട്ടെ ഉമച്ചിറ്റ, പുത്തുപ്പുള്ളിലെ വാനമ്മ, ജ്യോതിസിന്‍റെ അമ്മ ശ്യാമളച്ചിറ്റ, മ്യാലിലെ പെമ്പിള, മേരിച്ചേച്ചി, വേലന്‍മാടത്തെ രാധാമണി, ഉഷ എന്നിവരാണ്‌.

എന്നാല്‍ തിണ്ണയിലെ തണുപ്പിനെ പുല്ലുപോലെ ഉപേക്ഷിച്ച്‌ എഴുന്നേറ്റ്‌ മുറ്റത്തേക്കൊരു ചാട്ടം ചാടുകയും പെട്ടെന്ന്‌ ജനഗണമന കേട്ടപോലെ ഒട്ടുനേരം എന്നെ അറ്റന്‍ഷന്‍ ആക്കി നിര്‍ത്തുകയും ചെയ്തതിന്‌ ഈ മാന്യമഹിളാകിളവികള്‍ക്ക്‌ എന്തെന്തിലും പങ്കുണ്ടെന്ന്‌ ആരും ധരിക്കരുത്‌. എന്നെ ഹഠാദാകര്‍ഷിച്ചത്‌ കിളവിക്കൂട്ടങ്ങള്‍ക്ക്‌ കുറച്ച്‌ മാറി ചിരിച്ചുല്ലസിച്ച്‌ നില്‍ക്കുന്ന റ്റെല്‍സി, നിഷ, ഷേര്‍ളി, ജയ എന്നീ നാല്‌ വാടാമലരുകളായിരുന്നു. നാലില്‍ മൂന്ന്‌ പേര്‍ എന്‍റെ സ്കൂള്‍മേറ്റ്സ്‌. ഷേര്‍ളി മാത്രം പാലാ അല്‍ഫോന്‍സാ കോളേജില്‍ പ്രീഡിഗ്രിക്ക്‌ പഠിക്കുന്നു. എന്നാലും ആ ഒരു കുറവിന്‍റെ പേരില്‍ ഞാന്‍ ഷേര്‍ളിയെ അവഗണിച്ചിരുന്നില്ല കേട്ടോ. മറ്റേത്‌ പെണ്‍കുട്ടികള്‍ക്കും കൊടുക്കുന്ന അതേ ശ്രദ്ധയും പരിഗണനയും ഞാന്‍ അയാള്‍ക്കും കൊടുത്തിരുന്നു.

അറ്റന്‍ഷനായിത്തന്നെ നിന്ന്‌ ഞാന്‍ ആലോചിച്ചു, എങ്ങനെ ഇവരുടെ മനസ്സില്‍ ഒരു ആരാധനാമൂര്‍ത്തിയായി കയറിപ്പറ്റാം. എന്ത്‌ വേലകാണിച്ചാല്‍ ഇവര്‍ വീഴും. ഈ വാടാമലരുകളെല്ലാം കൂടി എനിക്ക്‌ വേണ്ടി കടിപിടി കൂടുന്ന ഒരു നിമിഷം എങ്ങനെ വരുത്തും. എന്‍റെ പാട്ടുപുരക്കലമ്മേ ഒരു വഴി കാണിച്ച്‌ തരണേ....

തേടിയ വഴി കണ്ണില്‍ത്തട്ടി. അരക്ക്‌ താഴെ ഉയരത്തില്‍ അടുക്കി വച്ചിരിക്കുന്ന ഇഷ്ടികകള്‍. കിളവിക്കൂട്ടങ്ങള്‍ക്കുംകിളിന്ത്കൂട്ടങ്ങളും നില്‍ക്കുന്നതിന്‍റെ നടുവിലൂടെയാണ്‌ ഞങ്ങള്‍ കുളിക്കാന്‍ പോവുന്ന തോട്ടിലേക്കുള്ള നടപ്പാത. നടപ്പാതയോട്‌ ചേര്‍ന്ന്‌ ഇല്ലത്തെ രാമന്‍ കുഞ്ഞുണ്ണി റബ്ബര്‍ ഷീറ്റ്‌ അടിക്കാനുള്ള മെഷീന്‍ പുര കെട്ടാനായി ഇറക്കിവച്ചിരിക്കുന്നതാണ്‌ ആ ഇഷ്ടികകള്‍. അതിന്‍റെ സമീപത്തയാണ്‌ വാടാമലരുകള്‍ നിലയുറപ്പിച്ചിരിക്കുന്നത്‌. പലപ്പോഴും ആ ഇഷ്ടകള്‍ക്ക്‌ മേളിലൂടെ ചാടി ഓടി കുത്ത്‌ കല്ലുകളെ ആശ്രയിക്കതെ ഇടവഴിയിലേക്കെടുത്ത്‌ ചാടി ഇടവഴിയും കടന്ന്‌ പാടവരമ്പത്തൂടെ ഓടി പാടം മുറിച്ചൊഴുകുന്ന തോട്ടിലേക്ക്‌ ഉളികുത്തി അവിടെക്കിടന്ന്‌ നീന്തിത്തിമിര്‍ത്താണ്‌ എന്‍റെ കുളി.

എന്നാല്‍ പിന്നെ അങ്ങനെ ഒരു കുളിക്കാന്‍ പോക്ക്‌ നടത്തിക്കളയാമെന്ന്‌ തീരുമാനിച്ചു. അതാവുമ്പോള്‍ ആരാധന ചുമ്മാ ഇങ്ങ്‌ പോരും. കാരണം അങ്ങനെ ഒരു ചാട്ടവും ഓട്ടവുമൊന്നും ആ ജാതികളിലൊന്നിനും കഴിയില്ലല്ലോ. (മതിലുചാടുന്ന തരുണീമണികള്‍ ഇല്ലെന്നല്ല ഞാന്‍ പറഞ്ഞതിനര്‍ത്ഥം കേട്ടോ). ആണായിപ്പിറന്നവന്‍റെ വില അവര്‍ക്ക്‌ മനസ്സിലാക്കിക്കൊടുക്കാന്‍ ഇത്‌ തന്നെ പറ്റിയ സമയം. പുരുഷപ്രജകളുടെയെല്ലാം യശ്ശസ്സുയര്‍ത്തുന്ന അതിസാഹസികമായ ഒരു കാര്യംചെയ്യാന്‍ പോവുന്നു എന്ന ചിന്ത എന്നെ വല്ലാതെ പുളകിതനാക്കി. ഉള്ള രോമങ്ങള്‍ ഒന്നൊഴിയാതെ ആഞ്ചിത്തുടങ്ങി. ആണുങ്ങളെ അഭിമാനിക്കൂ...നിങ്ങള്‍ക്കായിതാ ഞാനത്‌ ചെയ്യുന്നു...

സോപ്പും തോര്‍ത്തുമെടുത്ത്‌ ഞാന്‍ "ടേക്ക്‌ ഓഫിന്‌" തയ്യാറായി. ഹൃദയത്തിന്‍റെ ഈ വൃത്തികെട്ട രീതിയിലുള്ള ഇടി പതിവില്ലാത്തതാണല്ലോ, ഞാന്‍ ഓര്‍ത്തു. വെറുതെ ഞാന്‍ ഇടത്‌ നെഞ്ചിലേക്കൊന്ന്‌ നോക്കി. "കുഴിയുടെ" വക്കത്തിരുന്ന്‌ അവന്‍ സകലശക്തിയുമെടുത്ത്‌ ഇടിക്കുന്നുണ്ട്‌. പൊങ്ങിത്താഴുന്നത്‌ തൊലിപ്പുറത്ത്‌ കാണാം. നാല്‌ പെണ്‍പിള്ളേരേ കണ്ടാല്‍ അപ്പോത്തുടങ്ങും. ഇവനെന്‍റെ മാനം കളയുമോ?

വാടാമലരുകള്‍ സംസാരത്തിലും ചിരിയിലും തന്നെ. ആരും നമ്മളെ ശ്രദ്ധിക്കുന്നില്ല. ഇങ്ങനെയായാല്‍ ഒരുചാട്ടം പാഴാവുമോ? റിസ്കെടുക്കേണ്ട. ഒരു റബ്ബര്‍ക്കമ്പെടുത്ത്‌ ഞാന്‍ അടുത്തുനില്‍ക്കുന്ന കാട്ടുചേമ്പിന്‍റെ ഇലയില്‍ ശക്തിയായി അടിച്ചു. "ഠപ്പേ" ന്ന വലിയ ശബ്ദത്തോടെ ചേമ്പില കീറി. എല്ലാവരുടെയും ശ്രദ്ധ എന്‍റെ നേര്‍ക്കായെന്ന്‌ ഒളികണ്ണാല്‍ ഉറപ്പ്‌ വരുത്തി ഞാന്‍ കൌണ്ട്‌ ഡൌണ്‍ തുടങ്ങി." ...3, 2, 1 , 0 "

കയ്യിലിരുന്ന വടി എറിഞ്ഞ്‌ ഞാന്‍ പാഞ്ഞു. എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്‌. ഇടക്ക്‌ അമ്മയുടെ ശബ്ദം ഒന്നുകേട്ടു. എന്നോടെന്തോ പറഞ്ഞതാണോ. എന്തായാലും ഇനി നില്‍ക്കാന്‍ വയ്യ. ഇതാ ഞാന്‍ ഇഷ്ടികക്കടുത്തെത്താറായി ഇനി വലതുകാലുകൊണ്ട്‌ കുതിച്ച്‌ ഇടതുകാല്‍ ഉയര്‍ത്തി ചാടണം. ഞാന്‍ വലതുകാലില്‍ സകലശക്തിയുംകൊടുത്ത്‌ ഇടതുകാല്‍ പരമാവധി ഉയര്‍ത്തി അപ്പോഴാണ്‌ ഒരു കാര്യം ഒരാവശ്യവുമില്ലാതെ പെട്ടന്ന്‌ ഓര്‍ത്തത്‌ " കല്യാണസൂത്രകവചം " ഇട്ടിട്ടില്ല. തീര്‍ത്തും " വിത്ത്‌ ഔട്ട്‌ " . ഈശ്വരാ നാറുമല്ലോ... പോക്കിയ കാല്‍ താഴ്ത്തി. നിമിഷനേരംകൊണ്ട്‌ ഇടിപ്പടത്തിലെ വില്ലനെപ്പോലെ അടുക്കിവച്ചിരുന്ന ഇഷ്ടികകള്‍ തെറുപ്പിച്ച്‌ അതിഭീകരമായാരാര്‍ത്തനാദത്തോടെ വാടാമലരുകളുടെ കാല്‍പ്പാദങ്ങളില്‍ വീണ്‌ നമസ്കരിച്ചു.

അഭിമാനത്തെ വേദന കീഴ്പ്പെടുത്തി. യാതൊരു നാണക്കേടുമില്ലാതെ കാല്‍മുട്ടുകള്‍ പൊത്തി ഞാന്‍ അലറിക്കരഞ്ഞു. യാതൊരു ദാക്ഷണ്യവും കൂടാതെ ഓടിവന്ന അമ്മ എഴുന്നേല്‍പ്പിച്ച്‌ നിര്‍ത്തി ചന്തിക്ക്‌ രണ്ട്‌ പെടച്ചു. അതോടെ വേദനക്ക്‌ ഒരു ബാലന്‍സായി. വാ പൊത്തിപ്പിടിച്ച്‌ ചിരിക്കുന്ന വാടാമലരുകളെ ഞാന്‍ കണ്ടില്ലെന്ന്‌ വച്ചു.

അതിനിടക്ക്‌ ചിരിച്ചുകൊണ്ട്‌ തന്നെ നിഷ അവളുടെ വീട്ടിലേക്കോടിപ്പോയി "ഐഡക്സും" എടുത്ത്‌ ചിരിച്ചുകൊണ്ട്‌ തന്നെ മടങ്ങി വന്നു. അമ്മ അത്‌ മുട്ടില്‍ പുരട്ടിത്തന്നു. അമ്മയുടെ തോളില്‍ കയ്യിട്ട്‌ ഒക്കി ഒക്കി വീട്ടിലേക്ക്‌ നടന്നപ്പോള്‍ കിക്കി കിക്കി എന്ന ചിരികള്‍ കേള്‍ക്കാത്ത മട്ടില്‍ അമ്മയോട്‌ ഞാന്‍ പറഞ്ഞു. " ഹോ, അട്ട ഊച്ചിയ മണമാണ്‌ ഈ ഐഡക്സിന്‌ "

foreverfiroo
never say goodbye

അവനെ ക്രൂശിക്കുക!

രണ്ടുമാസം മുമ്പാണ്‌. പാസ്‌പോര്‍ട്ടിന്റെ ആവശ്യത്തിനായി കൊച്ചിയിലെ പാസ്‌പോര്‍ട്ട്‌ ഓഫീസില്‍ പോകേണ്ടിവന്നു. തിരക്കുണ്ടാവും; രാവിലെ നേരത്തെ എത്തണം എന്ന്‌ പലരും ഉപദേശിച്ചതുകൊണ്ട്‌ 8.30നുതന്നെ ഗെയിറ്റിലെത്തി. ഉത്‌സവത്തിനുള്ള ആളുണ്ട്‌. അടച്ചഗേറ്റിലെ കാവല്‍ക്കാരന്‍ ആവശ്യക്കാരെ മാത്രമേ അകത്തേക്ക്‌ കയറ്റിവിടുന്നുള്ളൂ. ഉള്ളില്‍ കടന്നപ്പോള്‍ ടൈകെട്ടിയ ഒരു ചെറിയ മനുഷ്യന്‍ വിവിധതരം `ക്യൂ'കള്‍ നിയന്ത്രിച്ചുകൊണ്ടുനില്‍ക്കുന്നു. ഓര്‍ഡിനറി, തത്‌ക്കാല്‍, പാസ്‌പോര്‍ട്ട്‌ പുതുക്കല്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കു വരുന്നവര്‍ക്ക്‌ വിവിധ ക്യൂകളാണ്‌. മലയാളിയുടെ ജന്മസിദ്ധമായ ക്യൂതെറ്റിക്കലും തന്മൂലമുണ്ടാകുന്ന ഉന്തും തള്ളും ഒഴിച്ചാല്‍ രംഗംപൊതുവേ ശാന്തം.
പാസ്‌പോര്‍ട്ട്‌ പെട്ടെന്ന്‌ പുതുക്കിക്കിട്ടണമെങ്കില്‍ പാസ്‌പോര്‍ട്ട്‌ ഓഫീസറെ കാണുന്നത്‌ നന്നായിരിക്കുമെന്ന്‌ കൗണ്ടറിലെ സ്‌ത്രീ പറഞ്ഞു. വലിയ തിരക്കുകളുള്ള പാസ്‌പോര്‍ട്ട്‌ ഓഫീസര്‍ എന്ന ദന്തഗോപുരവാസിയെ ഇങ്ങനെയൊരു കാര്യത്തില്‍ കാണുന്നതു ശരിയോ എന്ന്‌ സന്ദേഹം തോന്നാതിരുന്നില്ല. വേറെ രക്ഷയില്ല എന്നു മനസിലായപ്പോള്‍ അങ്ങേരുടെ മുറി അന്വേഷിച്ചുചെന്നു. നീണ്ട ക്യൂവാണ്‌ ഓഫീസറുടെ റൂമിനു മുന്നില്‍. ഒരു മണിക്കൂറിലേറെ നിന്നപ്പോഴാണ്‌ ഉള്ളില്‍ കയറാന്‍ പറ്റിയത്‌. അകത്ത്‌, കസേരയില്‍ ഇരിക്കുന്നയാളെ കണ്ടപ്പോള്‍ ഞെട്ടി - പുറത്തുനിന്ന്‌ ക്യൂ നിയന്ത്രിച്ചിരുന്ന ചെറിയ മനുഷ്യന്‍!

ക്യൂ നിയന്ത്രിക്കാന്‍പോലും സന്നദ്ധനായ പാസ്‌പോര്‍ട്ട്‌ ഓഫീസര്‍ രവീന്ദ്രന്‍ ഏറെ പ്രത്യേകതയുള്ളയാളാണെന്ന്‌ സംസാരിച്ചു തുടങ്ങിയപ്പോള്‍ത്തന്നെ മനസിലായി. വളരെ `എനര്‍ജെറ്റിക്‌' ആണു കക്ഷി. `എടാ'. `മോനേ' എന്നൊക്കെ, പ്രായവും തരവും നോക്കി സന്ദര്‍ശകരെ അഭിസംബോധന ചെയ്യുന്നതും കൗതുകമുണര്‍ത്തി. എന്റെ ഫയല്‍ ഡിപ്പാര്‍ട്ടുമെന്റില്‍നിന്ന്‌ എടുപ്പിക്കാന്‍ അല്‌പനേരം ഓഫീസറുടെ മുറിയില്‍ ഇരിക്കേണ്ടിവന്നു. ഇതിനിടെ സന്ദര്‍ശകരുടെയെല്ലാം പ്രശ്‌നങ്ങള്‍ ഉടനടി പരിഹരിക്കപ്പെട്ടുകൊണ്ടിരുന്നു. ചിലര്‍ക്ക്‌ തന്റെ പേഴ്‌സണല്‍ ഫോണ്‍ നമ്പര്‍ നല്‍കി, പിറ്റേന്ന്‌ തന്നെ നേരിട്ട്‌ വിളിക്കാനും നാളെത്തന്നെ പ്രശ്‌നം പരിഹരിക്കാമെന്നും ഉറപ്പുനല്‍കുന്നുമുണ്ടായിരുന്നു.
ഉച്ചയായി. എന്റെ പാസ്‌പോര്‍ട്ട്‌ വൈകുന്നേരത്തിനുമുമ്പേ തരുമെന്ന്‌ ഓഫീസര്‍ ഉറപ്പുതന്നിരുന്നതുകൊണ്ട്‌ ഞാന്‍ കാത്തിരുന്നു. ഇതിനിടെ പുറത്തേക്കുവന്ന ഓഫീസര്‍ ഞാനവിടെ കുത്തിയിരിക്കുന്നതു കണ്ടപ്പോള്‍ ഉള്ളിലേക്ക്‌ വിളിപ്പിച്ചു. സോഫയില്‍ പിടിച്ചിരുത്തി. ഊണു കഴിച്ചോ എന്നാണ്‌ ചോദ്യം. ഇല്ലെന്നു ഞാന്‍. ഉടനടി, വീട്ടില്‍നിന്നും കൊണ്ടുവന്ന ചോറും കറിയും ടീപ്പോയ്‌ല്‍ നിരന്നു. പകുതിച്ചോറ്‌ എനിക്ക്‌! അതിനിടയില്‍ കടന്നുവന്ന സന്ദര്‍ശകന്‌ രണ്ടു പഴം!
ഞാനൊരു പത്രപ്രവര്‍ത്തകനാണെന്ന്‌ ഓഫീസര്‍ക്ക്‌ അറിയില്ല. യാതൊരു തരത്തിലുമുള്ള ശുപാര്‍ശയോടെയുമല്ല, ഞാനവിടെ പോയത്‌. എന്നിട്ടും ഊഷ്‌മളമായ സ്വീകരണമാണ്‌ എനിക്കു ലഭിച്ചത്‌. വൈകുന്നേരം തന്നെ പാസ്‌പോര്‍ട്ട്‌ അദ്ദേഹം നേരിട്ട്‌ തരികയും ചെയ്‌തു. ഉച്ചയ്‌ക്ക്‌ അല്‌പസമയം കിട്ടിയപ്പോള്‍ ഞാന്‍ ഓഫീസറോട്‌ ചോദിച്ചു: ഇങ്ങനെയൊരു ആക്‌ടീവായ, കാര്യങ്ങള്‍ ഉടനടി സാധിച്ചുതരുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്‌ഥനെ ഞാന്‍ കണ്ടിട്ടില്ല! ഉറക്കെയുള്ള ചിരിയോടെ അദ്ദേഹം മറുപടി പറഞ്ഞു. `ഇവിടെ വരുന്നവര്‍ പോസിറ്റീവ്‌ എനര്‍ജിയോടെയേ ഈ മുറിവിട്ടുപോകാവൂ എന്നാണ്‌ എന്റെ ആഗ്രഹം. അതിനാണ്‌ എന്‍െറ ശ്രമം. ഞാന്‍ പല വിദേശരാജ്യങ്ങളിലും ജോലി ചെയ്‌തിട്ടുണ്ട്‌. അവിടുത്തെ മാതൃക സ്വീകരിച്ച്‌, ബ്യൂറോക്രസിയെ മറികടക്കാനാണ്‌ എന്റെ ശ്രമം...'
രണ്ടാഴ്‌ച കഴിഞ്ഞു. എന്റെ ബന്‌ധുവിന്റെ പാസ്‌പോര്‍ട്ട്‌ ലഭിക്കാന്‍ താമസം നേരിട്ടപ്പോള്‍ ഞാന്‍ പറഞ്ഞു: `പാസ്‌പോര്‍ട്ട്‌ ഓഫീസറെ വിളിച്ചുനോക്ക്‌'.
വൈകുന്നേരം ബന്‌ധു അത്‌ഭുതസ്‌തബ്‌ധനായി എന്നോടുപറഞ്ഞു: ഫോണ്‍ വിളിച്ചയുടന്‍ ഓഫീസര്‍ എന്റെ നമ്പര്‍ വാങ്ങിച്ചു. അല്‌പനേരം കഴിഞ്ഞ്‌ തിരിച്ചുവിളിച്ച്‌ പാസ്‌പോര്‍ട്ട്‌ നാളെ വന്ന്‌ വാങ്ങിക്കോളാന്‍ പറഞ്ഞു. ഇങ്ങനെയുള്ള ഉദ്യോഗസ്‌ഥര്‍ നമ്മുടെയിടയിലുണ്ടോ!...
പ്രിയപ്പെട്ട വായനക്കാരേ... ഈ പാസ്‌പോര്‍ട്ട്‌ ഓഫീസര്‍ രവീന്ദ്രന്റെ ഇപ്പോഴത്തെ അവസ്‌ഥ കേള്‍ക്കുക. കേന്ദ്രമന്ത്രി കെ.വി. തോമസിനെ വേണ്ടവിധം സ്വീകരിച്ചില്ലെന്ന്‌ ആരോപിച്ച്‌ അദ്ദേഹത്തെ തല്‍സ്‌ഥാനത്തുനിന്നു മാറ്റി. ഇപ്പോള്‍ ഡല്‍ഹിക്കു വിളിപ്പിച്ചിരികുന്നു, വഴക്കുപറയാന്‍!
ഇതാണ്‌ നമുടെ നാട്‌. കുത്തഴിഞ്ഞു കിടന്ന പാസ്‌പോര്‍ട്ട്‌ ഓഫീസിന്‌ അടുക്കും ചിട്ടയും ഉണ്ടാക്കിയതും ജീവനക്കാരുടെ കൈക്കൂലി അവസാനിപ്പിച്ചതും രവീന്ദ്രനായിരുന്നു എന്ന്‌ പത്രങ്ങളില്‍ പിന്നീട്‌ വായിച്ചു. അങ്ങനെ ജീവനക്കാരുടെ കണ്ണിലെ കരടായിരുന്നു, ഈ ജനപ്രിയ പാസ്‌പോര്‍ട്ട്‌ ഓഫീസര്‍. തരംകിട്ടിയപ്പോള്‍ അവര്‍ അദ്ദേഹത്തെ പിന്നില്‍നിന്നു കുത്തി. അതിന്‌ അര്‍ധരാത്രിക്ക്‌ കുടപിടിക്കുന്ന കേന്ദ്രമന്ത്രി നിമിത്തമാവുകയും ചെയ്‌തു.

ആ നല്ലവനായ ഉദ്യോഗസ്‌ഥന്റെ ഇനിയുള്ള ഔദ്യോഗികജീവിതത്തെ ഈ വിവരംകെട്ട രാഷ്‌ട്രീയക്കാരന്റെ നടപടി മലീമസമാക്കാതിരിക്കട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
ഈ നാട്‌ നന്നാവുമോ! എവിടെ!
വാല്‍ക്കഷണം: സ്വീകരണവും ബഹുമാനവുമൊക്കെ പിടിച്ചുവാങ്ങേണ്ടതാണെന്ന്‌ ബഹു. കേന്ദ്രമന്ത്രി ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ, ആവോ?



foreverfiroo
never say goodbye

രാജ്യദ്രോഹി

ഞാന്‍ അഹമ്മദ്.നിങ്ങള്‍ എല്ലാവരും എന്നെ അറിയും .ത്രിശ്ശൂര്‍ ജില്ലയിലെ വടക്കാ..അല്ലെങ്കില്‍ വേണ്ട. അതിനേക്കാള്‍ പെട്ടന്ന് പറഞ്ഞാല്‍ അറിയുക ഷാര്‍ജയിലെ റോളയില്‍ ആമിനാ ഗ്രോസറി നടത്തിയിരുന്ന അഹമ്മദിനെയാണ്. ഗ്രോസറിയുടെ താക്കോല്‍ തരുമ്പോള്‍ അര്‍ബാബ് പറഞ്ഞത് "അഹമ്മദ് -ഇത് നിന്റെ മകളാണ്.പൊന്നുപോലെ ഇവളെനോക്കിയാല്‍ നിനക്ക് ഐശ്വര്യം ഇവളിലൂടെ അള്ളാഹു തരും . ഇവളുടെ പേരുപോലെ കച്ചവടത്തില്‍ നീയും വിശ്വവസ്തനായിരിക്കണം ". മുങ്ങിത്താഴാന്‍ വിധിക്കപ്പെട്ടവന്‍ എന്ന് കരുതിയിരിക്കുന്ന കാലത്താണ്,ഈ ഷോപ്പ് കയ്യില്‍ വരുന്നത്. പൊന്നുപോലെ നോക്കി.ഒരു ദിര്‍ഹത്തിനു പോലും വഞ്ചനകാണിച്ചില്ല.കച്ചവടം വിജയമായി.അങ്ങനെ കുറേവര്‍ഷങ്ങള്‍ ..

വണ്ടിയൊന്നു കുലുങ്ങി.ഏതോ ഗട്ടറില്‍ വീണതാണ്. കേരളത്തിലെ റോഡുകളല്ലേ ഗട്ടറിനു ഒരുക്ഷാമവുമില്ല. ഏറെ നാളത്തെ ഗള്‍ ഫ് ജീവിതത്തിനു ശേഷം ഈ മണ്ണില്‍ യാത്രചെയ്തപ്പോഴൊന്നും ഇവിടുത്തെ റോഡുകളേയും അറബിനാട്ടിലെ റോഡുകളേയും ഞാന്‍ താരതമ്യം ചെയ്തിട്ടില്ല.ഒറ്റകുതിപ്പിലൂടെ പുരോഗതിയിലെത്തിയ അറബ് രാജ്യങ്ങളും പടി പടിയായി പുരോഗതിയിലെത്തുന്ന എന്റെ ഇന്ത്യാരാജ്യവും എനിക്ക് അഭിമാനം തന്നെയാണ്. എന്നിട്ടും ഇപ്പോഴെന്തേ ഗട്ടറില്‍ വീണപ്പോള്‍ ഇവിടുത്തെ റോഡുകളെകുറിച്ച് ആലോചിച്ചത്..? കാരണം ലളിതമാണ് വണ്ടിയില്‍ സീറ്റിലല്ല ഞാനിരിക്കുന്നത്,സീറ്റുകളെ ഉറപ്പിച്ചു നിര്‍ത്തിയ ഇരുമ്പ് ബോഡിയിലാണ്. ചുവന്നകള്ളികളുള്ള വെള്ളത്തുണികൊണ്ട് തലവഴി മൂടിയിരിക്കുന്നതിനാല്‍ സ്ഥലം ഏതാണെന്ന് മനസ്സിലാവുന്നില്ല.അല്ലെങ്കില്‍ തന്നെ ഈയിടെയായി ഒന്നും മനസ്സിലാവുന്നില്ല.ഈ ഇരിക്കുന്നവണ്ടി പോലും ജീവിതത്തില്‍ ആദ്യമായാണ്,ഇത്രക്കടുത്ത് കാണുന്നത്. പണ്ടു സിനിമ കാണുന്ന ശീലമുണ്ടായിരുന്നപ്പോള്‍ കണ്ടിട്ടുണ്ട് ചില്ലുജനാലകള്‍ ക്ക് ചുറ്റിലും ഇരുമ്പ് ഗ്രില്ലുകള്‍ കൊണ്ട് കവചം തീര്‍ത്ത നീല നിറമുള്ളവണ്ടിയെ.അന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ഇടിവണ്ടി എന്നത്രേ ഇതിന്റെ പേര്. എനിക്കു ചുറ്റിലുമായി പത്തോളം പോലീസുകാരുണ്ട്.എല്ലാവരുടെ കയ്യിലും തോക്കുണ്ട്.അവരില്‍ ചിലരൊക്കെ കാലുകൊണ്ട് ഒരു തട്ടു തട്ടിയാണ്,അവരുടെ സീറ്റുകളില്‍ പോയിരുന്നത്.ബൂട്സ് കൊണ്ട് ഒരാള്‍ തട്ടിയത് വാരിയെല്ലിനും പേരു പറഞ്ഞുതരാന്‍ അറിയാത്ത വേറൊരു എല്ലിനും ഇടക്കാണ്, സൂചി തുളച്ചു കയറുന്നതിന്റെ വേദന തലച്ചോറിലേക്ക് കുതിച്ചുകയറി.കൈകളില്‍ വിലങ്ങുള്ളതുകൊന്ട് ഒന്നു തൊട്ടുഴിയാന്‍ പറ്റിയില്ല.നേരിയ മോങ്ങലോടെ ഒന്നു പിടഞ്ഞു. അള്ളാഹ്..

ഹയ്യാല സ്വലാത്ത്..ഹയ്യല ഫലാഹ്.. വണ്ടി കടന്നുപോകുന്നതിനിടയില്‍ വഴിയരികിലെ പള്ളിയില്‍ നിന്നും ബാങ്കിന്റെ ശബ്ദം ."നമസ്കാരത്തിലേക്ക് വരിക..വിജയത്തിലേക്ക് വരിക..." ഇതു പോലെ ബാങ്ക് വിളി കേള്‍ക്കുമ്പോഴൊക്കെ ഷാര്‍ജയിലെ ഷോപ്പില്‍ ഒരു പാക്കിസ്ഥാനി വരാറുണ്ടായിരുന്നു.ഫക്രുദ്ദീന്‍ അലി ജീലാനി. ഞങ്ങളൊന്നിച്ചാണ് റോളാ പാര്‍ക്കിനു സമീപത്തുള്ള പള്ളിയില്‍ പോയിരുന്നത്. ഗോലിപോലെ പച്ചനിറത്തില്‍ വായില്‍ സൂക്ഷിക്കുന്ന നസ് വാറിന്റെ മടുപ്പിക്കുന്ന മണമില്ലാത്ത ,നല്ലരീതിയില്‍ പെരുമാറുന്ന ഫക്രുദ്ദീന്‍ വളരെ പെട്ടന്ന് തന്നെ എന്റെ കൂട്ടുകാരനായി.പാക്കിസ്ഥാനെ കുറിച്ചും ,പെഷവാറിലെ ബാല്യത്തെ കുറിച്ചും, വിദ്യാഭ്യാസകാലത്തെ കുറിച്ചുമെല്ലാം ഏറെ സംസാരിക്കുമായിരുന്നു ഫക്രുദ്ദീന്‍.
ഷോപ്പില്‍ ഞാന്‍ സൂക്ഷിച്ച ഖുര്‍ ആന്‍ പൊടി തട്ടിയെടുത്ത് ഇതു വല്ലപ്പോഴും വായിച്ചു നോക്കണം എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞ് മലയാളം പരിഭാഷയുള്ള ഖുര്‍ ആന്‍ എനിക്കു വേണ്ടി സം ഘടിപ്പിച്ചു തന്നതും ആ പാക്കിസ്ഥാനിയാണ്. ഒരു വേദപുസ്തകം എന്ന രീതിയില്‍ മാത്രം ഭയപ്പാടോടെ കണ്ടിരുന്ന ഖുര്‍ ആന്‍ അതുല്യമായ സാഹിത്യം ഉള്‍ക്കൊള്ളുന്ന ഒന്നാണെന്നും ഞാന്‍ തിരിച്ചറിഞ്ഞു.

പൂക്കളെ ജിജ്ഞാസയോടെ നോക്കി നിന്നിരുന്ന 7 വയസ്സുകാരനെപ്പോലെയായ ആ നിമിഷം ..
തിരമാല കുതിച്ചു വന്നപ്പോള്‍ പിന്തിരിഞ്ഞോടി വാപ്പയുടെ കൈകളില്‍ അഭയം തേടി കിതച്ചു നിന്ന ബാല്യം ..
ഉദയാസ്ഥമനങ്ങളുടെ നാഥനെ തിരിച്ചറിയുകയായിരുന്നു.

"നിങ്ങളൊന്നിച്ച് അള്ളാഹുവിന്റെ കയറില്‍ മുറുകെപിടിക്കുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി.അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ ന്നു." മൂന്നാം അദ്ധ്യായത്തിലെ ഈ വാക്യങ്ങള്‍ ചൂണ്ടുവിരല്‍ കൊണ്ട് തൊട്ടുകാണിച്ചു ഫക്രുദ്ദീന്‍ പറഞ്ഞത് ഇന്നും ഓര്‍ മ്മയുണ്ട്. അഹമ്മദ് ഈ വാക്യത്തിന്റെ അര്‍ത്ഥം എന്നേക്കാള്‍ കൂടുതല്‍ നിനക്ക് അറിയാന്‍ പറ്റും .നീ പറഞ്ഞിട്ടുണ്ടല്ലോ നാട്ടില്‍ നിന്റെ അയല്‍ക്കാരെ കുറിച്ച് -രാമേട്ടന്‍ ,ഫ്രാന്‍ സിസ് അങ്ങനെ എത്രപേര്‍ ,സഹോദരനാവാന്‍ ഒരു ഉമ്മയുടെ വയറ്റില്‍ ജനിക്കേണ്ട കാര്യമൊന്നുമില്ല. മനസ്സുകളെ ഒന്നിപ്പിച്ച സര്‍വ്വശക്തന്റെ മതത്തിന്റെ ഭാഗമാണ് സാഹോദര്യം .ദൈവത്തിന്റെ കയറില്‍ പിടിച്ചാല്‍ മതി.ഒരു അഗ്നികുണ്ഠത്തിലേക്കും നീയും ഞാനും വീഴില്ല. ഫക്രുദ്ദീന്‍ നീ പറഞ്ഞത് എത്ര ശരിയാണ്. മനസ്സിലെ ചുവന്ന ആശയങ്ങളുടെ അതേനിറപ്പകര്‍ ച്ചയാണ്,വേലിക്കരികില്‍ നിന്നിരുന്ന ചെമ്പരത്തിപ്പൂവുകള്‍ക്ക് -എന്നിട്ടും വീടിന്റെ അടുത്തുള്ള അമ്പലത്തിലേക്ക് പൂജാപുഷ്പമായി അതേപൂക്കള്‍ പോയിരുന്നു എന്നോര്‍ ത്തപ്പോള്‍ അഭിമാനം തോന്നി. മാലകെട്ടാനുള്ള പൂവിറുക്കാന്‍ നമ്പീശന്‍ കുട്ടി വരും എന്നുപറഞ്ഞു കൊണ്ട് പാത്രം കഴുകിയവെള്ളം പോലും ഒഴുക്കി ചെമ്പരത്തിത്തടം മലിനമാക്കാതെ സൂക്ഷിച്ച ഉമ്മാനെ ഓര്‍ത്ത് മനസ്സു നിറഞ്ഞു.

ഒരു ബ്രേക്കിടുന്ന ശബ്ദം .
ചിന്തകളില്‍ നിന്നും ഞാന്‍ ഉണര്‍ന്നു. ചുറ്റുമുള്ള പോലീസുകാര്‍ ജാഗരൂകരായ പോലെ,തോക്കിന്റെ പാത്തികള്‍ നിലത്തു തട്ടുന്ന ശബ്ദം ബൂട്സ് ഉരയുന്ന ശബ്ദം.
ഇടിവണ്ടിയുടെ ഡ്രൈവറോട് എന്റെ തൊട്ടടുത്തുള്ള പോലീസുകാരന്‍ വിളിച്ചു ചോദിക്കുന്നത് കേട്ടു."എന്തു പറ്റിയെടേ..?"
"എസ്കോര്‍ ട്ട് വണ്ടികള്‍ എത്തിയില്ല".ഡ്രൈവര്‍ മറുപടി പറഞ്ഞു.
എസ്കോര്‍ ട്ട് വണ്ടികള്‍..??

ഞാനും അതിപ്പോഴാണ് ഓര്‍ക്കുന്നത്.എന്നെ ഒരാഴ്ചയായി സൂക്ഷിച്ചിരുന്ന സ്ഥലത്തുനിന്നും കോടതിയിലേക്ക് കൊണ്ടുപോകാനായി ഈ വണ്ടിയില്‍ കയറ്റുമ്പോള്‍ അവിടെ വമ്പന്‍ തിരക്കായിരുന്നു. നിരവധി ഫ്ലാഷുകള്‍ എന്റെ മൂടിയ മുഖത്തിനു നേരെ മിന്നുന്നുണ്ടായിരുന്നു.ചാനലുകള്‍ തത്സമയ വാര്‍ ത്തകൊടുക്കുന്നുണ്ടായിരുന്നു. അതിലൊരാള്‍ ആവേശപൂര്‍വ്വം വാര്‍ത്ത റിപ്പോര്‍ ട്ട് ചെയ്യുന്നത് കേള്‍ക്കാന്‍ പറ്റി." അഹമ്മദ് എന്ന ഏകദേശം 40 വയസ്സു പ്രായം തോന്നിക്കുന്ന ഒരാളെയാണ്,പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത് ഇയാളെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും .കനത്തപൊലീസ് ബന്തവസ്സാണ്, ഏര്‍ പ്പെടുത്തിയിരിക്കുന്നത്. കവചിത വാഹനത്തിനു മുന്നിലും പിന്നിലുമായി ഏതാണ്ട് നൂറിലധികം ..ക്ഷമിക്കണം ഏതാണ്ട് ഇരുനൂറിലധികം പോലീസ് കാരെയാണ് വിന്യസിച്ചിരിക്കുന്നത്." എനിക്കു ചിരിവരുന്നു. ഇരുനൂറു പോലീസുകാര്‍ എനിക്കു കാവല്‍ .അശ്വനിആശുപത്രിയിലെ കാര്‍ഡിയോളജി ഡോക്ടര്‍ ഇക്ബാല്‍ പറഞ്ഞത് "അഹമ്മദ് ഇനി പഴയപോലെ അധികം ഓടിച്ചാടി നടന്ന് ശരീരത്തിനെ മറക്കരുത്. ആദ്യത്തെ അറ്റാക്കു തന്നെയാണ് ഇത്. ശ്രദ്ധിക്കണം " എന്നെ ചോദ്യം ചെയ്ത എല്ലാസാറന്‍ മാരോടും ഞാന്‍ കരഞ്ഞു പറഞ്ഞു,ഡോക്ടര്‍ പറഞ്ഞ കാര്യം .ക്രൈം ബ്രാന്‍ച്,റോ,സ്പെഷ്യല്‍ സ്ക്വാഡ്,ആന്റി ടെററിസ്റ്റ് അങ്ങനെ എത്ര യെത്ര ഉദ്യോഗസ്ഥര്‍ .അവര്‍ക്കാര്‍ക്കും ഒന്നു കേള്‍ക്കാന്‍ മനസ്സുണ്ടായില്ല. ഓരോചോദ്യം ചെയ്യല്‍ തീരുമ്പോഴും ഓരോ അവയവം പണിമുടക്കുന്നു.ഇന്നു രാവിലെ മൂത്രം ഒഴിക്കാന്‍ പെട്ടപാട്...അള്ളാഹ് ..അറിയാതെ വിളിച്ചു പോയി.
വേദന.. വേദന.. ഫക്രുദ്ദീന്‍ നീ അറിയുന്നുണ്ടോ ഞാനനുഭവിക്കുന്ന വേദന. ഷാര്‍ ജയില്‍ നിന്നും കച്ചവടം അവസാനിപ്പിച്ച് നാട്ടില്‍ പോരാന്‍ നേരത്താണ്,സ്നേഹത്തോടെ ഫക്രുദ്ദീന്‍ എന്നെ പെഷവാറിലേക്ക് ക്ഷണിച്ചത്. അതും ജഹന്നാരയുടെ കല്യാണത്തിന്,മുറ്റത്തു ബോഗന്‍ വില്ലപൂത്തുനിന്നിരുന്നഫക്രുദ്ദീന്റെ ഷാര്‍ ജയിലെ വില്ലയില്‍ ഞാനെത്തുമ്പോഴെല്ലാം ജെല്ലി മിഠായിക്കു വേണ്ടി ഓടിയെത്തിരുന്ന ആ കൊച്ചുസുന്ദരി മണവാട്ടിക്കുട്ടിയായി എന്നു കേട്ടപ്പോള്‍ പോകാതിരിക്കാന്‍ കഴിഞ്ഞില്ല. 3 ദിവസം പെഷവാറില്‍ ,രണ്ടു രാജ്യക്കാരെന്നോ രണ്ടു സംസ്കാരമെന്നോ വേര്‍ തിരിവില്ലാതെ ഖവാലി സംഗീതത്തിനൊപ്പം തലയാട്ടി ആസ്വദിച്ച രാപ്പകലുകള്‍ ..
പിന്നീട് എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ്, ഫക്രുദ്ദീന്റെ ഒരു എഴുത്ത് എന്നെ തേടി വന്നത്.കിഡ്നിക്ക് തകരാറു സംഭവിച്ച അവന്റെ മകന്റെ ചികിത്സക്കു സഹായം ചോദിക്കുന്ന ആ വരികളില്‍ ഫക്രുദ്ദീന്റെ കണ്ണീരുപ്പ് ഞാനറിഞ്ഞു. മറ്റൊന്നും ആലോചിച്ചില്ല..ഒന്നു രണ്ടു ബാങ്കുകളില്‍ ചെന്ന് പാക്കിസ്ഥാനിലേക്ക് കുറച്ചുപണം അയക്കാന്‍ എന്താണ് വഴിയെന്ന് അന്വേഷിച്ചു. സം ശയത്തിന്റെ പുരികക്കൊടികള്‍ ഉയര്‍ന്നു ചോദ്യചിഹ്നങ്ങളായി മാറിയത് അപ്പോള്‍ തിരിച്ചറിയാന്‍ പറ്റിയില്ല.വണ്ടി കോടതിയില്‍ എത്തിയിരിക്കുന്നു.നേരത്തേതിനെക്കള്‍ വലിയ തിരക്കാണ് ഇപ്പോള്‍.പോലീസുകാര്‍ ജനങ്ങളെ ഓടിക്കുന്നു.മാധ്യമ പ്രവര്‍ത്തകര്‍ തിക്കും തിരക്കും കൂട്ടി പടമെടുക്കുന്നു.ഇവിടെ നിന്നും തത്സമയ വാര്‍ ത്ത ചാനലുകള്‍ കൊടുക്കുന്നത് കേള്‍ ക്കാം ."ഭീകരന്‍ അഹമ്മദിനെ ദാ..ഇപ്പോള്‍ കോടതിയില്‍ ഹാജരാക്കും .അഹമ്മദിന്റെ കൂട്ടുപ്രതികളെ കുറിച്ചു വിവരമൊന്നും കിട്ടിയിട്ടില്ല എന്നു പോലീസ് അറിയിച്ചു.തീവ്രവാദ പ്രവര്‍ത്തനവുമായി ഇയാള്‍ക്കു വളരെ ശക്തിയായ ബന്ധമുണ്ട്. ഇയാള്‍ 3 ദിവസം പാക്കിസ്ഥാനില്‍ പരിശീലനം നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്.ദുബായ് വഴിയായിരുന്നു റിക്രൂട്ട് മെന്റ്..കൂടാതെ സ്ഫോടനം നടന്നതിന്റെ ഒന്നാം വാര്‍ ഷികത്തില്‍ ഇയാള്‍ പാക്കിസ്ഥാനിലേക്ക് നിരവധി തവണ ഫോണ്‍ വിളിച്ചതിന്റെ തെളിവും പോലീസ് ഹാജരാക്കുന്നുണ്ട്. നാട്ടിലെ ബാങ്കുകളില്‍ നിന്ന് കോടിക്കണക്കിനു രൂപ പാക്കിസ്ഥാനിലേക്ക് എത്തിക്കാന്‍ ഇയാള്‍ നടത്തിയ ശ്രമത്തിനു തെളിവുലഭിച്ചിട്ടുണ്ട്.വീട് റെയ്ഡ് ചെയ്തപ്പോള്‍ കിട്ടിയ ഖുര്‍ ആന്റെ പ്രതികളും ഇയാള്‍ ക്കെതിരെയുള്ള ശക്തമായ തെളിവാണ്.
ഞാന്‍ ഞെട്ടിപ്പോയി."അക്രമികളായ ആളുകളെ ദൈവം സന്‍മാര്‍ഗത്തില്‍ ആക്കുന്നതല്ല"എന്നു പറഞ്ഞു പഠിപ്പിക്കുന്ന ഖുര്‍ ആന്‍ എനിക്കെതിരെയുള്ള തെളിവോ..??


എങ്കിലും ഞാന്‍ പേടിച്ചില്ല. ഞാനൊരിക്കലും എന്റെ നാടിനോടുള്ള വിശ്വാസത്തില്‍ അന്യായം കൂട്ടിക്കലര്‍ത്തിയിട്ടില്ല.
അങ്ങനെ യുള്ളവര്‍ നിര്‍ഭയരാണ് എന്ന് പഠിപ്പിച്ചതും ഈ ഖുര്‍ ആനാണ്..എനിക്കു നെഞ്ചിന്റെ ഇടതു വശത്ത് കൊളുത്തിവലിക്കുന്ന പോലെ അനുഭവപ്പെട്ടു തുടങ്ങി.വേദന മൂര്‍ ച്ഛിച്ച് ഡോക്ടര്‍ ഇക്ബാലിന്റെ മേശക്ക് മുകളിലേക്ക് വീണ ആ നിമിഷം വീണ്ടും വരുന്നു. നാഥാ..ഞാന്‍ ആദ്യം സുജൂദ് ചെയ്ത മണ്ണിനെ നീ കാക്കണേ.


എന്റെ വാക്കുകള്‍ ചാനല്‍ പടയുടെ ബഹളങ്ങള്‍ ക്കു മുന്നില്‍ ഉയര്‍ ന്നില്ല..അവര്‍ റിപ്പോര്‍ ട്ട് ചെയ്തു കൊണ്ടേഇരുന്നു." ..ഇതാ ഇപ്പോള്‍ വിലങ്ങിട്ടകൈകള്‍ കൊണ്ട് നെഞ്ചില്‍ അമര്‍ ത്തിക്കാണിച്ച് അഹമ്മദ് എന്തോ മുദ്രകാണിക്കുകയാണെന്നു തോന്നുന്നു.ഇടക്കു ഇടക്കു അയാള്‍ ആളുകള്‍ക്ക് മുഖം കൊടുക്കാതെ കൂടുതല്‍ താഴേക്ക് നോക്കാന്‍ ശ്രമിക്കുന്നുണ്ട്. ഒരു പോലീസ് കാരന്റെ ചുമലില്‍ ചാരാന്‍ ശ്രമിച്ച അഹമ്മദിനെ മറ്റൊരു പോലീസുകാരന്‍ ......."

അഴിച്ചു വിട്ട പോലുള്ള ഒരു തണുത്ത കാറ്റ് എന്നെ വിഴുങ്ങിത്തുടങ്ങി....
ഞാന്‍ അഹമ്മദ്.നിങ്ങള്‍ എല്ലാവരും എന്നെ അറിയും .ത്രിശ്ശൂര്‍ ജില്ലയിലെ വടക്കാ..അല്ലെങ്കില്‍ വേണ്ട. അതിനേക്കാള്‍ പെട്ടന്ന് പറഞ്ഞാല്‍ അറിയുക ഷാര്‍ജയിലെ റോളയില്‍ ആമിനാ ഗ്രോസറി നടത്തിയിരുന്ന അഹമ്മദിനെയാണ്. ഗ്രോസറിയുടെ താക്കോല്‍ തരുമ്പോള്‍ അര്‍ബാബ് പറഞ്ഞത് "അഹമ്മദ് -ഇത് നിന്റെ മകളാണ്.പൊന്നുപോലെ ഇവളെനോക്കിയാല്‍ നിനക്ക് ഐശ്വര്യം ഇവളിലൂടെ അള്ളാഹു തരും . ഇവളുടെ പേരുപോലെ കച്ചവടത്തില്‍ നീയും വിശ്വവസ്തനായിരിക്കണം ". മുങ്ങിത്താഴാന്‍ വിധിക്കപ്പെട്ടവന്‍ എന്ന് കരുതിയിരിക്കുന്ന കാലത്താണ്,ഈ ഷോപ്പ് കയ്യില്‍ വരുന്നത്. പൊന്നുപോലെ നോക്കി.ഒരു ദിര്‍ഹത്തിനു പോലും വഞ്ചനകാണിച്ചില്ല.കച്ചവടം വിജയമായി.അങ്ങനെ കുറേവര്‍ഷങ്ങള്‍ ..

വണ്ടിയൊന്നു കുലുങ്ങി.ഏതോ ഗട്ടറില്‍ വീണതാണ്. കേരളത്തിലെ റോഡുകളല്ലേ ഗട്ടറിനു ഒരുക്ഷാമവുമില്ല. ഏറെ നാളത്തെ ഗള്‍ ഫ് ജീവിതത്തിനു ശേഷം ഈ മണ്ണില്‍ യാത്രചെയ്തപ്പോഴൊന്നും ഇവിടുത്തെ റോഡുകളേയും അറബിനാട്ടിലെ റോഡുകളേയും ഞാന്‍ താരതമ്യം ചെയ്തിട്ടില്ല.ഒറ്റകുതിപ്പിലൂടെ പുരോഗതിയിലെത്തിയ അറബ് രാജ്യങ്ങളും പടി പടിയായി പുരോഗതിയിലെത്തുന്ന എന്റെ ഇന്ത്യാരാജ്യവും എനിക്ക് അഭിമാനം തന്നെയാണ്. എന്നിട്ടും ഇപ്പോഴെന്തേ ഗട്ടറില്‍ വീണപ്പോള്‍ ഇവിടുത്തെ റോഡുകളെകുറിച്ച് ആലോചിച്ചത്..? കാരണം ലളിതമാണ് വണ്ടിയില്‍ സീറ്റിലല്ല ഞാനിരിക്കുന്നത്,സീറ്റുകളെ ഉറപ്പിച്ചു നിര്‍ത്തിയ ഇരുമ്പ് ബോഡിയിലാണ്. ചുവന്നകള്ളികളുള്ള വെള്ളത്തുണികൊണ്ട് തലവഴി മൂടിയിരിക്കുന്നതിനാല്‍ സ്ഥലം ഏതാണെന്ന് മനസ്സിലാവുന്നില്ല.അല്ലെങ്കില്‍ തന്നെ ഈയിടെയായി ഒന്നും മനസ്സിലാവുന്നില്ല.ഈ ഇരിക്കുന്നവണ്ടി പോലും ജീവിതത്തില്‍ ആദ്യമായാണ്,ഇത്രക്കടുത്ത് കാണുന്നത്. പണ്ടു സിനിമ കാണുന്ന ശീലമുണ്ടായിരുന്നപ്പോള്‍ കണ്ടിട്ടുണ്ട് ചില്ലുജനാലകള്‍ ക്ക് ചുറ്റിലും ഇരുമ്പ് ഗ്രില്ലുകള്‍ കൊണ്ട് കവചം തീര്‍ത്ത നീല നിറമുള്ളവണ്ടിയെ.അന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ഇടിവണ്ടി എന്നത്രേ ഇതിന്റെ പേര്. എനിക്കു ചുറ്റിലുമായി പത്തോളം പോലീസുകാരുണ്ട്.എല്ലാവരുടെ കയ്യിലും തോക്കുണ്ട്.അവരില്‍ ചിലരൊക്കെ കാലുകൊണ്ട് ഒരു തട്ടു തട്ടിയാണ്,അവരുടെ സീറ്റുകളില്‍ പോയിരുന്നത്.ബൂട്സ് കൊണ്ട് ഒരാള്‍ തട്ടിയത് വാരിയെല്ലിനും പേരു പറഞ്ഞുതരാന്‍ അറിയാത്ത വേറൊരു എല്ലിനും ഇടക്കാണ്, സൂചി തുളച്ചു കയറുന്നതിന്റെ വേദന തലച്ചോറിലേക്ക് കുതിച്ചുകയറി.കൈകളില്‍ വിലങ്ങുള്ളതുകൊന്ട് ഒന്നു തൊട്ടുഴിയാന്‍ പറ്റിയില്ല.നേരിയ മോങ്ങലോടെ ഒന്നു പിടഞ്ഞു. അള്ളാഹ്..

ഹയ്യാല സ്വലാത്ത്..ഹയ്യല ഫലാഹ്.. വണ്ടി കടന്നുപോകുന്നതിനിടയില്‍ വഴിയരികിലെ പള്ളിയില്‍ നിന്നും ബാങ്കിന്റെ ശബ്ദം ."നമസ്കാരത്തിലേക്ക് വരിക..വിജയത്തിലേക്ക് വരിക..." ഇതു പോലെ ബാങ്ക് വിളി കേള്‍ക്കുമ്പോഴൊക്കെ ഷാര്‍ജയിലെ ഷോപ്പില്‍ ഒരു പാക്കിസ്ഥാനി വരാറുണ്ടായിരുന്നു.ഫക്രുദ്ദീന്‍ അലി ജീലാനി. ഞങ്ങളൊന്നിച്ചാണ് റോളാ പാര്‍ക്കിനു സമീപത്തുള്ള പള്ളിയില്‍ പോയിരുന്നത്. ഗോലിപോലെ പച്ചനിറത്തില്‍ വായില്‍ സൂക്ഷിക്കുന്ന നസ് വാറിന്റെ മടുപ്പിക്കുന്ന മണമില്ലാത്ത ,നല്ലരീതിയില്‍ പെരുമാറുന്ന ഫക്രുദ്ദീന്‍ വളരെ പെട്ടന്ന് തന്നെ എന്റെ കൂട്ടുകാരനായി.പാക്കിസ്ഥാനെ കുറിച്ചും ,പെഷവാറിലെ ബാല്യത്തെ കുറിച്ചും, വിദ്യാഭ്യാസകാലത്തെ കുറിച്ചുമെല്ലാം ഏറെ സംസാരിക്കുമായിരുന്നു ഫക്രുദ്ദീന്‍.
ഷോപ്പില്‍ ഞാന്‍ സൂക്ഷിച്ച ഖുര്‍ ആന്‍ പൊടി തട്ടിയെടുത്ത് ഇതു വല്ലപ്പോഴും വായിച്ചു നോക്കണം എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞ് മലയാളം പരിഭാഷയുള്ള ഖുര്‍ ആന്‍ എനിക്കു വേണ്ടി സം ഘടിപ്പിച്ചു തന്നതും ആ പാക്കിസ്ഥാനിയാണ്. ഒരു വേദപുസ്തകം എന്ന രീതിയില്‍ മാത്രം ഭയപ്പാടോടെ കണ്ടിരുന്ന ഖുര്‍ ആന്‍ അതുല്യമായ സാഹിത്യം ഉള്‍ക്കൊള്ളുന്ന ഒന്നാണെന്നും ഞാന്‍ തിരിച്ചറിഞ്ഞു.

പൂക്കളെ ജിജ്ഞാസയോടെ നോക്കി നിന്നിരുന്ന 7 വയസ്സുകാരനെപ്പോലെയായ ആ നിമിഷം ..
തിരമാല കുതിച്ചു വന്നപ്പോള്‍ പിന്തിരിഞ്ഞോടി വാപ്പയുടെ കൈകളില്‍ അഭയം തേടി കിതച്ചു നിന്ന ബാല്യം ..
ഉദയാസ്ഥമനങ്ങളുടെ നാഥനെ തിരിച്ചറിയുകയായിരുന്നു.

"നിങ്ങളൊന്നിച്ച് അള്ളാഹുവിന്റെ കയറില്‍ മുറുകെപിടിക്കുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി.അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ ന്നു." മൂന്നാം അദ്ധ്യായത്തിലെ ഈ വാക്യങ്ങള്‍ ചൂണ്ടുവിരല്‍ കൊണ്ട് തൊട്ടുകാണിച്ചു ഫക്രുദ്ദീന്‍ പറഞ്ഞത് ഇന്നും ഓര്‍ മ്മയുണ്ട്. അഹമ്മദ് ഈ വാക്യത്തിന്റെ അര്‍ത്ഥം എന്നേക്കാള്‍ കൂടുതല്‍ നിനക്ക് അറിയാന്‍ പറ്റും .നീ പറഞ്ഞിട്ടുണ്ടല്ലോ നാട്ടില്‍ നിന്റെ അയല്‍ക്കാരെ കുറിച്ച് -രാമേട്ടന്‍ ,ഫ്രാന്‍ സിസ് അങ്ങനെ എത്രപേര്‍ ,സഹോദരനാവാന്‍ ഒരു ഉമ്മയുടെ വയറ്റില്‍ ജനിക്കേണ്ട കാര്യമൊന്നുമില്ല. മനസ്സുകളെ ഒന്നിപ്പിച്ച സര്‍വ്വശക്തന്റെ മതത്തിന്റെ ഭാഗമാണ് സാഹോദര്യം .ദൈവത്തിന്റെ കയറില്‍ പിടിച്ചാല്‍ മതി.ഒരു അഗ്നികുണ്ഠത്തിലേക്കും നീയും ഞാനും വീഴില്ല. ഫക്രുദ്ദീന്‍ നീ പറഞ്ഞത് എത്ര ശരിയാണ്. മനസ്സിലെ ചുവന്ന ആശയങ്ങളുടെ അതേനിറപ്പകര്‍ ച്ചയാണ്,വേലിക്കരികില്‍ നിന്നിരുന്ന ചെമ്പരത്തിപ്പൂവുകള്‍ക്ക് -എന്നിട്ടും വീടിന്റെ അടുത്തുള്ള അമ്പലത്തിലേക്ക് പൂജാപുഷ്പമായി അതേപൂക്കള്‍ പോയിരുന്നു എന്നോര്‍ ത്തപ്പോള്‍ അഭിമാനം തോന്നി. മാലകെട്ടാനുള്ള പൂവിറുക്കാന്‍ നമ്പീശന്‍ കുട്ടി വരും എന്നുപറഞ്ഞു കൊണ്ട് പാത്രം കഴുകിയവെള്ളം പോലും ഒഴുക്കി ചെമ്പരത്തിത്തടം മലിനമാക്കാതെ സൂക്ഷിച്ച ഉമ്മാനെ ഓര്‍ത്ത് മനസ്സു നിറഞ്ഞു.

ഒരു ബ്രേക്കിടുന്ന ശബ്ദം .
ചിന്തകളില്‍ നിന്നും ഞാന്‍ ഉണര്‍ന്നു. ചുറ്റുമുള്ള പോലീസുകാര്‍ ജാഗരൂകരായ പോലെ,തോക്കിന്റെ പാത്തികള്‍ നിലത്തു തട്ടുന്ന ശബ്ദം ബൂട്സ് ഉരയുന്ന ശബ്ദം.
ഇടിവണ്ടിയുടെ ഡ്രൈവറോട് എന്റെ തൊട്ടടുത്തുള്ള പോലീസുകാരന്‍ വിളിച്ചു ചോദിക്കുന്നത് കേട്ടു."എന്തു പറ്റിയെടേ..?"
"എസ്കോര്‍ ട്ട് വണ്ടികള്‍ എത്തിയില്ല".ഡ്രൈവര്‍ മറുപടി പറഞ്ഞു.
എസ്കോര്‍ ട്ട് വണ്ടികള്‍..??

ഞാനും അതിപ്പോഴാണ് ഓര്‍ക്കുന്നത്.എന്നെ ഒരാഴ്ചയായി സൂക്ഷിച്ചിരുന്ന സ്ഥലത്തുനിന്നും കോടതിയിലേക്ക് കൊണ്ടുപോകാനായി ഈ വണ്ടിയില്‍ കയറ്റുമ്പോള്‍ അവിടെ വമ്പന്‍ തിരക്കായിരുന്നു. നിരവധി ഫ്ലാഷുകള്‍ എന്റെ മൂടിയ മുഖത്തിനു നേരെ മിന്നുന്നുണ്ടായിരുന്നു.ചാനലുകള്‍ തത്സമയ വാര്‍ ത്തകൊടുക്കുന്നുണ്ടായിരുന്നു. അതിലൊരാള്‍ ആവേശപൂര്‍വ്വം വാര്‍ത്ത റിപ്പോര്‍ ട്ട് ചെയ്യുന്നത് കേള്‍ക്കാന്‍ പറ്റി." അഹമ്മദ് എന്ന ഏകദേശം 40 വയസ്സു പ്രായം തോന്നിക്കുന്ന ഒരാളെയാണ്,പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത് ഇയാളെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും .കനത്തപൊലീസ് ബന്തവസ്സാണ്, ഏര്‍ പ്പെടുത്തിയിരിക്കുന്നത്. കവചിത വാഹനത്തിനു മുന്നിലും പിന്നിലുമായി ഏതാണ്ട് നൂറിലധികം ..ക്ഷമിക്കണം ഏതാണ്ട് ഇരുനൂറിലധികം പോലീസ് കാരെയാണ് വിന്യസിച്ചിരിക്കുന്നത്." എനിക്കു ചിരിവരുന്നു. ഇരുനൂറു പോലീസുകാര്‍ എനിക്കു കാവല്‍ .അശ്വനിആശുപത്രിയിലെ കാര്‍ഡിയോളജി ഡോക്ടര്‍ ഇക്ബാല്‍ പറഞ്ഞത് "അഹമ്മദ് ഇനി പഴയപോലെ അധികം ഓടിച്ചാടി നടന്ന് ശരീരത്തിനെ മറക്കരുത്. ആദ്യത്തെ അറ്റാക്കു തന്നെയാണ് ഇത്. ശ്രദ്ധിക്കണം " എന്നെ ചോദ്യം ചെയ്ത എല്ലാസാറന്‍ മാരോടും ഞാന്‍ കരഞ്ഞു പറഞ്ഞു,ഡോക്ടര്‍ പറഞ്ഞ കാര്യം .ക്രൈം ബ്രാന്‍ച്,റോ,സ്പെഷ്യല്‍ സ്ക്വാഡ്,ആന്റി ടെററിസ്റ്റ് അങ്ങനെ എത്ര യെത്ര ഉദ്യോഗസ്ഥര്‍ .അവര്‍ക്കാര്‍ക്കും ഒന്നു കേള്‍ക്കാന്‍ മനസ്സുണ്ടായില്ല. ഓരോചോദ്യം ചെയ്യല്‍ തീരുമ്പോഴും ഓരോ അവയവം പണിമുടക്കുന്നു.ഇന്നു രാവിലെ മൂത്രം ഒഴിക്കാന്‍ പെട്ടപാട്...അള്ളാഹ് ..അറിയാതെ വിളിച്ചു പോയി.
വേദന.. വേദന.. ഫക്രുദ്ദീന്‍ നീ അറിയുന്നുണ്ടോ ഞാനനുഭവിക്കുന്ന വേദന. ഷാര്‍ ജയില്‍ നിന്നും കച്ചവടം അവസാനിപ്പിച്ച് നാട്ടില്‍ പോരാന്‍ നേരത്താണ്,സ്നേഹത്തോടെ ഫക്രുദ്ദീന്‍ എന്നെ പെഷവാറിലേക്ക് ക്ഷണിച്ചത്. അതും ജഹന്നാരയുടെ കല്യാണത്തിന്,മുറ്റത്തു ബോഗന്‍ വില്ലപൂത്തുനിന്നിരുന്നഫക്രുദ്ദീന്റെ ഷാര്‍ ജയിലെ വില്ലയില്‍ ഞാനെത്തുമ്പോഴെല്ലാം ജെല്ലി മിഠായിക്കു വേണ്ടി ഓടിയെത്തിരുന്ന ആ കൊച്ചുസുന്ദരി മണവാട്ടിക്കുട്ടിയായി എന്നു കേട്ടപ്പോള്‍ പോകാതിരിക്കാന്‍ കഴിഞ്ഞില്ല. 3 ദിവസം പെഷവാറില്‍ ,രണ്ടു രാജ്യക്കാരെന്നോ രണ്ടു സംസ്കാരമെന്നോ വേര്‍ തിരിവില്ലാതെ ഖവാലി സംഗീതത്തിനൊപ്പം തലയാട്ടി ആസ്വദിച്ച രാപ്പകലുകള്‍ ..
പിന്നീട് എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ്, ഫക്രുദ്ദീന്റെ ഒരു എഴുത്ത് എന്നെ തേടി വന്നത്.കിഡ്നിക്ക് തകരാറു സംഭവിച്ച അവന്റെ മകന്റെ ചികിത്സക്കു സഹായം ചോദിക്കുന്ന ആ വരികളില്‍ ഫക്രുദ്ദീന്റെ കണ്ണീരുപ്പ് ഞാനറിഞ്ഞു. മറ്റൊന്നും ആലോചിച്ചില്ല..ഒന്നു രണ്ടു ബാങ്കുകളില്‍ ചെന്ന് പാക്കിസ്ഥാനിലേക്ക് കുറച്ചുപണം അയക്കാന്‍ എന്താണ് വഴിയെന്ന് അന്വേഷിച്ചു. സം ശയത്തിന്റെ പുരികക്കൊടികള്‍ ഉയര്‍ന്നു ചോദ്യചിഹ്നങ്ങളായി മാറിയത് അപ്പോള്‍ തിരിച്ചറിയാന്‍ പറ്റിയില്ല.വണ്ടി കോടതിയില്‍ എത്തിയിരിക്കുന്നു.നേരത്തേതിനെക്കള്‍ വലിയ തിരക്കാണ് ഇപ്പോള്‍.പോലീസുകാര്‍ ജനങ്ങളെ ഓടിക്കുന്നു.മാധ്യമ പ്രവര്‍ത്തകര്‍ തിക്കും തിരക്കും കൂട്ടി പടമെടുക്കുന്നു.ഇവിടെ നിന്നും തത്സമയ വാര്‍ ത്ത ചാനലുകള്‍ കൊടുക്കുന്നത് കേള്‍ ക്കാം ."ഭീകരന്‍ അഹമ്മദിനെ ദാ..ഇപ്പോള്‍ കോടതിയില്‍ ഹാജരാക്കും .അഹമ്മദിന്റെ കൂട്ടുപ്രതികളെ കുറിച്ചു വിവരമൊന്നും കിട്ടിയിട്ടില്ല എന്നു പോലീസ് അറിയിച്ചു.തീവ്രവാദ പ്രവര്‍ത്തനവുമായി ഇയാള്‍ക്കു വളരെ ശക്തിയായ ബന്ധമുണ്ട്. ഇയാള്‍ 3 ദിവസം പാക്കിസ്ഥാനില്‍ പരിശീലനം നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്.ദുബായ് വഴിയായിരുന്നു റിക്രൂട്ട് മെന്റ്..കൂടാതെ സ്ഫോടനം നടന്നതിന്റെ ഒന്നാം വാര്‍ ഷികത്തില്‍ ഇയാള്‍ പാക്കിസ്ഥാനിലേക്ക് നിരവധി തവണ ഫോണ്‍ വിളിച്ചതിന്റെ തെളിവും പോലീസ് ഹാജരാക്കുന്നുണ്ട്. നാട്ടിലെ ബാങ്കുകളില്‍ നിന്ന് കോടിക്കണക്കിനു രൂപ പാക്കിസ്ഥാനിലേക്ക് എത്തിക്കാന്‍ ഇയാള്‍ നടത്തിയ ശ്രമത്തിനു തെളിവുലഭിച്ചിട്ടുണ്ട്.വീട് റെയ്ഡ് ചെയ്തപ്പോള്‍ കിട്ടിയ ഖുര്‍ ആന്റെ പ്രതികളും ഇയാള്‍ ക്കെതിരെയുള്ള ശക്തമായ തെളിവാണ്.
ഞാന്‍ ഞെട്ടിപ്പോയി."അക്രമികളായ ആളുകളെ ദൈവം സന്‍മാര്‍ഗത്തില്‍ ആക്കുന്നതല്ല"എന്നു പറഞ്ഞു പഠിപ്പിക്കുന്ന ഖുര്‍ ആന്‍ എനിക്കെതിരെയുള്ള തെളിവോ..??


എങ്കിലും ഞാന്‍ പേടിച്ചില്ല. ഞാനൊരിക്കലും എന്റെ നാടിനോടുള്ള വിശ്വാസത്തില്‍ അന്യായം കൂട്ടിക്കലര്‍ത്തിയിട്ടില്ല.
അങ്ങനെ യുള്ളവര്‍ നിര്‍ഭയരാണ് എന്ന് പഠിപ്പിച്ചതും ഈ ഖുര്‍ ആനാണ്..എനിക്കു നെഞ്ചിന്റെ ഇടതു വശത്ത് കൊളുത്തിവലിക്കുന്ന പോലെ അനുഭവപ്പെട്ടു തുടങ്ങി.വേദന മൂര്‍ ച്ഛിച്ച് ഡോക്ടര്‍ ഇക്ബാലിന്റെ മേശക്ക് മുകളിലേക്ക് വീണ ആ നിമിഷം വീണ്ടും വരുന്നു. നാഥാ..ഞാന്‍ ആദ്യം സുജൂദ് ചെയ്ത മണ്ണിനെ നീ കാക്കണേ.


എന്റെ വാക്കുകള്‍ ചാനല്‍ പടയുടെ ബഹളങ്ങള്‍ ക്കു മുന്നില്‍ ഉയര്‍ ന്നില്ല..അവര്‍ റിപ്പോര്‍ ട്ട് ചെയ്തു കൊണ്ടേഇരുന്നു." ..ഇതാ ഇപ്പോള്‍ വിലങ്ങിട്ടകൈകള്‍ കൊണ്ട് നെഞ്ചില്‍ അമര്‍ ത്തിക്കാണിച്ച് അഹമ്മദ് എന്തോ മുദ്രകാണിക്കുകയാണെന്നു തോന്നുന്നു.ഇടക്കു ഇടക്കു അയാള്‍ ആളുകള്‍ക്ക് മുഖം കൊടുക്കാതെ കൂടുതല്‍ താഴേക്ക് നോക്കാന്‍ ശ്രമിക്കുന്നുണ്ട്. ഒരു പോലീസ് കാരന്റെ ചുമലില്‍ ചാരാന്‍ ശ്രമിച്ച അഹമ്മദിനെ മറ്റൊരു പോലീസുകാരന്‍ ......."

അഴിച്ചു വിട്ട പോലുള്ള ഒരു തണുത്ത കാറ്റ് എന്നെ വിഴുങ്ങിത്തുടങ്ങി....


foreverfiroo
never say goodbye

സ്വന്തം വീട്ടിലെ അന്യര്‍

പ്രവാസകാലങ്ങള്‍ക്ക്‌ ശേഷം താന്‍ പിച്ചവെച്ചു നടന്ന വീടിനു മുന്നിലെത്തി ആഗമനം അറിയിക്കുമ്പോള്‍ ശ്രദ്ധിച്ചു. കുട്ടിക്കാലത്ത്‌ ആംഗലേയ ഭാഷയില്‍ തങ്കലിപികളില്‍ കടഞ്ഞെടുത്ത്‌ വാതില്‍പടിയില്‍ പിടിപ്പിച്ചിരുന്ന തന്റെ നാമം ചേര്‍ത്തെഴുതിയ ഗൃഹനാമം പറിച്ചെറിയപ്പെട്ടിരിക്കുന്നു. ആര്‍ക്കോ അതൊരു അഭംഗിയായി തോന്നിയിട്ടുണ്ടാകാം. ഒരു പുഞ്ചിരിക്ക്‌ ശ്രമിക്കുമ്പോഴും കണ്ണുകള്‍ ഈറനണിഞ്ഞുപോയി. സ്വന്തം വീട്‌ അന്യമാകുന്ന കാഴ്ച ഒന്നുകൂടി നോക്കിക്കണ്ടു. പ്രവാസി ജീവിതത്തിന്റെ ആദ്യ പുരസ്കാരം തന്റെ ഹൃദയത്തിലേക്ക്‌ അവന്‍ നോക്കി. അത്‌ പ്രതിഷേധിക്കുന്നുണ്ടോ? ഇല്ല. സഹന ശക്തിക്ക്‌ കുറവ്‌ വന്നിട്ടില്ല. മാതാപിതാക്കള്‍ അരുമയില്‍ താലോലിച്ച നാമം രക്തബന്ധങ്ങളാല്‍ തുടച്ച്‌ മാറ്റിയിരിക്കുന്നു. ഒന്നു മനഃപൂര്‍വമായിരിക്കില്ല.

കാലങ്ങള്‍ക്ക്‌ മുമ്പുള്ള മരുഴൂവിലെ വര്‍ണചിത്രങ്ങല്‍ മനസ്സിലൂടെ മിന്നിമറഞ്ഞു. ഒരിക്കല്‍ കണ്ണുനീര്‍ വീണു കുതിരുന്നു വികൃതമായ അക്ഷരങ്ങളാല്‍ ഉമ്മയുടെ കത്ത്‌. പൊന്നുമോന്‍ അറിയുന്നതിന്‍ എന്നുള്ള മതൃസ്നേഹം തുളുമ്പുന്ന വരികളിലൂടെ എഴുതുന്നു. ഇളയവന്‌ ഒരു ഓപ്പറേഷന്‍ അത്യാവശ്യമായി നടത്തേണ്ടിയിരിക്കുന്നു. വേഗം തന്നെ പണം എത്തിക്കണം. സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന അവര്‍ക്ക്‌ അറിയില്ലാല്ലോ ഇവിടുത്തെ അവസ്ഥാ വിശേഷങ്ങള്‍.

നാലക്കവും അഞ്ചക്കവും ശമ്പളം പറ്റുന്ന ഉറ്റ ബന്ധു ജനങ്ങളുടെ അടുത്തേക്ക്‌ പോയി ആവശ്യം പറയാതെ, പുലര്‍ച്ച തന്നെ ഇറങ്ങി നടന്നു. ഇന്നലകളെ പോലെ ഒരു ചുമട്‌ സര്‍ക്കാര്‍ സാക്ഷ്യപത്രങ്ങളുമായി കയറിച്ചെല്ലുന്ന ഇടങ്ങളിലൊക്കെ ഏവരും തന്നെ ഒരുപോലെ ചോദ്യം ആവര്‍ത്തിക്കുന്നു. മുന്‍പരിചയമുണ്ടോ?
അഞ്ചുവര്‍ഷം, പത്തുവര്‍ഷം, ഡ്രൈവിംഗ്‌ ലൈസന്‍സ്‌, അങ്ങനെ നീണ്ട ചോദ്യങ്ങളുടെ പട്ടിക തന്നെ നിരത്തുന്നു. നന്ദി പറഞ്ഞു. ഇറങ്ങി നടന്നു. കൈയില്‍ ഒരു ചില്ലിക്കാശുമില്ലാതെ... മരു ഭൂമിയില്‍ കിളിര്‍ത്ത ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ കൂടി മൈലുകളൊളം...ചുഴറ്റിയടിക്കുന്ന മണല്‍കാറ്റുകളുടെ ചൂളം വിളികള്‍ക്ക്‌ കാതോര്‍ത്തുകൊണ്ട്‌..വിശപ്പിനും ദാഹത്തിനും ഒരേ ആശ്വാസം. വഴിയരികില്‍ പാകമായി നിന്ന ഈത്തപ്പഴങ്ങള്‍. കണ്ടിട്ടും ആഗ്രഹിച്ചില്ല. അതിന്റെ ഉടമസ്ഥനെ കണ്ടുപിടിക്കാന്‍ മിനക്കെടാതെ വീണ്ടും യാത്ര തുടര്‍ന്നു. മരുഭൂമിയില്‍ വേറിട്ടു നിന്ന ഒരു കമ്പനിയിലേക്ക്‌ കയറിച്ചെന്ന് ജോലി അന്വോഷിക്കുമ്പോല്‍ അവിടുത്തെ അധികാരി പറഞ്ഞു. മുന്നുറ്റമ്പത്‌ കിലോമീറ്റര്‍ അകലെ ഒരു ഖനിയില്‍ ജോലിയുണ്ട്‌. എണ്ണഖനിയുടെ ജോലിയാണ്‌. സന്തോഷത്തോടുകൂടി സ്വീകരിച്ചു. അങ്ങനെ കൈയിലിരുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വെച്ച്‌ കമ്പനി മാനേജറോട്‌ തന്റെ ബുദ്ധിമുട്ട്‌ പറഞ്ഞ്‌ ആവശ്യമായ പൈസ വാങ്ങി നാട്ടിലേക്ക്‌ അയച്ചു. കൂടപ്പിറപ്പിന്റെ ഓപ്പറേഷന്‍ നടക്കട്ടെ. ലോകം കീഴടക്കിയ ആഹ്ലാദമായിരുന്നു അപ്പോള്‍, ഉമ്മയുടെ സന്തോഷമായിരുന്നു എന്റെ സര്‍വതും. പടച്ചവന്‌ സ്തുതിയര്‍പ്പിച്ചു.

നാലുകെട്ട്‌ തറവാട്ടില്‍ ജന്മം കൊണ്ടു എന്നും ഉപ്പാപ്പക്ക്‌ ഒരു സാമ്രാജ്യം തന്നെ ഉണ്ടായിരുന്നെന്നും കാര്യസ്ഥരും ജോലിക്കാരുമായി ഒരു ചെറുസൈന്യം തന്നെ ഉണ്ടായിരുന്നെന്നും അവിടുത്തെ പേരക്കിടാവ്‌ ആണ്‌ താനെന്നും കുടുംബ മഹിമ അവതരിപ്പിച്ചാല്‍ മതിയാകില്ലല്ലോ...ഏത്‌ ജോലിയായാലും ചെയ്യുന്ന ജോലിയെ ആത്മാര്‍ഥമായി സ്നേഹിക്കുക എന്ന ആപ്ത വാക്യം കടമെടുത്ത്‌ എല്ലാറ്റിനും തയ്യാറായി.

പിറ്റേന്ന് പ്രഭാതത്തില്‍ ആറംഗ സംഘവുമായി ഖനിയിലേക്ക്‌ ചെന്നു. ഏല്‍പ്പിച്ചപണിയായുധങ്ങള്‍ തോളിലേറ്റി ഭൂഗര്‍ഭ ഉള്ളറയില്‍ കൂടി ഇരുളിന്റെ ആഴങ്ങളിലേക്ക്‌ ടോര്‍ച്ച്‌ തെളിയിച്ച്‌ അകന്നു പോകുന്ന ഇരുമ്പ്‌ ഏണിയിലൂടെ പതുക്കെ പടിയിറങ്ങി. ഇടക്ക്‌ ശ്വാസം മുട്ട്‌ അനുഭവപ്പെടുമ്പോലെ തോന്നി. ബുദ്ധിമുട്ടാണെങ്കിലും ശ്വസിക്കാം. വീണ്ടും മുന്നോട്ട്‌ തന്നെ പോയി. ഏല്‍പിച്ച ജോലി ഭംഗിയായി നിര്‍വഹിച്ച്‌ പടികയറുമ്പോല്‍ ഉള്ളം കൈയില്‍ നിന്നും ഒരു നീറ്റല്‍ അനുഭവപ്പെട്ടു. നോക്കുമ്പോള്‍ ഒരു കഷ്‌ണം മാസംകഷ്ണം അവിടെ നിന്നും പറിഞ്ഞു പോയിരിക്കുന്നു. ജോലിക്കിടയില്‍ അതൊന്നും അറിഞ്ഞിരുന്നില്ല. ജോലിക്കായി കൂടെ വന്നിരുന്ന അഞ്ച്‌ പേരും ഈ ഖനിക്കുള്ളിലെ ജീവന്‍മരണ പോരാട്ടത്തിന്‌ മുതിരാതെ വഴിപിരിഞ്ഞിരുന്നു.



ആദ്യമായി എനിക്ക്‌ കമ്പനി തന്ന ജോലി നിര്‍വഹിച്ചതില്‍ കമ്പനി അധികാരി വിളിച്ച്‌ അനുമോദിച്ചു. സര്‍വകലാശാലകളിലെ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടിട്ടാകണം അയാള്‍ എന്നോട്‌ പറഞ്ഞു. ഒരു ജോലിയുടെ ഡയഗ്രം പൂര്‍ത്തിയാക്കി തരണം. ഞാന്‍ ശ്രമിക്കാം എന്നു പറഞ്ഞു അത്‌ കഴിഞ്ഞ്‌ ഞാന്‍, എനിക്ക്‌ വേണ്ടി അനുവദിച്ച താത്കാലിക ക്യാമ്പിലേക്ക്‌ നടന്നു.

പിറ്റേന്നു തന്നെ പറഞ്ഞുതന്നത്‌ അനുസരിച്ചുള്ള ഡയഗ്രം പൂര്‍ത്തിയാക്കി കൊടുത്തപ്പോള്‍ അയാളുടെ കണ്ണുകള്‍ വിടരുന്നത്‌ കണ്ടു. അയാള്‍ പറഞ്ഞു. ഞാന്‍ പ്രതീക്ഷിച്ചതിനേക്കാളും എത്രയോ നന്നയി ഇത്‌ ചെയ്തിരിക്കുന്നു. എന്നിട്ട്‌ പറഞ്ഞു. നിങ്ങളുടെ സ്പോണ്‍സറില്‍ നിന്നും മോചനപത്രം വാങ്ങി വരിക. ഞാന്‍ നന്ദിപറഞ്ഞു അയാളുടെ ഓഫീസ്‌ മുറിക്കുള്ളില്‍ നിന്നും പുറത്തേക്കിറങ്ങി.

വര്‍ഷങ്ങളായി കണ്ടുമുട്ടാത്ത സ്പോണ്‍സറുടെ കൊട്ടാരം പോലുള്ള വീടിന്റെ പടിവാതില്‍ക്കല്‍ അയാളെയും പ്രതീക്ഷിച്ച്‌ മണിക്കൂറുകളോളം നിന്നു. എന്റെ നില്‍പ്‌ കണ്ടിട്ടാകണം അവിടുത്തെ ഒരു പരിചാരകന്‌ ദയ തോന്നി അയാളുടെ അടുത്തേക്ക്‌ കൂട്ടിക്കൊണ്ടുപോയി. എന്റെ ആവശ്യം പറയവേ തന്നെ അയാള്‍ പറഞ്ഞു. ഇപ്പോള്‍ ഇവിടെ വിസാ നിയമങ്ങള്‍ കര്‍ക്കശമാക്കിയതിനാല്‍, ഒന്നുകില്‍ എന്നോടൊപ്പം നില്‍ക്കുക, അല്ലെങ്കില്‍ വിസ ക്യാന്‍സല്‍ ചെയ്യുക. അതു കേട്ടപ്പോള്‍ ഉള്ളില്‍ തേങ്ങലോടു കൂടി ചിരിച്ചു. പക്വത വരാത്ത പ്രയത്തില്‍ മങ്ങിയ കാഴ്ചകള്‍ കണ്ട്‌ തുടങ്ങിയപ്പോള്‍ ചിരിച്ചതുപോലെ.

വിസക്ക്‌ ഒരുലക്ഷത്തോളം ഇന്ത്യന്‍ രൂപ കൊടുത്താണ്‌ നാട്ടില്‍ നിന്ന് സ്വപ്നങ്ങള്‍ മെനഞ്ഞ്‌ പുസ്തകവും പേനയും താഴെവെച്ച്‌ ജോലിയുള്ള വിസയാണ്‌ എന്നുള്ള ഏജന്റിന്റെ പ്രലോഭനങ്ങളില്‍ കുടുങ്ങിയാണ്‌ എത്തിപ്പെട്ടത്‌.
എങ്ങോനിന്നുവന്ന കാറ്റിന്റെ ഗതിവിഗതികള്‍ക്കനുസരിച്ച്‌ മഗ്രിബ്‌ ബാങ്കിന്റെ അലയൊലികള്‍ അന്തരീക്ഷത്തില്‍ അലയടിക്കുന്നു. പടച്ചവന്റെ വിളിക്ക്‌ ഉത്തരം നല്‍കാന്‍ വേണ്ടി ഞാന്‍ മേഘങ്ങളോട്‌ കിന്നാരം പറയുന്ന ഉയര്‍ന്ന മിനാരമുള്ള പള്ളി ലക്ഷ്യമാക്കി നടന്നു.

അംഗശുദ്ധി വരുത്തുമ്പോള്‍ അറിയാതെ ഉതിര്‍ന്ന കണ്ണുനീര്‍ തുള്ളികള്‍ മുഖം കഴുകിയ നീര്‍ജലത്തോടെയും ഒഴുകിപ്പോയി. നമസ്കാരം കഴിഞ്ഞ്‌ പുറത്തിറങ്ങി ഏറെ നേരം ആലോചിച്ചതിനുശേഷം വീണ്ടും ഒരു പരീക്ഷണത്തിന്‌ മുതിരാതെ എല്ലാം രാജാധിരാജനായതമ്പുരാനെ ഏല്‍പ്പിച്ച്‌ വീണ്ടും അനിയന്ത്രിതമായ വേഗതിയില്‍ എണ്ണ ഖനിയുടെ ഇരുളില്‍ ആഴങ്ങളിലേക്ക്‌ പാദങ്ങള്‍ ചലിപ്പിച്ചു.


foreverfiroo
never say goodbye

ഇതാണോ ഇപ്പോഴത്തെ വിവാഹ സദ്യ...???

ലീവിനു നാട്ടിലെത്തി കുറച്ചുനാളായി.
വിവാഹത്തിനു കൂടുക ; സദ്യ ആസ്വദിക്കുക
എന്ന മോഹങ്ങള്‍ സാക്ഷാത്ക്കരിക്കപ്പെടുന്ന അവസരം
ആദ്യ വിവാഹത്തിന് തിങ്കളാഴ്ച തന്നെയാണ് പോയത് .
നഗരത്തിലെ വലിയ വിവാഹ മണ്ഡപം
ഞാന്‍ വധുവിന്റെ ആളാണ് .
അതിനാല്‍ നേരിട്ട് വിവാഹത്തിനെത്തിയാല്‍ മതി .
മുഹൂര്‍ത്തം പത്തുമണിക്ക്
കൃത്യം പത്തുമണിക്കു തന്നെ ഹാള്‍ നിറഞ്ഞു,
ആഘോഷ സമ്മൃദ്ധമായ വിവാഹം
ചെണ്ട , നാദസ്വരം
പൂക്കള്‍ കൊണ്ടുള്ള വൃന്ദാവനം സ്റ്റേജില്‍
അങ്ങനെ ചെറുക്കന്‍ വധുവിന്റെ കഴുത്തില്‍ താലികെട്ടി
ചെണ്ടയുടെ ശബ്ദം ഉച്ചത്തിലായി.
പെട്ടന്നതാ സീറ്റില്‍ നിന്ന് ആളുകള്‍ എണീക്കുന്നു
പിന്നെ തിരക്കോട് തിരക്ക്
ആളുകള്‍ ഹാളില്‍ നിന്ന് പുറത്തുകടക്കുവാന്‍ ശ്രമിക്കുകയാ‍ണ്
സിനിമ കഴിഞ് തിയേറ്ററില്‍ നിന്ന് പുറത്തുപോകുന്നതുപോലെ
തിക്കും തിരക്കുമാണെങ്കില്‍ സഹിക്കാം
പക്ഷെ ഉന്തും തള്ളുമാണെങ്കിലോ/
അടുത്തിരിക്കുന്ന പരിചയക്കാരന്‍ പറഞ്ഞു
എന്തുകാണാനാ ഇരിക്കുന്നേ
എണീക്ക്
ഞാന്‍ പിന്നെ അമാന്തിച്ചില്ല
നാടോടുമ്പോള്‍ നടുവെഓടുക എന്നതല്ലെ പ്രമാണം
ഞാനും കൂട്ടത്തില്‍ കൂടി
നടക്കേണ്ടി വന്നില്ല
ഉന്തിനിടയില്‍ അല്ല ആ ഒഴുക്കിനിടയില്‍ ഞാന്‍ എങ്ങനെയോ ഹാളിനു പുറത്തെത്തി
ഞാന്‍ പിന്‍‌തിരിഞുനോക്കി
വധൂവരന്മാര്‍ അപ്പോഴും വലം വെച്ചുകഴിഞ്ഞിട്ടില്ല
ഞാനടങ്ങുന്ന ജനസമുദ്രം എവിടേക്കോ എത്തി
മറ്റൊരു ഹാളിനു മുന്നില്‍
അത് ഭക്ഷണഹാളാണെന്ന് എഴുതിവെച്ചിട്ടുണ്ട്
അതിന്റെ മുന്നില്‍ ഷട്ടര്‍ ഇട്ടിരിക്കുന്നു
അതിനെ മുന്നില്‍ ജനക്കൂട്ടം അക്ഷമയോടെ കാത്തുനിന്നു.
പടക്കുമുന്നില്‍ പന്തിക്കുമുന്നില്‍
ആരോ ഒരു പഴഞ്ചൊല്ലു പറഞ്ഞു
പെട്ടെന്ന് ഹാളിന്റെ കമാനം തുറന്നു
ജനം അക്രമാസക്തമായി ഹാളിലേക്ക് ഇരമ്പിക്കയറി
ഊണുകഴിക്കാനായി സീറ്റു പിടിക്കാനുള്ള ലഹളമയം
കുട്ടിക്കാലത്തെ കസേരകളി എനിക്ക് ഓര്‍മ്മവന്നു
അതുപോലെ ഒരു കസേര കളി
സീറ്റുകിട്ടിയാല്‍ ഉണ്ണാമെന്ന് അര്‍ഥം
കുറേ പേര്‍ക്ക് സീറ്റുകിട്ടിയില്ല
അവര്‍ പുറത്തു പോകേണ്ടി വന്നു
അല്ല അവരെ പുറത്താക്കി എന്നു പറയാം
സദ്യ മോശമല്ലായിരുന്നു.
പക്ഷെ കറിയോക്കെ വിളമ്പുന്നത് കുറേശ്ശെ
എന്താ ഇത് എന്ന് അയല്‍ മേശയിലിരിക്കുന്ന ആളോട് ചോദിച്ചപ്പോള്‍ ..
അയാള്‍ പറഞ്ഞു
ചിലപ്പോള്‍ .. ഇലക്കാവും കാശ്
അതുകൊണ്ട് എല്ലാം ചോദിച്ച് വാങ്ങണം
പിന്നെ അമാന്തിച്ചില്ല
കുറച്ച് കറി വിളമ്പുന്നവനോട്
കുറച്ചുകൂടി എന്നു പറയാന്‍ വിഷമമുണ്ടായിരുന്നില്ല
രണ്ടുതരം പായസം കൂട്ടി ഊണുകഴിച്ചു
പാല്‍ പായസം , ഗോതമ്പുപായസം
പ്രഥമന്‍ അതായത് അടപ്രഥമന്‍ അസാനിദ്ധ്യം കൊണ്ട് എന്റെ മുന്നില്‍ ശ്രദ്ധേയനായി
പായസത്തിനു ശേഷം മോരുകൂട്ടി ചോറ് കുഴച്ച് അച്ചാറ് തൊട്ടുനക്കി മൂന്നാലു ഉരുള കഴിച്ചു
അപ്പുറത്തെ മേശയിലെ പ്ലസ് ടു വിന് പഠിക്കുന്ന കുട്ടികള്‍ ഞാന്‍ ഈ കര്‍ത്തവ്യം( പായസത്തിനു ശേഷം മോരും അച്ചാറും

കൂട്ടിയുള്ള ഊണ് കഴിക്കുന്നതു കണ്ടപ്പോള്‍ ) ചെയ്യുന്നതു കണ്ടപ്പോള്‍ അത്ഭുതത്തോടെ നോക്കി നിന്നു
പിന്നെ അന്യോന്യം ചെവിയില്‍ എന്തോ പറഞ്ഞ് ചിരിച്ചു
ഞാന്‍ അത് മൈന്‍ഡ് ചെയ്യാന്‍ പോയില്ല
നിങ്ങളൊക്കെ ഇനി എന്തൊക്കെ കാണുവാന്‍ ഇരിക്കുന്നു കുഞ്ഞിമക്കളെ എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു
ഊണുകഴിഞ്ഞു
കൈകഴുകി
പുറത്തു കടക്കുവാന്‍ ശ്രമിക്കുമ്പോള്‍
അതാ ഒരു പ്ലേറ്റില്‍ പഴം
ങേ , എന്താ ഇത് ഇലയില്‍ വിളമ്പാത്തത് ?
ഞാന്‍ അല്‍ഭുതപ്പെട്ടു.
എന്റെ ആത്മഗതം ഉച്ചത്തിലായതുകൊണ്ടാകാം അടുത്തുനിന്ന പരിചയക്കാരന്‍ പറഞ്ഞു
ഇപ്പോ ഇങ്ങനെയാ
അല്ലെങ്കില്‍ നഷ്ടമാ കച്ചോടം . പലരും പഴം കഴിക്കില്ല; വെറുതെ വേസ്റ്റാകും
ഇപ്പോഴത്തെ പിള്ളേര്‍ തീരെ പഴം കഴിക്കില്ല
ഹോ , എന്താ ഈ കേക്ക് ണേ
എനിക്ക് പണ്ടത്തെ കാര്യം ഓര്‍മ്മവന്നു
സദ്യക്കുപോയതും ചാണകം മെഴുകിയ തറയില്‍ പായയിട്ട് സദ്യയുണ്ടതും വട്ടനുപ്പേരിയും ശര്‍ക്കരവരട്ടിയും പഴവും ട്രൌസറിന്റെ പോക്കിറ്റില്‍ അനിയത്തിക്കു കൊടുക്കാനായി എടുത്തുവെച്ചതും വീ‍ട്ടില്‍ ചെന്ന് അനിയത്തിക്കു കൊടുത്തപ്പോള്‍ അവളുടെ മുഖത്തെ സന്തോഷം .. ആ കൊച്ചരിപ്പല്ലുകള്‍ കാട്ടിയുള്ള സന്തോഷം അതില്‍ നിന്ന് ഒരു ശര്‍ക്കര വരട്ടിയും ഒരു ഉപ്പേരിയും പകുതിപ്പഴവും എനിക്ക് തിരിച്ച് സമ്മാനിച്ച ആ സൌഹൃദവും

ഇപ്പോഴത്തെ തലമുറക്ക് അന്യമാകുന്നുവോ ?/
ഇതൊക്കെ ഇവര്‍ക്ക് പറഞ്ഞുകൊടുത്താല്‍ മനസ്സിലാകുമോ
ഇതൊക്കെ അനുഭവിച്ചല്ലേ അറിയുവാന്‍ പറ്റൂ
തിരിച്ച് വിവാഹ ഹാളിലെത്തി
ആരും തന്നെ അവിടെ ഇല്ല
പുറത്ത് ഗാര്‍ഡനില്‍ വരനും വധുവും സിനിമാ സ്റ്റൈലില്‍ വീഡിയോക്ക് പോസ് ചെയ്യുന്നു
അവര്‍ ചിരപരിചിതരെ പ്പോലെ
നൂറ്റാണ്ടുകളായി പരിചയമുള്ളവരെപ്പോലെ
അല്ല , തെറ്റിപ്പോയി ; ജന്മാന്തരങ്ങളായി പരിചയമുള്ള വരെ പ്പോലെ പെരുമാറുന്നു
ഞാന്‍ വീണ്ടും ആത്മഗതം ചെയ്തു
ഇവര്‍ മുമ്പേ തന്നെ പരിചയക്കരെന്നു തോന്നുന്നു
ആത്മഗതം ഉറക്കെ ആയി
പരിചയക്കാരന്‍ തൊട്ടടുത്തുനിന്ന് മറുപടി പറഞ്ഞു,
അത് ഫോണിലാ...
ഞാന്‍ മനസ്സിലാകാത്ത മട്ടില്‍ നിന്നു,
അയാള്‍ കൂടുതല്‍ വിശദീകരിച്ചു
അതായത് , നിശ്ചയത്തിനുശേഷം പയ്യന്‍സ് മൊബൈല്‍ ഫോണ്‍ പെണ്‍ കുട്ടിക്ക് വാങ്ങിക്കൊടുക്കുന്നു; ഇഷ്ടം പോലെ

ടോക്ക് ടൈമും !!!
ഞാന്‍ ഇക്കാര്യത്തില്‍ എന്റേതുമായി താരതമ്യം വേണ്ടെന്നു വെച്ചു
അത് ശരിയാവില്ല
നോക്കിയപ്പോള്‍ ആളൊഴിഞ്ഞിരിക്കുന്നു
എല്ലാരും പോകുന്നു
ഞാനും വീട്ടിലേക്കു പോയി
വീട്ടിലെത്തിയപ്പോള്‍ ഭാര്യ ചോദിച്ചു
പെണ്‍‌കുട്ടിയെങ്ങെനെ?
എനിക്ക് ഉത്തരം പറയാന്‍ കഴിഞില്ല.
അവള്‍ വീണ്ടും സ്പെസിഫിക്കായി ചോദിച്ചു
സ്വര്‍ണ്ണമൊക്കെ ധാരാളമുണ്ടോ ?
അതിനും ഉത്തരം പറയാന്‍ എനിക്കു കഴിഞ്ഞില്ല
അല്ലാ അതിപ്പോ , ഇതിപ്പോ എന്ന മട്ടിലായി ഞാന്‍
വല്ല പരിചയക്കാരേം കണ്ട് വര്‍ത്തമാനം പറഞ്ഞ് നിന്നീട്ടുണ്ടാകും അല്ലേ
അവള്‍ കാരണവും കണ്ടു പിടിച്ചു
‘ങാ , ഞാന്‍ അതേ എന്ന് ചൊല്ലി...


foreverfiroo
never say goodbye

ലവ് ജിഹാദിയുടെ കാമുകി

എന്റെ ഷുക്കൂറിക്കയ്ക്ക്,
എനിക്കെല്ലാം മനസ്സിലായി. കഴിഞ്ഞ 10 വര്‍ഷമായി എന്റെ പിന്നാലെ നടന്നത് ഇതിനായിരുന്നു അല്ലേ ? എന്തായാലും എന്നോടിതു വേണ്ടായിരുന്നു. ഞാന്‍ എട്ടാം ക്ളാസ്സില്‍ പഠിക്കുന്ന കാലം മുതല്‍ ഓരോന്നു പറഞ്ഞ് എന്റെ പിന്നാലെ നടന്നത് എന്തിനായിരുന്നു എന്നെനിക്കു മനസ്സിലായി. പത്താം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ എന്നെ ബസപകടത്തില്‍ നിന്നു രക്ഷിച്ചതും ?സ് ടുവിനു പഠിക്കുമ്പോള്‍ എന്നെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച പെണ്‍വാണിഭക്കാരുടെ കയ്യില്‍ നിന്നെന്നെ രക്ഷിച്ചതും എല്ലാം ഈ ലക്ഷ്യത്തിനു വേണ്ടിയായിരുന്നു എന്നെനിക്കു മനസ്സിലായി. എനിക്കു സത്യത്തില്‍ പേടിയാവുകയാണ്. ഷുക്കൂറിക്കയുടേ പേരു കേള്‍ക്കുന്നതും രൂപം ആലോചിക്കുന്നതും ഒക്കെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ്.
ഷുക്കൂറിക്ക ബിന്‍ ലാദന്റെ ആളാണെന്നാണ് ഡാഡി പറഞ്ഞത്. ഇന്നലെ വരെ ഡാഡി പറഞ്ഞതൊന്നും ഞാന്‍ വിശ്വസിച്ചിരുന്നില്ല. നമ്മുടെ പ്രേമം തകര്‍ക്കുന്നതിനു വേണ്ടി ഡാഡി ഓരോ കള്ളങ്ങള്‍ പറയുകയാണെന്നേ എനിക്കു തോന്നിയിരുന്നുള്ളൂ. എന്നാല്‍, ഇത് ഡാഡി പറഞ്ഞ കള്ളങ്ങളെന്നു ഞാന്‍ കരുതിയതിനെക്കാള്‍ ഭീകരമായ സത്യമാണ്. ഇനി ഞാന്‍ ഡാഡിയെ വിശ്വസിക്കും. ഷുക്കൂറിക്ക എന്തൊക്കെ ചെയ്യണമെന്ന് ലാദനാണ് തീരുമാനിക്കുന്നതെന്നാണ് ഡാഡി പറഞ്ഞത്. ഡാഡീടെ സിറ്റീലൊള്ള കടേലോട്ട് ഷുക്കൂറിക്ക ബോബുകള്‍ നിറച്ച ഓട്ടോറിക്ഷ ഇടിച്ചുകയറ്റുന്നതായി ഞാന്‍ ഇന്നലെ സ്വപ്നം കണ്ടു.

ഇന്നത്തെ പത്രത്തില്‍ എല്ലാം ഞാന്‍ വിശദമായി വായിച്ചു. ലവ് ജിഹാദ് എന്താണെന്നെനിക്കിപ്പോള്‍ മനസ്സിലായി. കര്‍ത്താവിന്റെ കാരുണ്യം കൊണ്ടാണ് ഞാന്‍ രക്ഷപെട്ടത്.സത്യത്തില്‍ ഞാനാലോചിക്കുകയായിരുന്നു. ഈ വാര്‍ത്തകള്‍ വരാന്‍ രണ്ടു ദിവസം വൈകിയിരുന്നെങ്കില്‍ ഞാനും ഷുക്കൂറിക്കയുടെ ജിഹാദിന് ഇരയായേനെ. ആലോചിക്കുമ്പോള്‍ തന്നെ പേടിയാകുന്നു.
നമ്മുടെ ഒളിച്ചോടല്‍ പദ്ധതി കം?ീറ്റും ഞാന്‍ ഡാഡിയോടു പറഞ്ഞു. നമ്മള്‍ ബാംഗൂര്‍ പോയി ജാതിയും മതവും ഇല്ലാത്തവരാി ജീവിക്കുമെന്നു പറഞ്ഞപ്പോള്‍ ഡാഡി ചിരിച്ചു. ആ ട്രെയിന്‍ നേരേ പൊന്നാനിക്കാണ് പോകുന്നതെന്നും അവിടെ വച്ച് പത്തു പന്ത്രണ്ട് പേര്‍ ചേര്‍ന്ന് എന്നെ മതംമാറ്റി പ്രകൃതിവിരുദ്ധ പരിപാടികള്‍ നടത്തുമെന്നും പിന്നെ പര്‍ദ്ദയിട്ട് എവിടെയെങ്കിലും പൂട്ടിയിടമെന്നും കേട്ടപ്പോള്‍ സത്യത്തില്‍ ഞെട്ടിപ്പോയി. എന്നോടങ്ങനെയൊക്കെ ചെയ്യണമെന്നു ഷുക്കൂറിക്കയ്ക്കു തോന്നിയല്ലോ.
കഴിഞ്ഞ ആറേഴുവര്‍ഷം രാപ്പകലില്ലാതെ ഓട്ടോറിക്ഷ ഓടിച്ചു കിട്ടിയ ഒന്നൊന്നര ലക്ഷം രൂപ ഷുക്കൂറിക്ക എന്നെ ഏല്‍പിച്ചത് തിരിച്ചു ചോദിക്കാന്‍ ഇതു വഴി വരേണ്ട. ഇതുവരെ നമ്മള്‍ തമ്മിലുണ്ടായിരുന്ന ബന്ധമൊക്കെ മറന്ന് എനിക്ക് ഷുക്കൂറിക്കയെ പോലീസിന് പിടിച്ചു കൊടുക്കേണ്ടി വരും. അല്ലെങ്കിലും അതിനു രേഖയും തെളിവുമൊന്നുമില്ലല്ലോ. ഷുക്കൂറിക്ക ലവ് ജിഹാദിന്റെ ആളായിരുന്നെന്നതിന് എന്റെ കയ്യില്‍ ധാരാളം തെളിവുകളുണ്ട് താനും.
ആദ്യമായി ഷുക്കൂറിക്കയുടെ മുന്നില്‍ വച്ച് ഞാന്‍ ഷാള്‍ മാറ്റിയപ്പോള്‍ ഉണ്ടക്കണ്ണുകളോടെ ഷുക്കൂറിക്ക വിളിച്ചത് എന്റെ പടച്ചോനേ എന്നാണ്. അതുപോലെ എന്റെ കഴിഞ്ഞ ബര്‍ത്ത്ഡേയ്ക്കു തന്ന രണ്ടു മാപ്പിളപ്പാട്ടു സിഡികളും എന്റെ കയ്യിലുണ്ട്. ഷുക്കൂറിക്കയെ പരിചയപ്പെട്ടതിനു ശേഷമാണ് സംസ്ഥാന സ്കൂള്‍ യൂത്ത്ഫെസ്റ്റിവലിന് എനിക്ക് ഒപ്പനയ്ക്ക് ഫസ്റ്റ് കിട്ടിയത്. പ്രേമം കൂടുമ്പോള്‍ ഷുക്കൂറിക്ക എന്നെ മൊഞ്ചത്തി എന്നും ബീവി എന്നും കുഞ്ഞിപ്പാത്തു എന്നുമാണ് വിളിച്ചിരുന്നതെന്ന് ഞാന്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇനിയൊരു പെണ്ണിനും ഈ ഗതി വരരുത്.
ഇത്രകാലം ഞാന്‍ മൈന്‍ഡ് ചെയ്യാതിരുന്ന ചാര്‍ളിയെ ഇന്നാണ് ഞാന്‍ മനസ്സിലാക്കിത്തുടങ്ങിയത്. ചാര്‍ളി വെറും വായില്‍നോക്കിയാണെന്നും ഞരമ്പുരോഗി യാണെന്നും ഷുക്കൂറിക്ക പറഞ്ഞത് ഞാന്‍ മറന്നിട്ടില്ല. ഒരു കാര്യം കൂടി പറയട്ടെ, ചാര്‍ളിക്ക് എന്നെ കല്യാണം കഴിച്ചുകൊടുക്കാന്‍ സമ്മതമാണെന്ന് ഡാഡി ചാര്‍ളിയുടെ പപ്പയ്ക്ക് വാക്കു കൊടുത്തു കഴിഞ്ഞു. സത്യത്തില്‍ ഷുക്കൂറിക്ക ലവ് ജിഹാദിയാണെന്ന് ഡാഡിയുടെ അടുത്ത് പറഞ്ഞതും തെളിയിച്ചതും ചാര്‍ളിച്ചായനാണ്. ചാര്‍ളിച്ചായന്‍ എന്നാ ഒക്കെ പറഞ്ഞാലും ഒരു സംഭവമാണ്.
ഗള്‍ഫുകാരന്‍ മൊയ്തീന്റെ ഭാര്യ സുഹറയുമായി ചാര്‍ളിക്കെന്തോ ചുറ്റിക്കളിയുണ്ടെന്നു പറഞ്ഞ് നാട്ടിലെന്നാ പുകിലായിരുന്നു. ചാര്‍ളിച്ചായന്‍ രാത്രി അവിടെ പോകാറുണ്ടെന്നു പറഞ്ഞ് ചില കഥകള്‍ ഷുക്കൂറിക്കയും എന്നോടു പറഞ്ഞിട്ടുണ്ടല്ലോ. എന്നാല്‍, സത്യമെന്താണെന്ന് ഈ ഞാന്‍ പോലും അന്വേഷിച്ചില്ല. ചാര്‍ളിച്ചായന്‍ സത്യം പറഞ്ഞപ്പോള്‍ സത്യത്തില്‍ ഞാനു ഡാഡിയും കരഞ്ഞുപോയി. സുഹറച്ചേച്ചി ലവ് ജിഹാദ് കമ്പനിയുടെ ഏറ്റവും പുതിയ പദ്ധതിയായ സെക്സ് ജിഹാദിന്റെ ആളാണത്രേ. അങ്ങനെ ചാര്‍ളിച്ചായനെ പലതവണ വീട്ടിലേക്കു വിളിച്ചെങ്കിലും ചാര്‍ളിച്ചായന്റെ മനസ്സില്‍ ഞാന്‍ നിറഞ്ഞു നിന്നിരുന്നതുകൊണ്ട് രാവിലെ വരെ സുഹറച്ചേച്ചിയുടെ അടുത്തിരുന്ന് സെക്സ് ജിഹാദും തീവ്രവാദവും ഉപേക്ഷിച്ച് നല്ല ജിവിതത്തിലേക്ക് വരാന്‍ സ്നേഹപൂര്‍വം നിര്‍ബന്ധിക്കുകയായിരുന്നത്രേ. ഇത്രേം നല്ല ഒരു മനുഷ്യനെയാണല്ലോ ഷുക്കൂറിക്ക നിങ്ങളൊക്കെ സംശയിച്ചുകളഞ്ഞത്. ക്രൂരമായിപ്പോയി.

രാത്രിയില്‍ ഒളിച്ചോടാന്‍ തയ്യാറായി ഞാന്‍ വരുന്നതും കാത്ത് ഇന്നു ഷുക്കൂറിക്ക റയില്‍വേ സ്റ്റേഷനില്‍ വന്നു നില്‍ക്കുമെന്ന വിവരം ഞാന്‍ പറഞ്ഞതനുസരിച്ച് ഡാഡി പോലീസില്‍ അറിയിച്ചിട്ടുണ്ട്. ലവ് ജിഹാദിനുള്ള ജീവിക്കുന്ന തെളിവായി അവര്‍ ഷുക്കൂറിക്കയെ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത നാളത്തെ പത്രത്തില്‍ വായിക്കാനുള്ള കെല്‍പില്ലാത്തതുകൊണ്ടാണ് ഡാഡി അറിയാതെ ഞാനീ കത്തെഴുതി അങ്ങോട്ടെത്തിക്കുന്നത്. അത്യാവശ്യം സാധനങ്ങളുമെടുത്ത് നേരം വെളുക്കുന്നതിനു മുമ്പ് കേരളത്തിന്റെ ബോര്‍ഡര്‍ വിട്ടോണം. പ്രേമം, കാശ് എന്നൊക്കെ പറഞ്ഞ് ഇനി ഇതുവഴി കറങ്ങിയാല്‍, തീവ്രവാദികളുടെ •തി എന്താണെന്നറിയാമല്ലോ ?
തരിമ്പും സ്നേഹമില്ലാതെ,
ചാര്‍ളിച്ചായന്റെ മാത്രം
മോളിക്കുട്ടി.

foreverfiroo
never say goodbye


ട്രെയിനിലെ സുന്ദരി

ഒരു തിരക്കു പിടിച്ച ട്രെയിന്‍ .ഇരിക്കാന്‍ ഒരിടം പരതി ഞാന്‍ ട്രെയിനുള്ളില്‍ നെട്ടോട്ടമോടുകയാണു.ഇരിപ്പിടം തേടി എന്റെ ക്രഷ്ണ മണികള്‍ അലഞ്ഞു തിരിഞ്ഞു.പെട്ടെന്നു അതു പതിവു പോലെ യഥാ സ്ഥാനത്തു നിശ്ചലമായി.ഞാന്‍ ആ സ്ഥാനവുമായി കൂടുതല്‍ അടുപ്പം പ്രാപിച്ചു.പ്രത്യേകിച്ചു ഒന്നുമില്ല.അവിടെ ഒരു സുന്ദരിക്കുട്ടി ഇരിക്കുന്നുണ്ടായിരുന്നു.വസ്ത്രം ജീന്‍സും ടീ ഷര്‍ട്ടും.ഞാന്‍ വിചാരിച്ചു...ഇപ്പോഴത്തെ കുട്ടികള്‍..അവരുടെ വേഷം.ഇവര്‍ക്കൊക്കെ ചുരിദാര്‍ ധരിച്ചാല്‍ എന്താ മാനം ഇടിഞ്ഞു പൊകുമോ..അഹങ്കാരം അവളുടെ മുഖത്തു "അ" ഹ" ങ്കാ" രം" എന്നു പ്രത്യേകം എഴുതി ഒട്ടിച്ചു വച്ചിട്ടുണ്ടു.സംസ്കാരശ്യ്യൂ ന്യ വര്‍ഗ്ഗം.അപ്പോള്‍ തന്നെ അവള്‍ ഒരു നോട്ടം പാസ്സാക്കി.ചിലപ്പോള്‍ അതു ആരാണെന്നു വെറുതെ നൊക്കിയതായിരിക്കാം.പക്ഷെ നിമിഷങ്ങള്‍ക്കകം തന്നെ അവള്‍ അടുത്ത നോട്ടം കൂടി പാസ്സാക്കിയിരുന്നു.അതില്‍ എന്റെ കാലില്‍ നിന്നു മൂര്‍ദ്ധാവിലേക്കു ഒരു കുളിരു കയറി.ഞാന്‍ വീണ്ടും വിചാരിച്ചു.ജീന്‍സും ടീ ഷര്‍ട്ടും അത്രയ്ക്കു മോശം വസ്ത്രങ്ങളൊന്നുമല്ലല്ലൊ.ഒന്നുമില്ലെങ്കിലും അവര്‍ മറയ്ക്കേണ്ടതൊക്കെ മറയ്ക്കുന്നില്ലെ...ഒരു കണയ്ക്കിനു ചുരിദാറിനേക്കാള്‍ നല്ല വേഷം ഇതു തന്നെ.എനിക്കു ഒരു തെറ്റുക്കൂടി പറ്റിപ്പോയി.അവളുടെ മുഖത്തു എഴുതി ഒട്ടിച്ചതു അഹങ്കാരം എന്നായിരുന്നില്ല.കുലീനത എന്നായിരുന്നു. "കു" ലീ" ന "ത "..അവള്‍ പല പല ജോലികളില്‍ ഏര്‍പ്പെട്ടു.അടുത്തുള്ള ഒരു പിഞ്ചുകുട്ടിയെ വെറുതെ തൊട്ടു നൊക്കും.എന്നിട്ടു എന്നെ നൊക്കും.ഇടയ്ക്കു ജനാലയിലൂടെ പുറത്തു നൊക്കും എന്നിട്ടു എന്നെ നൊക്കും.അവളുടെ ഓരൊ പ്രവ്രത്തി കഴിയും പോളും അവള്‍ ഓരോ നോട്ടം എനിക്കു നേര്‍ച്ച ചെയ്തു.ഞാന്‍ അവളെ ആകെ ഒറ്റ പ്രാവശ്യമെ നോക്കിയുള്ളൂ.കാരണം ആദ്യനോട്ടം ഞാന്‍ പിന്‍ വലിച്ചിരുന്നില്ല.നമ്മള്‍ തമ്മില്‍ ഇടയ്ക്കിടയ്ക്കു ഓരോ ഇളം ചിരികള്‍ പാസ്സാക്കി.അവള്‍ ഹിന്ദിയായിരുന്നു സംസാരിക്കുന്നതു.ഞാന്‍ ചിന്തിച്ചു.ദൈവമേ കല്യാണം കഴിഞ്ഞാല്‍ എന്റെ സ്ഥിതി എന്തായിരിക്കും.അവള്‍ ഇടയ്ക്കു അവളുടെ മുന്നില്‍ ഇരിക്കുന്ന ഒരു കിഴവനോട് സംസാരിക്കുന്നുണ്ടു.സംഭാഷണം ശ്രദ്ധിച്ചപ്പോള്‍ അതവളുടെ തന്തയാണെന്നു മനസ്സിലായി. ഷീല,സുഷ്മ,കറുത്ത ശഅന്ത ,സുലോചന,സഫീന എന്നിവര്‍ക്കു എന്റെ നന്ദി(അഞ്ചു മുതല്‍ പന്ത്രണ്ടു വരെയുള്ള എന്റെ ഹിന്ദി അധ്യാപികമാര്‍.).പ്രണയത്തിനു മുന്‍പില്‍ അവള്‍ക്കു തന്ത ഒരു പ്രശ്നമല്ലെന്നു മനസ്സിലായി.ഞാന്‍ പുറത്തേക്കു നോക്കി.ദൈവമെ കല്ലായി എത്തിയിരിക്കുന്നു.എന്റെ സ്റ്റേഷന്‍ എത്താന്‍ ഇനി വെറും അഞ്ചു മിനുറ്റു മാത്രം.അതവള്‍ക്കു മനസ്സിലായെന്നു തോന്നുന്നു.അവളുടെ മുഖം വാടാന്‍ തുടങ്ങിയിരുന്നു. ഒന്നു....രണ്ട്..മൂന്നു...നാലു...അഞ്ചു...എത്തി....ഭാരിച്ച മനസ്സുമായി ഞാന്‍ ഇറങ്ങുകയാണു.അവള്‍ ജനാലയിലൂടെ എന്നെ തന്നെ നോക്കുകയാണു.ദൈവമെ എന്റെ ഹ്രദയം തകരുന്നു.നമ്മള്‍ തമ്മില്‍ അകലുന്നു.വെറും ഒന്നര മണിക്കൂര്‍ നീണ്ട പ്രണയം ഇതാ അവസ്സാനിച്ചിരിക്കുന്നു.ദുഖിച്ച മനസ്സുമായി ഞാന്‍ എന്റെ വീട്ടിലേക്കുള്ള ബസ്സില്‍ കയറി.അപ്പോള്‍ അതാ മറ്റൊരു സുന്ദരി ബസ്സിനുള്ളില്‍ എന്നെ തന്നെ നൊക്കുന്നു.ഒരു മണിക്കൂര്‍ ദൈര്‍ഖ്യമുള്ള മറ്റൊരു പ്രണയവുമായി ഞാന്‍ യാത്ര ആരംഭിച്ചു

foreverfiroo
never say goodbye

അഹങ്കാരി തന്നെ ഈ പ്രവാസി

കത്തിജ്വലിക്കുന്നൊരു പ്രഭാഷണം പോലെ എന്‍റെ കാതുകളില്‍ ആ ശബ്ദം വന്നടിച്ചു. അതെ, പഴയ ആ ചായകട തന്നെയാണ് ആ കേള്‍ക്കുന്ന സംസാരതിന്‍റെയും വേദി എന്ന് എനിക്ക് മനസ്സിലായി.

പത്രങ്ങളിലെ ആനുകാലിക സംഭവങ്ങളെ കുറിച്ചുള്ള ആദ്യ വിശകലനം നടത്തപ്പെടുന്ന ഞങ്ങളുടെ ഗ്രാമത്തിലെ ഒരേ ഒരു കേന്ദ്രമാണ് ഈ കൊച്ചു ചായക്കട. പത്രം ഉറക്കെ വായിക്കാന്‍ ബാലേട്ടന്‍ അതിരാവിലെ അവിടെ എത്താറുള്ളത് ഞാന്‍ ഓര്‍ത്തുപോയി. അത് കേള്‍ക്കാന്‍ തന്നെ ഭയങ്കര രസമായിരുന്നു, ഒഴിവു ദിവസങ്ങളിലെല്ലാം ഞങ്ങള്‍ കൂട്ടമായി ആ ചായക്കടയില്‍ അതിരാവിലെ പോകുമായിരുന്നു പണ്ടെല്ലാം. ബാലേട്ടന്‍റെ വായന കഴിഞ്ഞാല്‍ ഉടനെ തുടങ്ങും കേട്ട്കൊണ്ടിരുന്ന ഓരോരുത്തരുടെയും അഭിപ്രായങ്ങളും വിശകലനങ്ങളും. ചിലപ്പോഴൊക്കെ എനിക്ക് തോന്നിയിട്ടുണ്ട്, ലോകത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങള്‍ക്കുമുള്ള തീരുമാന മെടുക്കുന്നത് ഈ ചായക്കടയില്‍ നിന്നാണെന്നു. തൃശൂര്‍ ജില്ല വിട്ടു ഒരിക്കല്‍ പോലും പുറത്തു പോയിട്ടില്ലാത്ത ചിലവരുടെ അഭിപ്രായങ്ങള്‍ കേട്ടാല്‍ തോന്നും വര്‍ഷങ്ങളായി ഐക്യ രാഷ്ട്ര സഭയില്‍ പ്രവര്‍ത്തിചീട്ടുള്ള ആളാണ്‌ ആ സംസാരിക്കുന്നതെന്ന്.

ഞാന്‍ ആ ചായകടയിലേക്ക്‌ കയറി ചെന്നു. തിണ്ണയില്‍ ഒരു തൂണിനോട് ചാരി ഒരു ബെഞ്ചിന്‍റെ മൂലയില്‍ ഞാന്‍ ഇരുന്നു. വാചാലനാകുന്ന ആളെ എനിക്ക് പരിചയവുമില്ല. ഒരുപക്ഷെ പത്തുവര്‍ഷമായി ഞാന്‍ അങ്ങ് വിദെശതാണല്ലോ, അത് കൊണ്ടായിരിക്കാം, ഇത്രക്കും സംസാരിക്കാന്‍ കഴിവുള്ള ഒരാള്‍ ഈ ഗ്രാമത്തില്‍ ഉണ്ടായിട്ടും ഞാന്‍ അറിയാതെ പോയത്‌.

അയാളുടെ സംസാരത്തിലേക്ക്‌ ഞാന്‍ ശ്രദ്ധിച്ചപ്പോള്‍ എനിക്ക് മനസ്സിലായി, ഞാന്‍ പ്രദിനിധാനം ചെയ്യുന്ന ഒരു വിഭാകാതെ കുറിച്ചുള്ളതാണ് അദ്ദേഹത്തിന്റെ സംസാര വിഷയമെന്ന്. അതുകൊണ്ട് തന്നെ വളരെ താല്പര്യത്തോടെ ഞാന്‍ ആ സംസാരം കേട്ടിരുന്നു. ''നൂറു കോടി രൂപ സമസ്ഥാന ബട്ജട്ടില്‍ നീക്കി വെച്ചിരിക്കുന്നു. അത് ഗള്‍ഫില്‍ നിന്നും ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തുന്നവരുടെ ഉന്നമനത്തിനും ജോലി സാദ്യതക്കും വേണ്ടിയുള്ളതാണ് എന്ന് പത്രത്തില്‍ വാര്‍ത്തയുണ്ട്''. ഇതായിരുന്നു അദ്ദേഹത്തെ ചൊടിപ്പിച്ചത്.

"അഭ്യസ്ത വിദ്ധ്യരായിട്ടുള്ള എന്നെപോലോത്ത ആയിരങ്ങള്‍ ഇവിടെ ജോലി ഇല്ലാതെയും, ചുരുങ്ങിയ ശമ്പളത്തില്‍ ജോലി ചെയ്തും നടക്കുമ്പോള്‍, ചുരുങ്ങിയ സമയംകൊണ്ട് കൂടുതല്‍ സംബാതിക്കാന്‍ വേണ്ടി നാട് വിട്ടുപോയ ഗള്‍ഫുകാര്‍, ലക്ഷങ്ങള്‍ സംബാതിക്കുന്നതിനിടയില്‍, ലോകത്തെ മുഴുവന്‍ ജനങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തില്‍പെട്ട്,
ജോലി നഷ്ടപെട്ടീട്ടുണ്ടായിരിക്കാം, അതിനുള്ള പരിഹാര മാര്‍ഗ്ഗം അവര്‍ തന്നെ കണ്ടെത്തുക എന്നല്ലാതെ, നമ്മളെ പോലോത്ത പാവങ്ങളില്‍നിന്നും പിരിച്ചെടുക്കുന്ന നികുതി പണം ഉപയോകിച്ചുകൊണ്ടല്ല അത് ചെയ്യേണ്ടത്. ഈ അഹങ്കാരികലായിട്ടുള്ള ഗള്‍ഫുകാര്‍ കുറച്ചൊക്കെ പഠിക്കണം. ഇവര്‍ ഓരോരുത്തരും നാട്ടില്‍ വരുമ്പോള്‍ കാണിച്ചുകൂട്ടുന്ന അഹങ്കാരത്തിന് ഒരു കണക്കുമില്ല. നാട്ടില്‍ വന്നാല്‍ ബസ്സില്‍ യാത്ര ചെയ്യേണ്ടിടതെക്കും കാറിലാണ് ഇക്കൂട്ടര്‍ യാത്ര ചെയ്യുക, വിലപിടിപ്പുള്ള വസ്ത്രങ്ങളും, അത്തരുകളും ഇല്ലാതെ ഇവര്‍ പുറത്തിറങ്ങില്ല, കൊട്ടാര സദ്രിശ്യമായ്ട്ടുള്ള ഇവരുടെ വീടുകള്‍ കണ്ടാല്‍ പിന്നെ മറ്റൊന്നും കാണണ്ട. ഇങ്ങനൊക്കെ അഹങ്കാരികലായിട്ടുള്ള ഇക്കൂട്ടരെയാണ് സര്‍ക്കാര്‍ സഹായിക്കാന്‍ പോകുന്നത്" - ഇദ്ദേഹത്തിന്‍റെ സംസാരം തീരുന്നതിനു മുമ്പേതന്നെ, കേട്ടുകൊണ്ടിരുന്ന ഓരോരുത്തരായി തുടങ്ങിയിരുന്നു അവരവരുടെ അഭിപ്രായങ്ങള്‍. ഇവരുടെ ഓരോരുത്തരുടെയും അഭിപ്രായങ്ങള്‍ കഴിയുന്നതിനു മുമ്പേ എന്നിലുള്ള പ്രവാസി പ്രതികാരിക്കാനെന്നോണം സജ്ജമായി കഴിഞ്ഞിരുന്നു.

ഞാന്‍ ഇങ്ങനെ തുടങ്ങി - "എനിക്ക്, ഇക്കൂട്ടത്തില്‍ ആദ്യം സംസാരിച്ച ആളെ മാത്രമാണ് നേരിട്ട് പരിജയമില്ലാതതായി ഉള്ളൂ''.

അദ്ദേഹം പറഞ്ഞു "എന്‍റെ പേര് രാധാകൃഷ്ണന്‍ RK എന്നാണു ഞാന്‍ അറിയ പെടുന്നത്. ഇവിടെ അടുത്തുള്ളൊരു പാരലല്‍ കോളേജില്‍ അദ്ധ്യാപകനാണ്. ഒരു വര്‍ഷമായി ഈ ഗ്രാമത്തിലാണ് താമസം. താങ്കള്‍ ആരാണ്? എന്നെ നോക്കി അദ്ദേഹം ചോതിച്ചു".

ഞാന്‍ പറഞ്ഞു, "എന്‍റെ പേര്‍ അഷ്‌റഫ്‌. അങ്ങ് ഇപ്പോള്‍ പറഞ്ഞു നിറുത്തിയ, ആ അഹങ്കാരി കൂട്ടത്തില്‍ പത്തു വര്‍ഷമായി മെംബെര്‍ഷിപ്‌ എടുക്കേണ്ടിവന്ന ഒരു അഹങ്കാരി.

അങ്ങ് പറഞ്ഞത് മുഴുവനും ശരിയാണ്. ഒരുവാക്കിനോടുപോലും എനിക്ക് അതില്‍ എതിര്‍പ്പില്ല. പക്ഷെ, അങ്ങക്ക്‌ കുറച്ചുനേരം എന്നെ സഹിക്കാന്‍ ഇപ്പോള്‍ സമയമുണ്ടെങ്കില്‍ ഞാന്‍ എന്നെ കുറിച്ചൊന്നു ചുരുക്കിപറയാം. അതൊരു പക്ഷെ ഈ വിഷയത്തെ കുറിച്ചുള്ള അങ്ങയുടെ അറിവിനെ ഒന്നുംകൂടി വര്‍ധിപിചെക്കാം. കൂട്ടത്തില്‍ എനിക്കൊന്നു മനസ് തുറക്കാനുള്ള അവസരവുംകൂടി യാകും ഇത്.

അന്ന് എനിക്ക് പത്തൊമ്പതാമത്തെ വയസായിരുന്നു, ഒരു സ്വകാര്യ കലാലയത്തില്‍ ബിരുദത്തിനു പഠിച്ചിരുന്ന കാലം, സ്വന്തമായി ഒരു പ്രേമം അതിന്‍റെ എല്ലാ മര്യാദകളും പാലിച്ചു കൈകാര്യം ചെയ്തിരുന്ന സമയം, ഈ ഗ്രാമത്തില്‍ തന്നെയുള്ള ഒരു ക്ലബ്ബില്‍ വൈസ് പ്രസിഡണ്ട്‌ സ്ഥാനം വഹിച്ച്കൊണ്ടിരിക്കുന്ന കാലം, അങ്ങിനെ പ്രായത്തിന്‍റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട്‌തന്നെ ജീവിതത്തെ ആസ്വതിച്ചുകൊണ്ടിരിക്കുമ്പോള്‍. ഒരുദിവസം ഞാന്‍ കോളേജ് കഴിഞ്ഞു വീട്ടില്‍ വന്നപ്പോള്‍ അറിയുന്നത് ആ വാര്‍ത്തയായിരുന്നു. ഞങ്ങളുടെ നാട്ടില്‍ ഉള്ള ഒരാള്‍ മസ്കേറ്റില്‍ നിന്നും ലീവില്‍ വന്നീട്ടുണ്ട്, അദ്ദേഹത്തിന്‍റെ കയ്യില്‍ എനിക്കുള്ള വിസയും ടിക്കറ്റും ഉണ്ട്, അത് മറ്റന്നാള്‍ തിരുവനന്തപുരത്ത് നിന്നും പുറപെടുന്ന വിമാന ടിക്കെട്ടു ആണ്. ഈ വാര്‍ത്ത കേട്ടത് മാത്രമേ എനിക്ക് ഓര്‍മയുള്ളൂ, ഒരു വൈദ്യുതി ആഘാതം ഏറ്റ പ്രതീതിയായിരുന്നു ശരീരത്തിന് മൊത്തം. എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ തരിച്ചു നിന്ന് പോയ നിമിഷം. എന്തിനേറെ പറയുന്നു നേരില്‍ കാണുന്നവരോടെല്ലാം യാത്ര പറഞ്ഞു കൃത്യ ദിവസം തന്നെ ഞാന്‍ വീട്ടില്‍ നിന്നും പുറപ്പെട്ടു. സ്വപ്ന സക്ഷാല്‍കരത്തിന്റെ നാട്ടിലേക്കുള്ള പറന്നുയരല്‍. ഇന്നത്തെ എന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ഫലപുയിഷ്ടമായിട്ടുള്ള കേരള മണ്ണില്‍നിന്നും, വെള്ളവും മഴയുമില്ലാത്ത മരുഭൂമിലേക്കുള്ള ഒരു ചെടിയുടെ പറിച്ചു നടല്‍.

അങ്ങിനെ മസ്കറ്റ്‌ എയര്‍ പോര്‍ട്ടില്‍ ചെന്നിറങ്ങി, അവിടെ ചെന്നു രണ്ടാം ദിവസം തന്നെ ജോലിയില്‍ കയറി. കട്ടിലിന്മേല്‍ മറ്റൊരു കട്ടില്‍ കയറ്റി വെച്ച് ഒരാള്‍ കിടക്കുന്ന സ്ഥലത്ത് രണ്ടാള്‍ക്ക്‌ കേടുക്കാംഎന്നു, എന്നെക്കാള്‍ ഒരുപാട് മുമ്പ് അവിടെ എത്തിയ ഏതോ ഒരു ശാസ്ത്രകാരന്‍ കണ്ടെതിയിട്ടുണ്ടായിരുന്നു എന്ന സത്യം ഞാന്‍ ആദ്യമായി മനസ്സിലാക്കിയത് എനിക്ക് താമസിക്കാനായി വിധിക്കപ്പെട്ട മുറിയില്‍ എത്തിയപ്പോഴാണ്.അങ്ങിനെ നാലാള്‍ക്ക് താമസിക്കാന്‍ കഴിയുന്ന മുറിയില്‍ ഞങ്ങള്‍ എട്ടു പേര്‍ താമസിച്ചു. എട്ടു പേര്‍ക്ക് ഉപയോകിക്കാന്‍ ഒരേഒരു ബാത്രൂം. രാവിലെ അഞ്ചുമണി മുതല്‍ ഓരോ പതിനഞ്ചു മിനിട്ട് ഇടവിട്ട്‌ ഓരോരുത്തരുടെയും അലാറം മുഴങ്ങാന്‍ തുടങ്ങും. അതുകൊണ്ട് തന്നെ അഞ്ചുമണിക്കേ ഞാന്‍ ഉണരും. എട്ടുമണി മുതലാണ്‌ എന്‍റെ ജോലി തുടങ്ങുന്നത്. റൂമില്‍ നിന്നും അരമണിക്കൂര്‍ മുമ്പേ ഇറങ്ങിയാലെ സമയത്തിന് ജോലി സ്ഥലത്ത് എത്തൂ. പിന്നെ ഉച്ചക്ക് ഒരു മണിക്കൂര്‍ വിശ്രമിക്കാന്‍ കിട്ടും. വൈകീട്ട് ഏഴു മണിക്ക് ജോലി കഴിഞ്ഞു, എഴരക്ക്‌ റൂമില്‍ എത്തും. നേരത്തെ വന്നവര്‍, വന്നവര്‍ ബാത്രൂം ഉപയോകിക്കാന്‍ തുടങ്ങും. അങ്ങിനെ കുളിയും, യൂണിഫോം കഴുകലും, ഭക്ഷണം ഉണ്ടാക്കലുംഎല്ലാം കഴിയുമ്പോല്‍ ഒമ്പത് മണിയാകും, ഒമ്പതരയോടെ ഭക്ഷണം കഴിച്ചു അല്‍പനേരം TV കാണുകയോ, അല്ലെങ്കില്‍ എന്തെങ്കിലും ഒന്ന് മനസ്സ് തുറന്നു സംസാരിക്കാന്‍ ഇരിക്കുകയോ ചെയ്യും. പത്തു മണി ആയി എന്ന് ഓര്‍മപ്പിക്കാനെന്നോണം റൂമിലെ ലൈറ്റ് അണയും. ഇനി പറയാനുള്ളതെല്ലാം നാളേക്ക് മാറ്റിവെച്ചു ഞങ്ങള്‍ ഉറങ്ങാന്‍ കെടുക്കും. വെള്ളിയാഴ്ച്ച ഒഴിവു ദിവസമാണ്‌. റൂം വൃത്തിയാക്കലും, അത്യാവശ്യമൊന്നു പുറത്തിറങ്ങുന്നതും അന്നാണ്‌. പെരുന്നാളുകള്‍ക്കും, മറ്റു വിശേഷ ദിവസങ്ങള്‍ക്കുമെല്ലാം എടുക്കുന്ന പുതിയവസ്ത്രങ്ങള്‍ അന്നത്തെ ദിവസം മാത്രം ഉപയോകിച്ച് എടുത്തുവെക്കും-ജോലിക്ക് യൂണിഫോം ധരിക്കുന്നതുകൊണ്ട് മറ്റുവസ്ത്രങ്ങള്‍ ധരിക്കാന്‍ കഴിയാറില്ല. .

മണിക്കൂറുകള്‍ക്കു ദിവസങ്ങളുടെയും, ദിവസങ്ങള്‍ക്കു ആഴ്ചകളുടെയും, ആഴ്ചകള്‍ക്ക് മാസങ്ങളുടെയും, മാസങ്ങള്‍ക്ക് വര്‍ഷങ്ങളുടെയും ദൈര്‍ഗ്ഗ്യം അനുഭവപ്പെട്ടു കൊണ്ടിരിന്നു. ആദ്യ കാലങ്ങളില്‍ കൂട്ടുകാരുടെ എഴുത്ത് വന്നിരുന്നത് കൊണ്ട് നാട്ടിലെ വിശേഷങ്ങള്‍ ഒരാഴ്ചക്ക് ശേഷമാണെങ്കിലും അറിയുമായിരുന്നു. പിന്നീട് വരുന്ന കത്തുകള്‍ക്ക് നേരത്തിനു മറുപടി എഴുതാന്‍ എനിക്ക് സാധിക്കാത്തത് കൊണ്ട്, നാട്ടില്‍ നിന്നും വരുന്ന കത്തുകളുടെ എണ്ണത്തില്‍ കുറവ് സംഭവിക്കുകയും പിന്നീട് ഇല്ലാതാവുകയും ചെയ്തു. പൈസയും സൌകര്യവും കൂടിയപ്പോള്‍, നാട്ടിലുള്ള എല്ലാവരെയും ഞാന്‍ മറന്നു എന്ന നിഗമനത്തില്‍ എന്‍റെ ഏറ്റവും അടുത്ത കൂട്ടുകാര്പോലും എത്തിയിരുന്നു. ആഴ്ചയില്‍ ഒരിക്കല്‍ വീട്ടിലേക്കു വിളിക്കുമ്പോള്‍ കിട്ടുന്ന വിവരമായിരുന്നു,

നാടിനെ കുറിച്ചുള്ള ആകെ അറിവ്. അങ്ങിനെ നീണ്ട രണ്ടു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം നാട്ടിലേക്ക് ലീവിന് പോകാനുള്ള സമയമായി. കമ്പനി രണ്ടുമാസത്തെ ലീവും, ടിക്കറ്റും തന്നു. കിട്ടുന്ന ശമ്പളതില്‍നിന്നും ചിലവും, നാട്ടിലേകു അയക്കലുമെല്ലാം കഴിഞ്ഞു തുച്ഛം വരുന്ന പൈസയും ഒന്ന് രണ്ടു കൂട്ടുകാരില്‍ നിന്നും കടംവേടിച്ച കുറച്ചു പൈസയും കയ്യിലുണ്ടായിരുന്നു. അതുകൊണ്ട് അത്യാവശ്യം കുറച്ചു സാധനങ്ങള്‍ വാങ്ങി. ബാകി പൈസക്ക്‌ ഡ്രാഫ്റ്റ്‌ എടുത്തു.

പിന്നെ നാട് കാണാനുള്ള ആര്‍ത്തിയായിരുന്നു. വീമാനത്തില്‍ കയറി അത് പറക്കാന്‍ തുടങ്ങിയപ്പോഴും അതിനു വേകത വളരെ കുറവാണോ എന്നെനിക്കു തോന്നി. മൂന്നര മണിക്കൂര്‍ വിമാനത്തില്‍ കഴിച്ചു കൂട്ടിയത് ഒരു വിധേനയാണ്. എയര്‍ പോര്‍ട്ടില്‍ നിന്നും പുറത്തു വരുമ്പോള്‍ വീട്ടുകാരെല്ലാം കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ജീവിതത്തില്‍ പ്രതീക്ഷിച്ചിരുന്നു അനുഭവിക്കുന്ന ആദ്യത്തെ സുഖം അതായിരുന്നു-വീടുകാരെ കണ്ട ആ ആദ്യനിമിഷം. കാറില്‍ വീട്ടിലേക്കുള്ള യാത്രയില്‍ എന്‍റെ നാടിന്‍റെ ഭംഗി ഞാന്‍ ശെരിക്കും അനുഭവിച്ചു. പത്തൊമ്പത് വര്‍ഷം ഞാന്‍ നാട്ടില്‍ ഉണ്ടായിരുന്നീട്ടും എന്‍റെ നാടിനു ഇത്ര ഭംഗി ഉണ്ടായിരുന്നു എന്ന് മനസിലായത് അപ്പോഴാണ്‌. രണ്ടു വര്‍ഷത്തിനുള്ളില്‍ കുറെ മാറ്റങ്ങള്‍ നാടിനു വന്നീട്ടുണ്ട്. കാര്‍ വീടിനു അടുത്ത് എത്തി നിറുത്തി. പിന്നെ നാട്ടുകാരെ കാണാനുള്ള തിടുക്കമായിരുന്നു. കാണുന്നവരെല്ലാം പരാതികെട്ടുമായിട്ടാണ് എന്നെ വരവേറ്റത്. പൈസയും സൌകര്യവും കൂടിയപ്പോള്‍ എല്ലാവരെയും മറന്നുവെന്നും, അതുകൊണ്ട് തന്നെ ആര്‍ക്കും കതയച്ചില്ല എന്നുമുള്ള പരാതികള്‍. സത്യമെന്താണെന്ന് എല്ലാവരെയും ബോധിപ്പിക്കാന്‍ ഞാന്‍ ശ്രെമിച്ചതുമില്ല. അറുപതു ദിവസംകൊണ്ട് ചെയ്തു തീര്‍ക്കാന്‍ ഒരുപാട് കാര്യങ്ങള്‍. കുടുംബക്കാരുടെ വീടുകളില്‍ എല്ലാം പോകണം. അതിനു ബസ്സിന്‍റെ വേകത പോരായെന്നു തോന്നിയപ്പോള്‍, പലപ്പോഴും കാറിനെ ആശ്രയിച്ചു. പുതിയ വസ്ത്രങ്ങള്‍ ധരിക്കാന്‍ യൂണിഫോം തടസമായിരുന്നതുകൊണ്ട് ധരിക്കാതെ മാറ്റിവെച്ചിരുന്ന വസ്ത്രങ്ങള്‍ ഓരോന്നായി ഉപയോകിക്കാന്‍ തുടങ്ങി. കൂട്ടത്തില്‍ ഒരു അത്തറും ഉണ്ടായിരുന്നു, അതൊരു കൂട്ടുകാരന്‍ ഗിഫ്റ്റ് തന്നതായിരുന്നു. അങ്ങിനെ നാട്ടുകാരെയും, കൂട്ടുകാരെയും, കുടുംബക്കാരെയുമെല്ലാം കണ്ടു തീരും മുമ്പേ രണ്ടുമാസം തികഞ്ഞിരുന്നു. തിരിച്ചു പോകുന്നതിന്‍റെ തലേ ദിവസം ഇതേ ചായക്കടയില്‍ യാത്ര പറയാന്‍ വേണ്ടി ഞാന്‍ വരുമ്പോള്‍ എന്നെ വളരെ അടുത്തറിയുന്ന ഒരാള്‍ പറയുന്നത് ഞാന്‍ കേട്ടു- ഒരു പുതിയ ഗള്‍ഫുകാരന്‍ വന്നീട്ടുണ്ട് അവന്‍റെ പത്രാസും നടപ്പും കണ്ടാല്‍ ഇനി വേറെ ഒന്നും കാണണ്ട. അന്നാണ് അങ്ങ് ഈ പറഞ്ഞ അഹങ്കാരി കൂട്ടത്തില്‍ ഞാനും ഉള്പെട്ടിട്ടുണ്ട് എന്ന് ആദ്യമായി മനസിലാക്കിയത്.

എല്ലാവരോടും യാത്ര പറഞ്ഞു തിരിച്ചു പോരുമ്പോള്‍ അമ്പതിനായിരം രൂപയുടെ പണ്ടം അടുത്തുള്ള വീട്ടില്‍ നിന്നും കടം വേടിച്ചു പണയം വെച്ച കടക്കാരനായിട്ടാണ് തിരിച്ചു പോന്നത്. ഈ പത്തു വര്‍ഷത്തിനുള്ളിലെ അഞ്ചാമത്തെ വരവാണ് സര്‍ ഇത്. അങ്ങ് പറഞ്ഞത് പോലെ മണിമാളിക യല്ലെന്കിലും ഞാനും ഉണ്ടാക്കി സര്‍, ഒരു ചെറിയ വീട്. എട്ടു ലക്ഷം രൂപയും കൂടി ബാങ്കില്‍ അടച്ചു കഴിഞ്ഞാല്‍ ആ വീട് എന്‍റെ സ്വന്തമാണ്. ഒഴിവുള്ളപ്പോള്‍ അങ്ങ് വന്നു എന്‍റെ വീടൊന്നു കാണണം. അടുത്ത തവണ അങ്ങ് ഈ വിഷയത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ അത് അതില്‍ കൂട്ടിച്ചേര്‍ക്കാന്‍ കഴിയും. ഒരു അഹങ്കാരിയായിട്ടുള്ള പ്രവാസിയുടെ വീട് ഞാന്‍ സന്ദര്‍ശിച്ചിരുന്നുവന്നു.

എന്തായാലും
RK യുമായി യാത്ര പറഞ്ഞു പിരിയുമ്പോള്‍ MA History ആയിട്ടുള്ള ആ വാദ്ദ്യാണ് എന്നോട് പറയാന്‍ ഒരു വാക്കേ ഉണ്ടായിരുന്നുള്ളൂ sorry Im very sorry
എന്തിനു എന്ന് ഞാന്‍ ചോതിച്ചില്ല ഈ
sorry പറച്ചില്‍.

foreverfiroo
never say goodbye

ഞാന്‍ നട്ട പ്രണയമെന്ന ചെമ്പകം

സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഇന്‍റര്‍വെല്‍ സമയത്ത് നടയിറങ്ങി ഓടിവന്ന അവളും നടകയറി ഓടിപ്പോവുകയായിരുന്ന ഞാനും തമ്മില്‍ കൂട്ടിയിടിച്ചു വീണതിനു പിറ്റേന്നു മുതലായിരുന്നു പ്രേമത്തിന്‍റെ തുടക്കം.

വീഴ്ചയുടെ ഓര്‍മയ്ക്കായി എന്നോണം അവളുടെ നെറ്റിയില്‍ മുറിവിന്‍റെ ഒരു പാടു വീണു. അതോടെ, അവളുടെ സൗന്ദര്യം മുഴുവന്‍ പോയി എന്ന് അവളുടെ വല്യമ്മ സ്കൂളില്‍ വന്നു കരഞ്ഞു നെലോളിച്ചു പറയുന്നതു ‍ഞാന്‍ കേട്ടു.

ഞാനെന്തു ചെയ്യാന്‍?, ഇങ്ങോട്ടുവന്നിടിച്ചതല്ലേ എന്നു ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അന്നതിനു ത്രാണിയില്ലാതിരുന്നതിനാല്‍ അതു ചെയ്തില്ല. അവളുടെ സൗന്ദര്യം എന്നു പറയുന്ന സാധനത്തെക്കുറിച്ച് അന്ന് എനിക്കു വല്യ ധാരണയുണ്ടായിരുന്നില്ല. എങ്കിലും അങ്ങനെയെന്തോ ഒന്ന് കുറഞ്ഞുപോയി എന്ന് അവളുടെ വല്യമ്മ പറഞ്ഞതിനാലാവണം അവള്‍ക്കു സൗന്ദര്യമുണ്ടായിരുന്നു, കുറഞ്ഞതോതിലാണെങ്കിലും ഇപ്പോളുമുണ്ട് എന്നു ഞാനങ്ങു വിശ്വസിച്ചു.

അവിടെയായിരിക്കണം തുടക്കം.

ചന്ദ്രക്കല പോലെ നെറ്റിയുടെ ഇടത്തുഭാഗത്ത് ഒരിക്കലും മായ്ക്കാത്ത പാടായി വീണ ആ മുറിവായിരുന്നു എന്‍റെ പ്രണയം. അതിന്‍റെ നീറ്റലും വേദനയും മാറിക്കഴിഞ്ഞ്,അവള്‍ വീണ്ടും സ്കൂളില്‍ വരാന്‍ തുടങ്ങിയ അന്നുമുതല്‍ ഞാനവളെ പ്രേമിച്ചു തുടങ്ങി. എന്‍റെ കൂട്ടത്തില്‍ പഠിക്കുന്ന ഒരുത്തനും അന്ന് പ്രേമം എന്താണെന്നറിയില്ലായിരുന്നു. അതുകൊണ്ടു തന്നെ എനിക്ക് എന്നോട്ടു ഭയങ്കര ബഹുമാനവും സ്നേഹവും തോന്നി. പക്ഷേ, അവള്‍ക്ക് എന്നോടില്ലാത്തതും അതായിരുന്നു.

അന്നത്തെ ആ കുട്ടിയിടിക്കു ശേഷം കണ്ണുകള്‍ കൊണ്ടുപോലും കൂട്ടിയിടിക്കാതിരിക്കാന്‍ ശ്രദ്ധിച്ചായി അവളുടെ നടപ്പ്. അതെന്‍റെ മനസ്സില്‍ അവളുടെ നെറ്റിയിലുള്ളതിനെക്കാള്‍ വലിയ മുറിപ്പാടുകള്‍ വീഴ്ത്തി.

ആ മുറിവുകളില്‍നിന്ന് ഒലിച്ചിറങ്ങിയ ചുടുചോരയില്‍ ഞാന്‍ നട്ട പ്രണയമെന്ന ചെമ്പകം വളരാന്‍ തുടങ്ങി. ആരുമറിയാതെ, അവള്‍ പോലുമറിയാതെ, അതങ്ങനെ വളര്‍ന്നു പന്തലിച്ചു തുടങ്ങിയതോടെ ഇനിയെന്നീ ചെമ്പകം പുഷ്പിക്കുമെന്ന ചോദ്യവും എന്നെ അലട്ടിത്തുടങ്ങി.

മിക്സ്ഡ്സ്കൂളിന്‍റെ സ്വാതന്ത്ര്യങ്ങളില്‍നിന്ന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും വെവ്വേറെ പഠിക്കുന്ന ഹൈസ്കൂള്‍ എന്ന കാരാഗ്രഹത്തിലേക്ക് പഠനം മാറിയപ്പോളായിരുന്നു പുഷ്പിക്കാതെ നില്‍ക്കുന്ന ആ ചെമ്പകത്തിന്‍റെ വേരോട്ടവും വലിപ്പവും ഞാനറിഞ്ഞത്.
അവളെ എങ്ങനെയും വളച്ചെടുക്കുക എന്നതായിരുന്നു എന്‍റെ അടുത്ത ഉന്നം.

തുടര്‍ച്ചയായി തിരമാലയടിച്ചാല്‍ മായാത്തതായി ശിലാലിഖിതം പോലുമുണ്ടോ എന്ന കുമാരനാശാന്‍ കവിതയെ മനസ്സില്‍ ധ്യാനിച്ച് എന്നുമവള്‍ക്കു ഞാന്‍ പ്രണയലേഖനമെഴുതിത്തുടങ്ങി. പത്തെണ്ണം എഴുതുമ്പോള്‍ അതില്‍ മികച്ച ഒരെണ്ണം എന്ന തോതില്‍ അവള്‍ക്ക് നല്‍കിപ്പോരുകയും ചെയ്തു.

ആഴ്ചകളും മാസങ്ങളും അതു തുടര്‍ന്നു. ഞാന്‍ അങ്ങോട്ടുകൊടുത്ത പ്രണയലേഖനങ്ങളുടെ എണ്ണം നൂറ് തികഞ്ഞ അന്ന് അവള്‍ എനിക്കൊരു പ്രണയലേഖനം തിരിച്ചു തന്നു. ഞെട്ടലോടെ അതേറ്റുവാങ്ങി, രണ്ടും കല്‍പിച്ചു വീട്ടിലോട്ട് ഓടിയ ഞാന്‍ പുസ്തകം എവിടെയോ വലിച്ചെറിഞ്ഞ്, കപ്പക്കാലായില്‍ പോയിരുന്ന് ആ വിശുദ്ധലേഖനം പൊട്ടിച്ചു.

ആര്‍ത്തി??ോടെ ആതിലേക്കു നോക്കിയ എനിക്ക് ഒരേയൊരു വാചകമായിരുന്നു കാണാന്‍ കഴിഞ്ഞത്. അതിങ്ങനെയായിരുന്നു.

മേലാല്‍ എന്‍റെ പുറകേ നടക്കരുത്....!!

അതൊരു മുന്നറിയിപ്പായി എനിക്കു തോന്നിയില്ല. അവള്‍ക്ക് ഞാനൊരു മറുപടി കത്തെഴുതി. പിറ്റേന്ന് അവള്‍ വരുന്ന വഴിയില്‍ കാത്തുനിന്ന് അവള്‍ക്കതു കൈമാറി.

ഇന്നലത്തെ കത്തിനുള്ള മറുപടി ഇതിലുണ്ട്. വായിക്കുമല്ലോ.

അവള്‍ വായിച്ചു കാണും. അതിങ്ങനെയായിരുന്നു

നാളെ മുതല്‍ ഞാന്‍ മുന്‍പേ നടന്നോളാം....!!

അതവള്‍ക്കങ്ങിഷ്ടപ്പെട്ടു. അതോടെ, എന്‍റെ കഷ്ടപ്പാടുകള്‍ക്ക് ഒരറുതിയായി. വളച്ചെടുക്കുകയെന്ന ദുഷ്കരമായ ദൗത്യം ‍ഞാനങ്ങനെ വര്‍ഷങ്ങള്‍ നീണ്ട തപസ്യയിലൂടെ നേടിയെടുത്തു എന്നു തന്നെ പറയാം. വളച്ചെടുത്തു കഴിഞ്ഞ് പിന്നെ മേയ്ച്ചോണ്ടു നടക്കാനായിരുന്നു അതിലേറെ കഷ്ടം. വല്ലാതെ ബുദ്ധിമുട്ടി, പെടാപ്പാടു പെട്ട് കഴിഞ്ഞ ആറേഴുവര്‍ഷം ഞങ്ങള് ആത്മാര്‍ഥമായി പ്രണയിച്ചു.


foreverfiroo
never say goodbye