Monday, April 25, 2011

പക്ഷെ ഇന്ന് ആ കൗതുകം ഒരു വല്യ വേദനയായി മാറുന്നു

ഞാനും ഒരു കാസ്രോട്ടുകാരന്‍, അന്ന് എന്റെ തലയ്ക്കു മുകലൂടെ വിഷമഴ പെയ്യിച്ച് ആ ജീവി കടന്നു പോയപ്പോള്‍ ആശ്ചര്യത്തിന്റെ കൗതുകമായിരുന്നു,.........പക്ഷെ ഇന്ന് ആ കൗതുകം ഒരു വല്യ വേദനയായി മാറുന്നു,.....:(

Sunday, April 24, 2011

കാസര്‍കോട്ടെ മനുഷ്യര്‍ ഗിനിപ്പന്നികളാണോ?

എന്‍ഡോസള്‍ഫാന്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ബോധ്യപ്പെട്ടിട്ടാണ് 81 രാജ്യങ്ങള്‍ നിരോധിച്ചത്. എന്നിട്ടും ഇന്ത്യ വാശിപിടിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? ഇവിടെ പിടഞ്ഞുവീഴുന്ന മനുഷ്യര്‍ക്ക് കീടങ്ങളുടെ വിലപോലും കല്പിക്കാത്തതെന്ത്?

കാസര്‍കോട്ടെ മനുഷ്യര്‍ ഗിനിപ്പന്നികളാണോ? വീണ്ടും വീണ്ടും പരീക്ഷിക്കാന്‍? എത്രയോ തവണ ദുരന്തപ്രദേശത്തിലുള്ളവരുടെ രക്തവും മുലപ്പാലും അണ്ഡവും ബീജവുമൊക്കെ ശേഖരിച്ചു കൊണ്ടുപോയി. ഒന്നും രണ്ടുമല്ല, പതിനാറ് പഠനസംഘങ്ങള്‍ വന്നുപോയി. ആയിരത്തിലധികം ദുരന്തബാധിതര്‍ കീടങ്ങളെപ്പോലെ മരണപ്പെട്ടു. സര്‍ക്കാറിന്റെ കണക്കനുസരിച്ച് മാത്രം ഗുരുതരമായ രോഗാവസ്ഥയിലുള്ളവര്‍ നാലായിരത്തിമുന്നൂറോളം വരും. ജില്ലയിലെ വിവിധ മെഡിക്കല്‍ ക്യാമ്പുകളിലെത്തിയവര്‍ പതിനാറായിരത്തിലധികമാണ്.

കൊടുങ്കാറ്റുപോലെ പ്രതിഷേധം എങ്ങും ഉയരുമ്പോഴും കേന്ദ്രമന്ത്രി ശരദ്പവാര്‍ പാറപോലെ ഉറച്ചു നില്‍ക്കുകയാണ്. രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനാവില്ലെന്നും ഐ.സി.എം.ആറിന്റെ പഠനസംഘത്തെ അടുത്തമാസം നിയോഗിക്കാമെന്നും പുതിയ തിട്ടൂരമിറക്കുകയാണ്. ഏവരും ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഇത്തവണത്തെ ജനീവ ഉച്ചകോടിയില്‍ ഇന്ത്യയുടെ നിലപാട് എന്തായിരിക്കും എന്നതിന്റെ സൂചനയാണിത്. കഴിഞ്ഞ പരിസ്ഥിതി ഉച്ചകോടിയില്‍ ഇന്ത്യ നാണംകെട്ടതാണ്. 29 രാജ്യങ്ങളില്‍ ഇന്ത്യമാത്രമാണ് എന്‍ഡോസള്‍ഫാന്‍ കൊടുംവിഷത്തിനുവേണ്ടി ഘോരഘോരം വാദിച്ചത്. ഇത് ഒഴിച്ചുകൂടാനാവാത്ത കീടനാശിനിയാണെന്നും ഇന്ത്യയിലെ കര്‍ഷകരെ മറ്റൊന്ന് പരിശീലിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്നും പത്തു കോടിയിലധികം അമേരിക്കന്‍ ഡോളര്‍ മൂല്യമുള്ള വ്യവസായം തകരുമെന്നും ഒരു ഗ്ലാസ് പാല്‍ കുടിക്കുമ്പോഴുള്ള അപകടമേ എന്‍ഡോസള്‍ഫാന്‍കൊണ്ട് ഉണ്ടാവുകയുള്ളൂവെന്നും ഒരു ലജ്ജയുമില്ലാതെ ഇന്ത്യന്‍ പ്രതിനിധികള്‍ വാദിച്ചു.

ശരദ്പവാറിന്റെ ഉടമസ്ഥതയിലുള്ള 'ഡൈനാമിക്' ഡെയറിയില്‍ എന്‍ഡോള്‍സള്‍ഫാന്‍ അംശം ഇല്ലാത്ത പാലേ വാങ്ങാറുള്ളൂ എന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ നാഗേഷ് ഹെഗ്‌ഡെ വെളിപ്പെടുത്തിയിട്ടുണ്ട്. അതിലും പ്രധാനപ്പെട്ട കാര്യം ഇവിടത്തെ നിരവധി അമ്മമാര്‍ കുഞ്ഞുങ്ങളെ നെഞ്ചോട് ചേര്‍ത്ത് മുലപ്പാലെന്ന് വിശ്വസിച്ച് കൊടുത്തുകൊണ്ടിരുന്നത് വിഷമായിരുന്നു. കുമ്പടാജെയിലെ ലളിത എന്ന സ്ത്രീയുടെ മുലപ്പാലില്‍ അനുവദനിയമായതിന്റെ തൊള്ളായിരം മടങ്ങ് എന്‍ഡോസള്‍ഫാന്‍ ഉണ്ടായിരുന്നുവെന്ന് 2001-ലെ ഒരു പഠനത്തില്‍ തെളിയിക്കപ്പെട്ടതാണ്.

എന്‍ഡോസള്‍ഫാന്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ബോധ്യപ്പെട്ടിട്ടാണ് 81 രാജ്യങ്ങള്‍ നിരോധിച്ചത്. എന്നിട്ടും ഇന്ത്യ വാശിപിടിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? ഇവിടെ പിടഞ്ഞുവീഴുന്ന മനുഷ്യര്‍ക്ക് കീടങ്ങളുടെ വിലപോലും കല്പിക്കാത്തതെന്ത്? ജനങ്ങള്‍ തിരഞ്ഞെടുത്തയയ്ക്കുന്നവര്‍ ജനങ്ങള്‍ക്കെതിരായി നിന്ന് കീടനാശിനി ലോബികള്‍ക്കുവേണ്ടി നാവുന്തുന്നതിന്റെ നീതികേട് ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

ഈ പഠനത്തിന്റെ ആവശ്യമെന്ത്? ലോകത്തിലെ ഉന്നത നിലവാരമുള്ള പ്രസിദ്ധീകരണങ്ങളില്‍ നൂറുകണക്കിന് ശാസ്ത്രീയപഠനങ്ങള്‍ പ്രകാശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ രാസവിഷം സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഈ പഠനങ്ങളില്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി കാസര്‍കോട്ട് സംഘടിപ്പിച്ച ദേശീയ കണ്‍വെന്‍ഷനില്‍ മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളേജിലെ ഡോ. കെ.എം. ഉണ്ണികൃഷ്ണന്‍ ഇത്തരം പഠനങ്ങളെക്കുറിച്ച് വിശദമായി സംസാരിക്കുകയുണ്ടായി. ഇതേ മെഡിക്കല്‍ കോളേജില്‍നിന്നു വിരമിച്ച ഡോ. രവീന്ദ്രനാഥ് ഷാന്‍ഭോഗും സംഘവും എന്‍ഡോസള്‍ഫാന്‍ മനുഷ്യരുടെയും എലികളുടെയും ജനതികഘടനയില്‍ എങ്ങനെയൊക്കെയാണ് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് ദീര്‍ഘകാലത്തെ ഗവേഷണം നടത്തി തെളിയിച്ചിട്ടുണ്ട്. ഈ ഗവേഷണഫലം 2005-ല്‍ ഐ.സി.എം.ആറിനു സമര്‍പ്പിച്ചതാണ്. ഇക്കഴിഞ്ഞ കാസര്‍കോട്ടെ ദേശീയ കണ്‍വെന്‍ഷനില്‍ ഷാന്‍ഭോഗ് രോഷാകുലനായി പറഞ്ഞത് ആ റിപ്പോര്‍ട്ട് ഐ.സി.എം.ആര്‍. ഇന്നുവരെ പുറത്തുവിട്ടിട്ടില്ല എന്നാണ്. പുറത്തു വിടാതിരിക്കാനുള്ള വലിയ സമ്മര്‍ദം ഐ.സി.എം.ആറിന് മേലുണ്ട് എന്ന് ഡോക്ടര്‍ ആരോപിക്കുകയുണ്ടായി. ഈ ഐ.സി.എം.ആറിനെ പുതിയ പഠനത്തിന് നിയോഗിക്കുമെന്ന് മന്ത്രി പ്രസ്താവിക്കുമ്പോള്‍ കാസര്‍കോട്ടുകാര്‍ എന്താണ് പ്രതീക്ഷിക്കേണ്ടത്?

ഏതാനും ആഴ്ചകള്‍ക്കു മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോ. ജയകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന പഠനവും (ഇനിയും അത് വെളിച്ചം കണ്ടിട്ടില്ല) ഈ വിഷത്തിന്റെ അപകടനില വെളിപ്പെടുത്തുന്നതാണ്. 2001-ല്‍ എന്‍.ഐ.ഒ.എച്ചും സി.എസ്.ഇ.യും നടത്തിയ ശാസ്ത്രീയ പഠനങ്ങളും ദുരന്തകാരണം എന്‍ഡോസള്‍ഫാനാണെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ വിഷത്തിന്റെ നൃശംസതയെ വ്യക്തമാക്കുന്ന നൂറുകണക്കിന് പഠനങ്ങള്‍ ഉണ്ടെന്നിരിക്കെ വീണ്ടും ഒരു പഠനം എന്ന പ്രഹസന നാടകത്തിന്റെ അണിയറ അജന്‍ഡ പകല്‍പോലെ വ്യക്തമാണ്.

ദുബെ-മായി കമ്മിറ്റി റിപ്പോര്‍ട്ടുകളുടെ ബലത്തിലാണ് കേന്ദ്ര കൃഷി മന്ത്രാലയം 'തെളിവില്ല' എന്ന് ശഠിച്ചുകൊണ്ടിരിക്കുന്നത്. ഇവിടത്തെ കശുമാവിന്‍ തോപ്പുകളില്‍ 78-ല്‍ ഈ വിഷം തളിക്കാന്‍ ശുപാര്‍ശ ചെയ്ത ആളാണ് ഒ.പി. ദുബെ. അതുമൂലമുണ്ടായ ദുരന്തം പഠിക്കാന്‍ അദ്ദേഹത്തെത്തന്നെ നിയോഗിച്ചാലുള്ള 'ഫലം' എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അങ്ങനെ സംഭവിക്കുകയും ചെയ്തു. കാസര്‍കോട്ടേക്ക് വരികപോലും ചെയ്യാതെ ദുബെ കമ്മിറ്റി റിപ്പോര്‍ട്ട് പാസ്സാക്കുകയാണ് സി.ഡി. മായി കമ്മിറ്റി 2004-ല്‍ ചെയ്തത്. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് വിഷവിവാദമുണ്ടായപ്പോള്‍ ഈ മായിയെ ആണ് വീണ്ടും പവാര്‍ പഠനത്തിന് നിയോഗിച്ചത്. വലിയ എതിര്‍പ്പുണ്ടായപ്പോള്‍ പിന്‍വലിക്കേണ്ടിയും വന്നു എന്നത് ചരിത്രം.

ഇക്കഴിഞ്ഞ ഡിസംബര്‍ 31-ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ദുരന്തസ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും കാര്യങ്ങള്‍ ബോധ്യപ്പെടുകയും ഉടനടി ഈ വിഷം നിരോധിക്കാനുള്ള നടപടി സ്വീകരിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജനീവ ഉച്ചകോടിയില്‍ വിഷവിരുദ്ധ നിലപാട് എടുക്കണമെന്നും കേരളസര്‍ക്കാറിന്റെ ദുരിതാശ്വാസ പദ്ധതിയെ സഹായിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. എട്ടാഴ്ചകള്‍ക്കകം മറുപടി നല്‍കണം എന്നും ആവശ്യപ്പെട്ടിരുന്നു. ആഴ്ചകള്‍ 16 കഴിഞ്ഞിട്ടും പ്രതികരണം കാണാഞ്ഞ് ഇപ്പോള്‍ മനുഷ്യാവകാശ കമ്മീഷന്‍ വീണ്ടും ഇടപെട്ട് കേന്ദ്രത്തെ താക്കീത് ചെയ്തിരിക്കുകയാണ്. (കൃത്യം പത്തു വര്‍ഷം മുന്‍പ് ദുരന്ത ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ കണ്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതിന്റെ ഫലമാണ് അന്നത്തെ എന്‍.ഐ.ഒ.എച്ച്. പഠനം.) പക്ഷേ, കേന്ദ്രത്തിന് ഒരു കുലുക്കവുമില്ല. ഹാ! ജനാധിപത്യമേ കഷ്ടം എന്നല്ലാതെ എന്തു പറയാന്‍. വി.എം. സുധീരനും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമൊക്കെ ശക്തമായി ആവശ്യപ്പെട്ടിട്ടും മലയാളികളായ കേന്ദ്രമന്ത്രിമാര്‍ കുറ്റകരമായ മൗനം അവലംബിക്കുകയാണ്.

തെക്കന്‍ കര്‍ണാടകത്തിലും നൂറുകണക്കിന് വിചിത്ര ഉടലുകളുള്ള കുട്ടികള്‍ ഉണ്ട്. രാജ്യത്തിന്റെ പലഭാഗത്തുനിന്നും ദുരന്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് തുടങ്ങിയിട്ടേ ഉള്ളൂ. ദുരന്തത്തെക്കുറിച്ച് ദേശീയ തലത്തിലുള്ള സര്‍വേ നടത്തണമെന്ന കമ്മീഷന്റെ നിര്‍ദേശവും പാലിക്കപ്പെട്ടിട്ടില്ല. കാസര്‍കോട്ടെ ഒരമ്മയുടെ വേദനാജനകമായ അനുഭവം മനുഷ്യപ്പറ്റില്ലാത്തവര്‍ കേള്‍ക്കേണ്ടതാണ്. ഈയിടെ കാസര്‍കോട്ടെ മൂളിയാറില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ എല്ലാവരും ഉച്ചഭക്ഷണം കഴിച്ചിട്ടും രോഗിയായ പതിനഞ്ചുകാരന് ഭക്ഷണം കൊടുക്കാതിരിക്കുന്ന അമ്മയോട് ഭക്ഷണം നല്‍കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു. പലതവണ പറഞ്ഞിട്ടും കൂട്ടാക്കാതിരുന്നപ്പോള്‍ ഡോക്ടര്‍ ദേഷ്യപ്പെട്ടു. അന്നേരമാണ് സത്യം വെളിപ്പെട്ടത്. ആ അമ്മ ചവച്ചരച്ചശേഷം കുഞ്ഞിന്റെ വായില്‍ കൊടുക്കുകയാണ് പതിനഞ്ചു വര്‍ഷമായി. സ്വന്തമായി ചവച്ചരച്ച് ഇറക്കാനുള്ള ശേഷി ആ കുട്ടിക്കില്ല. പക്ഷികള്‍ തീറ്റുന്നതുപോലെ. പക്ഷേ, പറക്കമുറ്റുമ്പോള്‍ പക്ഷികള്‍ പോലും സ്വന്തമായി ആഹരിച്ചോളും. അമ്മയുടെ കാലശേഷം ആ കുട്ടി എങ്ങനെ ജീവിച്ചിരിക്കും? ഇങ്ങനെ ദുരിതമനുഭവിക്കുന്ന എത്ര കുട്ടികളാണ്! തൊണ്ട തുറക്കുകയേ ചെയ്യാതെ ജയകൃഷ്ണനെപ്പോലെ മരണത്തിലേക്ക് പറന്നുപോയ കുട്ടികളും ഇവിടെ കുറെ ജനിച്ചിട്ടുണ്ട്.

ശീതീകരിച്ച മുറികളിലിരുന്ന് അംധേര്‍ നഗരിയിലെ ചൗപട് രാജാവിനെപ്പോലെ ഭരണം കൈയാളുന്നവര്‍ നിസ്വരായ ഈ മനുഷ്യരെ ഒരു നിമിഷമെങ്കിലും ഓര്‍മിക്കുമോ? കനിവിന്റെ ഒരു തുള്ളിയെങ്കിലും ഈ പാവങ്ങള്‍ക്ക് കിട്ടുമോ?

courtesy : ഡോ.അംബികാസുതന്‍ മാങ്ങാട്‌

Wednesday, March 30, 2011

ജനങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുക

ഭൂരിപക്ഷം രാഷ്ട്രീയകാരും ജനസേവനത്തിന് വേണ്ടിയല്ല രാഷ്ട്രീയം അവരുടെ ജീവിതമാക്കിയത് , മറിച്ച് സ്ഥാനമാനങ്ങള്‍ക്ക്‌ വേണ്ടിയാണ് , അതിന്റെ ഉതാഹരനമല്ലേ നാം ദിവസേന കണ്ടു കൊണ്ടിരിക്കുന്നത് , ഒരു നിമിഷം കൊണ്ട് ഒരു പാര്‍ട്ടി വിട്ടു വേറെ ഒരു പാര്‍ട്ടിയിലേക്ക് കഷ്ട്ട്ടം, നാണമാവുന്നില്ലേ നിങ്ങള്‍ക്ക് രാഷ്ട്രീയകാരനാണെന്നു പറയാന്‍, എങ്ങനെ മനസ് വരുന്നു ബാല്യം മുതലേ ഒരു പാര്‍ട്ടിയുടെ ആദര്‍ശങ്ങളും മുറുകെ പിടിച്ചു സ്ഥാന മാനങ്ങള്‍കിട്ടാതാവുമ്പോള്‍ ആ പാര്‍ടിയെ തള്ളിപറഞ്ഞ്‌ അടുത്തെതിലേക്ക് ചേക്കേറാന്‍ ...........
ജനങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുക അവര്‍ നിങ്ങള്ക്ക് അര്‍ഹതപെട്ട സ്ഥാനങ്ങള്‍ തരും തീര്‍ച്ച.

Saturday, December 18, 2010

ജെട്ടി കാണിച്ച് നടത്തം; പൊലീസ് പിഴയീടാക്കും

ജെട്ടി കാണിച്ച് നടത്തം; പൊലീസ് പിഴയീടാക്കും!

Posted by : Staff Reporter on : 2010-12-17

ചാവക്കാട്:മലബാര്‍ മേഖലയില്‍ പുതിയൊരുതരം ഫാഷന്‍ ഭ്രമം കാട്ടുതീ പോലെ പടര്‍ന്ന് പിടിക്കുകയാണ്. വീട്ടില്‍ നിന്ന് മാന്യമായി വസ്ത്രം ധരിച്ച് പുറത്തിറങ്ങുന്ന `പിള്ളേഴ്സ്` വീടിന് പുറത്തെത്തിയാല്‍ പാന്‍റ്‌സ് വലിച്ചിറക്കുകയായി.

ഇട്ടിരിക്കുന്ന ജെട്ടിയുടെ മുകള്‍‍ഭാഗമെങ്കിലും പുറത്ത് കാണിക്കുന്ന തരത്തിലാണ്‌ പാന്‍റ്‌സ് വലിച്ചിറക്കുക. �ലോവെയ്സ്റ്റ് സ്റ്റൈല്‍� എന്നാണെത്രെ ഈ ഫാഷന്‍റെ പേര്‌! ഇങ്ങിനെ അടിവസ്ത്രം കാണിച്ച് നടക്കുന്ന പിള്ളേരെക്കൊണ്ട് മലബാറികള്‍ പൊറുതിമുട്ടിയിരിക്കുന്ന സാഹചര്യത്തില്‍ പൊലീസ് ജനത്തിന്‍റെ രക്ഷയ്ക്ക് എത്തിയിരിക്കുകയാണ്‌.

പൊതുസ്ഥലങ്ങളില്‍ ജെട്ടി പ്രദര്‍ശനം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ 100 രൂപ പിഴയീടാക്കും എന്നാണ്‌ പൊലീസ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇക്കഴിഞ്ഞ ദിവസം ചാവക്കാട് ബസ്റ്റാന്‍ഡില്‍ പൊലീസ് ഇത് പരീക്ഷിക്കുകയും ചെയ്തു.

ജെട്ടി കാണിക്കുന്ന രീതിയില്‍ പാന്‍റിറക്കി ബസ്റ്റാന്‍ഡില്‍ വിലസിയ ചുള്ളന്‍മാരെ കൊണ്ട്‌ തോറ്റ ഒരുകൂട്ടം ആളുകള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ചാവക്കാട്‌ പൊലീസ് രംഗത്തെത്തുകയും ചുള്ളന്‍മാര്‍ക്ക് 100 രൂപാ വച്ച് ഫൈനിടുകയും ചെയ്തു. പിള്ളാരുടെ പുതിയ ഫാഷന്‍ ഭ്രമത്തെ പറ്റി അവരുടെ വീട്ടുകാരെ അറിയിക്കാനും പൊലീസ് മറന്നില്ല. മക്കള്‍ ജെട്ടി കാണിച്ചാണ്‌ പുറത്ത് വിലസുന്നത് എന്നറിഞ്ഞ മാതാപിതാക്കള്‍ ഞെട്ടലിലാണ്‌.

അടിവസ്ത്രം പുറത്തുകാണുന്ന വിധം നൂറുകണക്കിന്‌ പേരാണ്‌ മലബാര്‍ മേഖലയിലെ പൊതുസ്ഥലങ്ങളില്‍ ചുറ്റിക്കറങ്ങുന്നതെത്രെ. ഇവരെ പിടികൂടാന്‍ മഫ്ടി വേഷത്തില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നു. ജെട്ടി കാണിച്ച അമ്പതോളം പേരെയാണ്‌ കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടി, പിഴ ഈടാക്കിയത്.

ചാവക്കാടുള്ള യുവാക്കള്‍ക്കാണ്‌ ഈ ഭ്രമം ഏറ്റവുമധികം എന്ന് പൊലീസ് പറയുന്നു. കോഴിക്കോടും തൃശൂരും അപൂര്‍വമായി ഇത്തരക്കാരെ കാണാനുണ്ട്. ഇത് ഫാഷനല്ല എന്നും ഒരുതരം മനോരോഗം ആണെന്നും നാട്ടുകാര്‍ പറയുന്നു.

Sunday, April 11, 2010

രണ്ടാമത്തെ വീഴ്ച

ഒന്നാന്തരമൊരു ഫ്ളാഷ്‌ ബാക്കിലേറ്റി ഒരു പതിനാറ്‌ വര്‍ഷം പിന്നിലോട്ട്‌ കൊണ്ട്‌ പോവുകയാണ്‌ നിങ്ങളെ ഞാന്‍ എന്‍റെ അടുത്ത വീഴ്ച കാണിക്കാന്‍.

എട്ടാം ക്ളാസ്സിലെ ക്രിസ്തുമസ്‌ പരീക്ഷ കഴിഞ്ഞ്‌ നില്‍ക്കുന്ന കാലം.
റിസല്‍റ്റ്‌ വരുമ്പോള്‍ തോറ്റ വിഴയങ്ങള്‍ക്ക്‌ തോല്‍ക്കാനുള്ള കാരണം വീട്ടുകാരെ എങ്ങനെ ബോധിപ്പിക്കണം എന്ന്‌ ചിന്തിച്ച്‌ നടന്ന കാലം. ഫെബി അബ്രാഹമിനെയാണോ അതോ സ്വപ്ന ടി. തോമസിനെയാണോ പ്രേമിക്കെണ്ടതെന്ന്‌ കണ്‍ഫ്യൂഷന്‍ അടിച്ച്‌ നില്‍ക്കുന്ന കാലം. അവരിലാരെയെങ്കിലും പ്രേമിച്ചാല്‍ പൊറയിക്കോട്ട്മ്യാലിലെ സ്മിതയെ ആര്‌ പ്രേമിക്കും എന്ന ശങ്ക നിറഞ്ഞ കാലം.

തൊട്ടയല്‍പക്കത്തുള്ള ജാസ്മിന്‌ കൊടുത്ത ഐ ലവ്‌ യു ലെറ്റര്‍ അവള്‍ വീട്ടില്‍ കാണിക്കുമോ എന്ന പേടി മനസ്സില്‍ നിറഞ്ഞ കാലം.
വീട്ടില്‍ വളര്‍ത്തുന്ന സുമ പശുവിന്‍റെ പാല്‍ രണ്ട്‌ ഗ്ളാസ്സും, കൊല്ലമ്പടിയില്‍ നിന്ന്‌ വാങ്ങുന്ന കോഴിമുട്ടകളില്‍ ഒരെണ്ണം വച്ച്‌ രണ്ട്‌ നേരം കഴിച്ചിട്ടും എന്തേ സ്വല്‍പം കവിള്‍ വരാത്തെതെന്നും, എന്തേ നെഞ്ചിന്‍റെ ഒത്ത നടുക്കുള്ള ഒരു തൊടം എണ്ണ നിറയുന്ന കുഴി നിവരാത്തതെന്നും ആലോചിച്ച്‌ നടന്ന കാലം.

അതെ, അങ്ങനെ കണ്‍ഫ്യുഷനടിച്ചും, പേടിച്ചും, ആശങ്കപ്പെട്ടും, ചുമ്മാ അങ്ങ്‌ ജീവിച്ച്‌ പൊയ്ക്കോണ്ടിരുന്ന ചെറുപ്പകാലത്താണ്‌ എന്‍റെ ഈ വീഴ്ചയും നടക്കുന്നത്‌. വീണത്‌ ഒരു ഞായറാഴ്ച ആണെന്നാണ്‌ വിശ്വാസം. കാരണം ഞായറാഴ്ചകളിലാണല്ലോ ദൂരദര്‍ശനില്‍ വൈകിട്ട്‌ മലയാള സിനിമ ഉണ്ടായിരുന്നത്‌. വീഴ്ചേം കഴിഞ്ഞ്‌ ഐഡക്സും പുരട്ടി ഏതോ ഒരു സിനിമ കണ്ടതായി ഞാന്‍ ഓര്‍ക്കുന്നുണ്ട്‌.

അന്ന്‌ ഞങ്ങളുടേത്‌ പഴയൊരു വീടായിരുന്നു. അറയും നിരയും നിലവറയുമൊക്കെയുള്ള ഓട്‌ പാകിയ ഒരു വീട്‌. തിണ്ണ ബ്ളാക്‌ ഓക്സൈഡ്‌ പൂശിയതാണ്‌. ലക്ഷ്വറി,ലക്ഷ്വറി!! ( അതിനും മുന്‍പ്‌ അവിടം ചാണകം മെഴുകിയതായിരുന്നെത്രെ. എനിക്കതോര്‍മ്മയില്ല)ഏതെ ചൂട്‌ കാലത്തും ആ തിണ്ണയില്‍ നല്ല തണൂപ്പായിരുന്നു. ( പുതിയ വീടിനേക്കാള്‍ എനിക്കിഷ്ടം ആ പഴയ വീട്‌ തന്നെയായിരുന്നു. ) മുറ്റത്ത്‌ ഒരു നെല്ലിമരവും അതിനുചുറ്റും തിങ്ങിവളര്‍ന്ന കുറ്റിമുല്ലയും പിന്നെ മുന്‍വശത്ത്‌ പറമ്പിനതിരായി നില്‍ക്കുന്ന വര്‍ഷത്തിലൊന്ന്‌ നിറയെ കായ്‌ക്കുന്ന ഒരു മരോട്ടിയും ഉണ്ടായിരുന്നു. ആ മാരോട്ടിയുടെ ചുവട്ടിലൂടെയാണ്‌ നടപ്പാത. അതുവഴി ഇറങ്ങിയാണ്‌ ഞങ്ങള്‍ കുളിക്കുവാനും, (ഞാന്‍) കളിക്കുവാനുമൊക്കെ പോണത്‌.

അന്ന്‌ ഉച്ചയൂണും കഴിഞ്ഞ്‌ തിണ്ണയുടെ തണുപ്പില്‍ക്കിടന്നൊന്ന്‌ മയങ്ങി. ഒരു മൂന്ന്‌ മൂന്നരമണി ആവും കുറെ സ്ത്രീജനങ്ങളുടെ സംസാരവും ചിരിയും കേട്ടാണ്‌ ഞാന്‍ കണ്ണ്‌ തുറന്നത്‌. നോക്കുമ്പോളതാ നമ്മുടെ താഴത്തെ പറമ്പില്‍ നിന്ന്‌ ഒരു പറ്റം സ്ത്രീജനങ്ങള്‍ ഇല്ലത്തെ ശാന്തച്ചിറ്റയുടെ നേതൃത്വത്തില്‍ മഹിളാസമ്മേളനം നടത്തുന്നു. ഒപ്പം എന്‍റെ അമ്മയുമുണ്ട്‌. മറ്റ്‌ പ്രധാന അംഗങ്ങള്‍ വല്ലനാട്ടെ ഉമച്ചിറ്റ, പുത്തുപ്പുള്ളിലെ വാനമ്മ, ജ്യോതിസിന്‍റെ അമ്മ ശ്യാമളച്ചിറ്റ, മ്യാലിലെ പെമ്പിള, മേരിച്ചേച്ചി, വേലന്‍മാടത്തെ രാധാമണി, ഉഷ എന്നിവരാണ്‌.

എന്നാല്‍ തിണ്ണയിലെ തണുപ്പിനെ പുല്ലുപോലെ ഉപേക്ഷിച്ച്‌ എഴുന്നേറ്റ്‌ മുറ്റത്തേക്കൊരു ചാട്ടം ചാടുകയും പെട്ടെന്ന്‌ ജനഗണമന കേട്ടപോലെ ഒട്ടുനേരം എന്നെ അറ്റന്‍ഷന്‍ ആക്കി നിര്‍ത്തുകയും ചെയ്തതിന്‌ ഈ മാന്യമഹിളാകിളവികള്‍ക്ക്‌ എന്തെന്തിലും പങ്കുണ്ടെന്ന്‌ ആരും ധരിക്കരുത്‌. എന്നെ ഹഠാദാകര്‍ഷിച്ചത്‌ കിളവിക്കൂട്ടങ്ങള്‍ക്ക്‌ കുറച്ച്‌ മാറി ചിരിച്ചുല്ലസിച്ച്‌ നില്‍ക്കുന്ന റ്റെല്‍സി, നിഷ, ഷേര്‍ളി, ജയ എന്നീ നാല്‌ വാടാമലരുകളായിരുന്നു. നാലില്‍ മൂന്ന്‌ പേര്‍ എന്‍റെ സ്കൂള്‍മേറ്റ്സ്‌. ഷേര്‍ളി മാത്രം പാലാ അല്‍ഫോന്‍സാ കോളേജില്‍ പ്രീഡിഗ്രിക്ക്‌ പഠിക്കുന്നു. എന്നാലും ആ ഒരു കുറവിന്‍റെ പേരില്‍ ഞാന്‍ ഷേര്‍ളിയെ അവഗണിച്ചിരുന്നില്ല കേട്ടോ. മറ്റേത്‌ പെണ്‍കുട്ടികള്‍ക്കും കൊടുക്കുന്ന അതേ ശ്രദ്ധയും പരിഗണനയും ഞാന്‍ അയാള്‍ക്കും കൊടുത്തിരുന്നു.

അറ്റന്‍ഷനായിത്തന്നെ നിന്ന്‌ ഞാന്‍ ആലോചിച്ചു, എങ്ങനെ ഇവരുടെ മനസ്സില്‍ ഒരു ആരാധനാമൂര്‍ത്തിയായി കയറിപ്പറ്റാം. എന്ത്‌ വേലകാണിച്ചാല്‍ ഇവര്‍ വീഴും. ഈ വാടാമലരുകളെല്ലാം കൂടി എനിക്ക്‌ വേണ്ടി കടിപിടി കൂടുന്ന ഒരു നിമിഷം എങ്ങനെ വരുത്തും. എന്‍റെ പാട്ടുപുരക്കലമ്മേ ഒരു വഴി കാണിച്ച്‌ തരണേ....

തേടിയ വഴി കണ്ണില്‍ത്തട്ടി. അരക്ക്‌ താഴെ ഉയരത്തില്‍ അടുക്കി വച്ചിരിക്കുന്ന ഇഷ്ടികകള്‍. കിളവിക്കൂട്ടങ്ങള്‍ക്കുംകിളിന്ത്കൂട്ടങ്ങളും നില്‍ക്കുന്നതിന്‍റെ നടുവിലൂടെയാണ്‌ ഞങ്ങള്‍ കുളിക്കാന്‍ പോവുന്ന തോട്ടിലേക്കുള്ള നടപ്പാത. നടപ്പാതയോട്‌ ചേര്‍ന്ന്‌ ഇല്ലത്തെ രാമന്‍ കുഞ്ഞുണ്ണി റബ്ബര്‍ ഷീറ്റ്‌ അടിക്കാനുള്ള മെഷീന്‍ പുര കെട്ടാനായി ഇറക്കിവച്ചിരിക്കുന്നതാണ്‌ ആ ഇഷ്ടികകള്‍. അതിന്‍റെ സമീപത്തയാണ്‌ വാടാമലരുകള്‍ നിലയുറപ്പിച്ചിരിക്കുന്നത്‌. പലപ്പോഴും ആ ഇഷ്ടകള്‍ക്ക്‌ മേളിലൂടെ ചാടി ഓടി കുത്ത്‌ കല്ലുകളെ ആശ്രയിക്കതെ ഇടവഴിയിലേക്കെടുത്ത്‌ ചാടി ഇടവഴിയും കടന്ന്‌ പാടവരമ്പത്തൂടെ ഓടി പാടം മുറിച്ചൊഴുകുന്ന തോട്ടിലേക്ക്‌ ഉളികുത്തി അവിടെക്കിടന്ന്‌ നീന്തിത്തിമിര്‍ത്താണ്‌ എന്‍റെ കുളി.

എന്നാല്‍ പിന്നെ അങ്ങനെ ഒരു കുളിക്കാന്‍ പോക്ക്‌ നടത്തിക്കളയാമെന്ന്‌ തീരുമാനിച്ചു. അതാവുമ്പോള്‍ ആരാധന ചുമ്മാ ഇങ്ങ്‌ പോരും. കാരണം അങ്ങനെ ഒരു ചാട്ടവും ഓട്ടവുമൊന്നും ആ ജാതികളിലൊന്നിനും കഴിയില്ലല്ലോ. (മതിലുചാടുന്ന തരുണീമണികള്‍ ഇല്ലെന്നല്ല ഞാന്‍ പറഞ്ഞതിനര്‍ത്ഥം കേട്ടോ). ആണായിപ്പിറന്നവന്‍റെ വില അവര്‍ക്ക്‌ മനസ്സിലാക്കിക്കൊടുക്കാന്‍ ഇത്‌ തന്നെ പറ്റിയ സമയം. പുരുഷപ്രജകളുടെയെല്ലാം യശ്ശസ്സുയര്‍ത്തുന്ന അതിസാഹസികമായ ഒരു കാര്യംചെയ്യാന്‍ പോവുന്നു എന്ന ചിന്ത എന്നെ വല്ലാതെ പുളകിതനാക്കി. ഉള്ള രോമങ്ങള്‍ ഒന്നൊഴിയാതെ ആഞ്ചിത്തുടങ്ങി. ആണുങ്ങളെ അഭിമാനിക്കൂ...നിങ്ങള്‍ക്കായിതാ ഞാനത്‌ ചെയ്യുന്നു...

സോപ്പും തോര്‍ത്തുമെടുത്ത്‌ ഞാന്‍ "ടേക്ക്‌ ഓഫിന്‌" തയ്യാറായി. ഹൃദയത്തിന്‍റെ ഈ വൃത്തികെട്ട രീതിയിലുള്ള ഇടി പതിവില്ലാത്തതാണല്ലോ, ഞാന്‍ ഓര്‍ത്തു. വെറുതെ ഞാന്‍ ഇടത്‌ നെഞ്ചിലേക്കൊന്ന്‌ നോക്കി. "കുഴിയുടെ" വക്കത്തിരുന്ന്‌ അവന്‍ സകലശക്തിയുമെടുത്ത്‌ ഇടിക്കുന്നുണ്ട്‌. പൊങ്ങിത്താഴുന്നത്‌ തൊലിപ്പുറത്ത്‌ കാണാം. നാല്‌ പെണ്‍പിള്ളേരേ കണ്ടാല്‍ അപ്പോത്തുടങ്ങും. ഇവനെന്‍റെ മാനം കളയുമോ?

വാടാമലരുകള്‍ സംസാരത്തിലും ചിരിയിലും തന്നെ. ആരും നമ്മളെ ശ്രദ്ധിക്കുന്നില്ല. ഇങ്ങനെയായാല്‍ ഒരുചാട്ടം പാഴാവുമോ? റിസ്കെടുക്കേണ്ട. ഒരു റബ്ബര്‍ക്കമ്പെടുത്ത്‌ ഞാന്‍ അടുത്തുനില്‍ക്കുന്ന കാട്ടുചേമ്പിന്‍റെ ഇലയില്‍ ശക്തിയായി അടിച്ചു. "ഠപ്പേ" ന്ന വലിയ ശബ്ദത്തോടെ ചേമ്പില കീറി. എല്ലാവരുടെയും ശ്രദ്ധ എന്‍റെ നേര്‍ക്കായെന്ന്‌ ഒളികണ്ണാല്‍ ഉറപ്പ്‌ വരുത്തി ഞാന്‍ കൌണ്ട്‌ ഡൌണ്‍ തുടങ്ങി." ...3, 2, 1 , 0 "

കയ്യിലിരുന്ന വടി എറിഞ്ഞ്‌ ഞാന്‍ പാഞ്ഞു. എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്‌. ഇടക്ക്‌ അമ്മയുടെ ശബ്ദം ഒന്നുകേട്ടു. എന്നോടെന്തോ പറഞ്ഞതാണോ. എന്തായാലും ഇനി നില്‍ക്കാന്‍ വയ്യ. ഇതാ ഞാന്‍ ഇഷ്ടികക്കടുത്തെത്താറായി ഇനി വലതുകാലുകൊണ്ട്‌ കുതിച്ച്‌ ഇടതുകാല്‍ ഉയര്‍ത്തി ചാടണം. ഞാന്‍ വലതുകാലില്‍ സകലശക്തിയുംകൊടുത്ത്‌ ഇടതുകാല്‍ പരമാവധി ഉയര്‍ത്തി അപ്പോഴാണ്‌ ഒരു കാര്യം ഒരാവശ്യവുമില്ലാതെ പെട്ടന്ന്‌ ഓര്‍ത്തത്‌ " കല്യാണസൂത്രകവചം " ഇട്ടിട്ടില്ല. തീര്‍ത്തും " വിത്ത്‌ ഔട്ട്‌ " . ഈശ്വരാ നാറുമല്ലോ... പോക്കിയ കാല്‍ താഴ്ത്തി. നിമിഷനേരംകൊണ്ട്‌ ഇടിപ്പടത്തിലെ വില്ലനെപ്പോലെ അടുക്കിവച്ചിരുന്ന ഇഷ്ടികകള്‍ തെറുപ്പിച്ച്‌ അതിഭീകരമായാരാര്‍ത്തനാദത്തോടെ വാടാമലരുകളുടെ കാല്‍പ്പാദങ്ങളില്‍ വീണ്‌ നമസ്കരിച്ചു.

അഭിമാനത്തെ വേദന കീഴ്പ്പെടുത്തി. യാതൊരു നാണക്കേടുമില്ലാതെ കാല്‍മുട്ടുകള്‍ പൊത്തി ഞാന്‍ അലറിക്കരഞ്ഞു. യാതൊരു ദാക്ഷണ്യവും കൂടാതെ ഓടിവന്ന അമ്മ എഴുന്നേല്‍പ്പിച്ച്‌ നിര്‍ത്തി ചന്തിക്ക്‌ രണ്ട്‌ പെടച്ചു. അതോടെ വേദനക്ക്‌ ഒരു ബാലന്‍സായി. വാ പൊത്തിപ്പിടിച്ച്‌ ചിരിക്കുന്ന വാടാമലരുകളെ ഞാന്‍ കണ്ടില്ലെന്ന്‌ വച്ചു.

അതിനിടക്ക്‌ ചിരിച്ചുകൊണ്ട്‌ തന്നെ നിഷ അവളുടെ വീട്ടിലേക്കോടിപ്പോയി "ഐഡക്സും" എടുത്ത്‌ ചിരിച്ചുകൊണ്ട്‌ തന്നെ മടങ്ങി വന്നു. അമ്മ അത്‌ മുട്ടില്‍ പുരട്ടിത്തന്നു. അമ്മയുടെ തോളില്‍ കയ്യിട്ട്‌ ഒക്കി ഒക്കി വീട്ടിലേക്ക്‌ നടന്നപ്പോള്‍ കിക്കി കിക്കി എന്ന ചിരികള്‍ കേള്‍ക്കാത്ത മട്ടില്‍ അമ്മയോട്‌ ഞാന്‍ പറഞ്ഞു. " ഹോ, അട്ട ഊച്ചിയ മണമാണ്‌ ഈ ഐഡക്സിന്‌ "

foreverfiroo
never say goodbye

അവനെ ക്രൂശിക്കുക!

രണ്ടുമാസം മുമ്പാണ്‌. പാസ്‌പോര്‍ട്ടിന്റെ ആവശ്യത്തിനായി കൊച്ചിയിലെ പാസ്‌പോര്‍ട്ട്‌ ഓഫീസില്‍ പോകേണ്ടിവന്നു. തിരക്കുണ്ടാവും; രാവിലെ നേരത്തെ എത്തണം എന്ന്‌ പലരും ഉപദേശിച്ചതുകൊണ്ട്‌ 8.30നുതന്നെ ഗെയിറ്റിലെത്തി. ഉത്‌സവത്തിനുള്ള ആളുണ്ട്‌. അടച്ചഗേറ്റിലെ കാവല്‍ക്കാരന്‍ ആവശ്യക്കാരെ മാത്രമേ അകത്തേക്ക്‌ കയറ്റിവിടുന്നുള്ളൂ. ഉള്ളില്‍ കടന്നപ്പോള്‍ ടൈകെട്ടിയ ഒരു ചെറിയ മനുഷ്യന്‍ വിവിധതരം `ക്യൂ'കള്‍ നിയന്ത്രിച്ചുകൊണ്ടുനില്‍ക്കുന്നു. ഓര്‍ഡിനറി, തത്‌ക്കാല്‍, പാസ്‌പോര്‍ട്ട്‌ പുതുക്കല്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കു വരുന്നവര്‍ക്ക്‌ വിവിധ ക്യൂകളാണ്‌. മലയാളിയുടെ ജന്മസിദ്ധമായ ക്യൂതെറ്റിക്കലും തന്മൂലമുണ്ടാകുന്ന ഉന്തും തള്ളും ഒഴിച്ചാല്‍ രംഗംപൊതുവേ ശാന്തം.
പാസ്‌പോര്‍ട്ട്‌ പെട്ടെന്ന്‌ പുതുക്കിക്കിട്ടണമെങ്കില്‍ പാസ്‌പോര്‍ട്ട്‌ ഓഫീസറെ കാണുന്നത്‌ നന്നായിരിക്കുമെന്ന്‌ കൗണ്ടറിലെ സ്‌ത്രീ പറഞ്ഞു. വലിയ തിരക്കുകളുള്ള പാസ്‌പോര്‍ട്ട്‌ ഓഫീസര്‍ എന്ന ദന്തഗോപുരവാസിയെ ഇങ്ങനെയൊരു കാര്യത്തില്‍ കാണുന്നതു ശരിയോ എന്ന്‌ സന്ദേഹം തോന്നാതിരുന്നില്ല. വേറെ രക്ഷയില്ല എന്നു മനസിലായപ്പോള്‍ അങ്ങേരുടെ മുറി അന്വേഷിച്ചുചെന്നു. നീണ്ട ക്യൂവാണ്‌ ഓഫീസറുടെ റൂമിനു മുന്നില്‍. ഒരു മണിക്കൂറിലേറെ നിന്നപ്പോഴാണ്‌ ഉള്ളില്‍ കയറാന്‍ പറ്റിയത്‌. അകത്ത്‌, കസേരയില്‍ ഇരിക്കുന്നയാളെ കണ്ടപ്പോള്‍ ഞെട്ടി - പുറത്തുനിന്ന്‌ ക്യൂ നിയന്ത്രിച്ചിരുന്ന ചെറിയ മനുഷ്യന്‍!

ക്യൂ നിയന്ത്രിക്കാന്‍പോലും സന്നദ്ധനായ പാസ്‌പോര്‍ട്ട്‌ ഓഫീസര്‍ രവീന്ദ്രന്‍ ഏറെ പ്രത്യേകതയുള്ളയാളാണെന്ന്‌ സംസാരിച്ചു തുടങ്ങിയപ്പോള്‍ത്തന്നെ മനസിലായി. വളരെ `എനര്‍ജെറ്റിക്‌' ആണു കക്ഷി. `എടാ'. `മോനേ' എന്നൊക്കെ, പ്രായവും തരവും നോക്കി സന്ദര്‍ശകരെ അഭിസംബോധന ചെയ്യുന്നതും കൗതുകമുണര്‍ത്തി. എന്റെ ഫയല്‍ ഡിപ്പാര്‍ട്ടുമെന്റില്‍നിന്ന്‌ എടുപ്പിക്കാന്‍ അല്‌പനേരം ഓഫീസറുടെ മുറിയില്‍ ഇരിക്കേണ്ടിവന്നു. ഇതിനിടെ സന്ദര്‍ശകരുടെയെല്ലാം പ്രശ്‌നങ്ങള്‍ ഉടനടി പരിഹരിക്കപ്പെട്ടുകൊണ്ടിരുന്നു. ചിലര്‍ക്ക്‌ തന്റെ പേഴ്‌സണല്‍ ഫോണ്‍ നമ്പര്‍ നല്‍കി, പിറ്റേന്ന്‌ തന്നെ നേരിട്ട്‌ വിളിക്കാനും നാളെത്തന്നെ പ്രശ്‌നം പരിഹരിക്കാമെന്നും ഉറപ്പുനല്‍കുന്നുമുണ്ടായിരുന്നു.
ഉച്ചയായി. എന്റെ പാസ്‌പോര്‍ട്ട്‌ വൈകുന്നേരത്തിനുമുമ്പേ തരുമെന്ന്‌ ഓഫീസര്‍ ഉറപ്പുതന്നിരുന്നതുകൊണ്ട്‌ ഞാന്‍ കാത്തിരുന്നു. ഇതിനിടെ പുറത്തേക്കുവന്ന ഓഫീസര്‍ ഞാനവിടെ കുത്തിയിരിക്കുന്നതു കണ്ടപ്പോള്‍ ഉള്ളിലേക്ക്‌ വിളിപ്പിച്ചു. സോഫയില്‍ പിടിച്ചിരുത്തി. ഊണു കഴിച്ചോ എന്നാണ്‌ ചോദ്യം. ഇല്ലെന്നു ഞാന്‍. ഉടനടി, വീട്ടില്‍നിന്നും കൊണ്ടുവന്ന ചോറും കറിയും ടീപ്പോയ്‌ല്‍ നിരന്നു. പകുതിച്ചോറ്‌ എനിക്ക്‌! അതിനിടയില്‍ കടന്നുവന്ന സന്ദര്‍ശകന്‌ രണ്ടു പഴം!
ഞാനൊരു പത്രപ്രവര്‍ത്തകനാണെന്ന്‌ ഓഫീസര്‍ക്ക്‌ അറിയില്ല. യാതൊരു തരത്തിലുമുള്ള ശുപാര്‍ശയോടെയുമല്ല, ഞാനവിടെ പോയത്‌. എന്നിട്ടും ഊഷ്‌മളമായ സ്വീകരണമാണ്‌ എനിക്കു ലഭിച്ചത്‌. വൈകുന്നേരം തന്നെ പാസ്‌പോര്‍ട്ട്‌ അദ്ദേഹം നേരിട്ട്‌ തരികയും ചെയ്‌തു. ഉച്ചയ്‌ക്ക്‌ അല്‌പസമയം കിട്ടിയപ്പോള്‍ ഞാന്‍ ഓഫീസറോട്‌ ചോദിച്ചു: ഇങ്ങനെയൊരു ആക്‌ടീവായ, കാര്യങ്ങള്‍ ഉടനടി സാധിച്ചുതരുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്‌ഥനെ ഞാന്‍ കണ്ടിട്ടില്ല! ഉറക്കെയുള്ള ചിരിയോടെ അദ്ദേഹം മറുപടി പറഞ്ഞു. `ഇവിടെ വരുന്നവര്‍ പോസിറ്റീവ്‌ എനര്‍ജിയോടെയേ ഈ മുറിവിട്ടുപോകാവൂ എന്നാണ്‌ എന്റെ ആഗ്രഹം. അതിനാണ്‌ എന്‍െറ ശ്രമം. ഞാന്‍ പല വിദേശരാജ്യങ്ങളിലും ജോലി ചെയ്‌തിട്ടുണ്ട്‌. അവിടുത്തെ മാതൃക സ്വീകരിച്ച്‌, ബ്യൂറോക്രസിയെ മറികടക്കാനാണ്‌ എന്റെ ശ്രമം...'
രണ്ടാഴ്‌ച കഴിഞ്ഞു. എന്റെ ബന്‌ധുവിന്റെ പാസ്‌പോര്‍ട്ട്‌ ലഭിക്കാന്‍ താമസം നേരിട്ടപ്പോള്‍ ഞാന്‍ പറഞ്ഞു: `പാസ്‌പോര്‍ട്ട്‌ ഓഫീസറെ വിളിച്ചുനോക്ക്‌'.
വൈകുന്നേരം ബന്‌ധു അത്‌ഭുതസ്‌തബ്‌ധനായി എന്നോടുപറഞ്ഞു: ഫോണ്‍ വിളിച്ചയുടന്‍ ഓഫീസര്‍ എന്റെ നമ്പര്‍ വാങ്ങിച്ചു. അല്‌പനേരം കഴിഞ്ഞ്‌ തിരിച്ചുവിളിച്ച്‌ പാസ്‌പോര്‍ട്ട്‌ നാളെ വന്ന്‌ വാങ്ങിക്കോളാന്‍ പറഞ്ഞു. ഇങ്ങനെയുള്ള ഉദ്യോഗസ്‌ഥര്‍ നമ്മുടെയിടയിലുണ്ടോ!...
പ്രിയപ്പെട്ട വായനക്കാരേ... ഈ പാസ്‌പോര്‍ട്ട്‌ ഓഫീസര്‍ രവീന്ദ്രന്റെ ഇപ്പോഴത്തെ അവസ്‌ഥ കേള്‍ക്കുക. കേന്ദ്രമന്ത്രി കെ.വി. തോമസിനെ വേണ്ടവിധം സ്വീകരിച്ചില്ലെന്ന്‌ ആരോപിച്ച്‌ അദ്ദേഹത്തെ തല്‍സ്‌ഥാനത്തുനിന്നു മാറ്റി. ഇപ്പോള്‍ ഡല്‍ഹിക്കു വിളിപ്പിച്ചിരികുന്നു, വഴക്കുപറയാന്‍!
ഇതാണ്‌ നമുടെ നാട്‌. കുത്തഴിഞ്ഞു കിടന്ന പാസ്‌പോര്‍ട്ട്‌ ഓഫീസിന്‌ അടുക്കും ചിട്ടയും ഉണ്ടാക്കിയതും ജീവനക്കാരുടെ കൈക്കൂലി അവസാനിപ്പിച്ചതും രവീന്ദ്രനായിരുന്നു എന്ന്‌ പത്രങ്ങളില്‍ പിന്നീട്‌ വായിച്ചു. അങ്ങനെ ജീവനക്കാരുടെ കണ്ണിലെ കരടായിരുന്നു, ഈ ജനപ്രിയ പാസ്‌പോര്‍ട്ട്‌ ഓഫീസര്‍. തരംകിട്ടിയപ്പോള്‍ അവര്‍ അദ്ദേഹത്തെ പിന്നില്‍നിന്നു കുത്തി. അതിന്‌ അര്‍ധരാത്രിക്ക്‌ കുടപിടിക്കുന്ന കേന്ദ്രമന്ത്രി നിമിത്തമാവുകയും ചെയ്‌തു.

ആ നല്ലവനായ ഉദ്യോഗസ്‌ഥന്റെ ഇനിയുള്ള ഔദ്യോഗികജീവിതത്തെ ഈ വിവരംകെട്ട രാഷ്‌ട്രീയക്കാരന്റെ നടപടി മലീമസമാക്കാതിരിക്കട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
ഈ നാട്‌ നന്നാവുമോ! എവിടെ!
വാല്‍ക്കഷണം: സ്വീകരണവും ബഹുമാനവുമൊക്കെ പിടിച്ചുവാങ്ങേണ്ടതാണെന്ന്‌ ബഹു. കേന്ദ്രമന്ത്രി ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ, ആവോ?

foreverfiroo
never say goodbye

രാജ്യദ്രോഹി

ഞാന്‍ അഹമ്മദ്.നിങ്ങള്‍ എല്ലാവരും എന്നെ അറിയും .ത്രിശ്ശൂര്‍ ജില്ലയിലെ വടക്കാ..അല്ലെങ്കില്‍ വേണ്ട. അതിനേക്കാള്‍ പെട്ടന്ന് പറഞ്ഞാല്‍ അറിയുക ഷാര്‍ജയിലെ റോളയില്‍ ആമിനാ ഗ്രോസറി നടത്തിയിരുന്ന അഹമ്മദിനെയാണ്. ഗ്രോസറിയുടെ താക്കോല്‍ തരുമ്പോള്‍ അര്‍ബാബ് പറഞ്ഞത് "അഹമ്മദ് -ഇത് നിന്റെ മകളാണ്.പൊന്നുപോലെ ഇവളെനോക്കിയാല്‍ നിനക്ക് ഐശ്വര്യം ഇവളിലൂടെ അള്ളാഹു തരും . ഇവളുടെ പേരുപോലെ കച്ചവടത്തില്‍ നീയും വിശ്വവസ്തനായിരിക്കണം ". മുങ്ങിത്താഴാന്‍ വിധിക്കപ്പെട്ടവന്‍ എന്ന് കരുതിയിരിക്കുന്ന കാലത്താണ്,ഈ ഷോപ്പ് കയ്യില്‍ വരുന്നത്. പൊന്നുപോലെ നോക്കി.ഒരു ദിര്‍ഹത്തിനു പോലും വഞ്ചനകാണിച്ചില്ല.കച്ചവടം വിജയമായി.അങ്ങനെ കുറേവര്‍ഷങ്ങള്‍ ..

വണ്ടിയൊന്നു കുലുങ്ങി.ഏതോ ഗട്ടറില്‍ വീണതാണ്. കേരളത്തിലെ റോഡുകളല്ലേ ഗട്ടറിനു ഒരുക്ഷാമവുമില്ല. ഏറെ നാളത്തെ ഗള്‍ ഫ് ജീവിതത്തിനു ശേഷം ഈ മണ്ണില്‍ യാത്രചെയ്തപ്പോഴൊന്നും ഇവിടുത്തെ റോഡുകളേയും അറബിനാട്ടിലെ റോഡുകളേയും ഞാന്‍ താരതമ്യം ചെയ്തിട്ടില്ല.ഒറ്റകുതിപ്പിലൂടെ പുരോഗതിയിലെത്തിയ അറബ് രാജ്യങ്ങളും പടി പടിയായി പുരോഗതിയിലെത്തുന്ന എന്റെ ഇന്ത്യാരാജ്യവും എനിക്ക് അഭിമാനം തന്നെയാണ്. എന്നിട്ടും ഇപ്പോഴെന്തേ ഗട്ടറില്‍ വീണപ്പോള്‍ ഇവിടുത്തെ റോഡുകളെകുറിച്ച് ആലോചിച്ചത്..? കാരണം ലളിതമാണ് വണ്ടിയില്‍ സീറ്റിലല്ല ഞാനിരിക്കുന്നത്,സീറ്റുകളെ ഉറപ്പിച്ചു നിര്‍ത്തിയ ഇരുമ്പ് ബോഡിയിലാണ്. ചുവന്നകള്ളികളുള്ള വെള്ളത്തുണികൊണ്ട് തലവഴി മൂടിയിരിക്കുന്നതിനാല്‍ സ്ഥലം ഏതാണെന്ന് മനസ്സിലാവുന്നില്ല.അല്ലെങ്കില്‍ തന്നെ ഈയിടെയായി ഒന്നും മനസ്സിലാവുന്നില്ല.ഈ ഇരിക്കുന്നവണ്ടി പോലും ജീവിതത്തില്‍ ആദ്യമായാണ്,ഇത്രക്കടുത്ത് കാണുന്നത്. പണ്ടു സിനിമ കാണുന്ന ശീലമുണ്ടായിരുന്നപ്പോള്‍ കണ്ടിട്ടുണ്ട് ചില്ലുജനാലകള്‍ ക്ക് ചുറ്റിലും ഇരുമ്പ് ഗ്രില്ലുകള്‍ കൊണ്ട് കവചം തീര്‍ത്ത നീല നിറമുള്ളവണ്ടിയെ.അന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ഇടിവണ്ടി എന്നത്രേ ഇതിന്റെ പേര്. എനിക്കു ചുറ്റിലുമായി പത്തോളം പോലീസുകാരുണ്ട്.എല്ലാവരുടെ കയ്യിലും തോക്കുണ്ട്.അവരില്‍ ചിലരൊക്കെ കാലുകൊണ്ട് ഒരു തട്ടു തട്ടിയാണ്,അവരുടെ സീറ്റുകളില്‍ പോയിരുന്നത്.ബൂട്സ് കൊണ്ട് ഒരാള്‍ തട്ടിയത് വാരിയെല്ലിനും പേരു പറഞ്ഞുതരാന്‍ അറിയാത്ത വേറൊരു എല്ലിനും ഇടക്കാണ്, സൂചി തുളച്ചു കയറുന്നതിന്റെ വേദന തലച്ചോറിലേക്ക് കുതിച്ചുകയറി.കൈകളില്‍ വിലങ്ങുള്ളതുകൊന്ട് ഒന്നു തൊട്ടുഴിയാന്‍ പറ്റിയില്ല.നേരിയ മോങ്ങലോടെ ഒന്നു പിടഞ്ഞു. അള്ളാഹ്..

ഹയ്യാല സ്വലാത്ത്..ഹയ്യല ഫലാഹ്.. വണ്ടി കടന്നുപോകുന്നതിനിടയില്‍ വഴിയരികിലെ പള്ളിയില്‍ നിന്നും ബാങ്കിന്റെ ശബ്ദം ."നമസ്കാരത്തിലേക്ക് വരിക..വിജയത്തിലേക്ക് വരിക..." ഇതു പോലെ ബാങ്ക് വിളി കേള്‍ക്കുമ്പോഴൊക്കെ ഷാര്‍ജയിലെ ഷോപ്പില്‍ ഒരു പാക്കിസ്ഥാനി വരാറുണ്ടായിരുന്നു.ഫക്രുദ്ദീന്‍ അലി ജീലാനി. ഞങ്ങളൊന്നിച്ചാണ് റോളാ പാര്‍ക്കിനു സമീപത്തുള്ള പള്ളിയില്‍ പോയിരുന്നത്. ഗോലിപോലെ പച്ചനിറത്തില്‍ വായില്‍ സൂക്ഷിക്കുന്ന നസ് വാറിന്റെ മടുപ്പിക്കുന്ന മണമില്ലാത്ത ,നല്ലരീതിയില്‍ പെരുമാറുന്ന ഫക്രുദ്ദീന്‍ വളരെ പെട്ടന്ന് തന്നെ എന്റെ കൂട്ടുകാരനായി.പാക്കിസ്ഥാനെ കുറിച്ചും ,പെഷവാറിലെ ബാല്യത്തെ കുറിച്ചും, വിദ്യാഭ്യാസകാലത്തെ കുറിച്ചുമെല്ലാം ഏറെ സംസാരിക്കുമായിരുന്നു ഫക്രുദ്ദീന്‍.
ഷോപ്പില്‍ ഞാന്‍ സൂക്ഷിച്ച ഖുര്‍ ആന്‍ പൊടി തട്ടിയെടുത്ത് ഇതു വല്ലപ്പോഴും വായിച്ചു നോക്കണം എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞ് മലയാളം പരിഭാഷയുള്ള ഖുര്‍ ആന്‍ എനിക്കു വേണ്ടി സം ഘടിപ്പിച്ചു തന്നതും ആ പാക്കിസ്ഥാനിയാണ്. ഒരു വേദപുസ്തകം എന്ന രീതിയില്‍ മാത്രം ഭയപ്പാടോടെ കണ്ടിരുന്ന ഖുര്‍ ആന്‍ അതുല്യമായ സാഹിത്യം ഉള്‍ക്കൊള്ളുന്ന ഒന്നാണെന്നും ഞാന്‍ തിരിച്ചറിഞ്ഞു.

പൂക്കളെ ജിജ്ഞാസയോടെ നോക്കി നിന്നിരുന്ന 7 വയസ്സുകാരനെപ്പോലെയായ ആ നിമിഷം ..
തിരമാല കുതിച്ചു വന്നപ്പോള്‍ പിന്തിരിഞ്ഞോടി വാപ്പയുടെ കൈകളില്‍ അഭയം തേടി കിതച്ചു നിന്ന ബാല്യം ..
ഉദയാസ്ഥമനങ്ങളുടെ നാഥനെ തിരിച്ചറിയുകയായിരുന്നു.

"നിങ്ങളൊന്നിച്ച് അള്ളാഹുവിന്റെ കയറില്‍ മുറുകെപിടിക്കുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി.അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ ന്നു." മൂന്നാം അദ്ധ്യായത്തിലെ ഈ വാക്യങ്ങള്‍ ചൂണ്ടുവിരല്‍ കൊണ്ട് തൊട്ടുകാണിച്ചു ഫക്രുദ്ദീന്‍ പറഞ്ഞത് ഇന്നും ഓര്‍ മ്മയുണ്ട്. അഹമ്മദ് ഈ വാക്യത്തിന്റെ അര്‍ത്ഥം എന്നേക്കാള്‍ കൂടുതല്‍ നിനക്ക് അറിയാന്‍ പറ്റും .നീ പറഞ്ഞിട്ടുണ്ടല്ലോ നാട്ടില്‍ നിന്റെ അയല്‍ക്കാരെ കുറിച്ച് -രാമേട്ടന്‍ ,ഫ്രാന്‍ സിസ് അങ്ങനെ എത്രപേര്‍ ,സഹോദരനാവാന്‍ ഒരു ഉമ്മയുടെ വയറ്റില്‍ ജനിക്കേണ്ട കാര്യമൊന്നുമില്ല. മനസ്സുകളെ ഒന്നിപ്പിച്ച സര്‍വ്വശക്തന്റെ മതത്തിന്റെ ഭാഗമാണ് സാഹോദര്യം .ദൈവത്തിന്റെ കയറില്‍ പിടിച്ചാല്‍ മതി.ഒരു അഗ്നികുണ്ഠത്തിലേക്കും നീയും ഞാനും വീഴില്ല. ഫക്രുദ്ദീന്‍ നീ പറഞ്ഞത് എത്ര ശരിയാണ്. മനസ്സിലെ ചുവന്ന ആശയങ്ങളുടെ അതേനിറപ്പകര്‍ ച്ചയാണ്,വേലിക്കരികില്‍ നിന്നിരുന്ന ചെമ്പരത്തിപ്പൂവുകള്‍ക്ക് -എന്നിട്ടും വീടിന്റെ അടുത്തുള്ള അമ്പലത്തിലേക്ക് പൂജാപുഷ്പമായി അതേപൂക്കള്‍ പോയിരുന്നു എന്നോര്‍ ത്തപ്പോള്‍ അഭിമാനം തോന്നി. മാലകെട്ടാനുള്ള പൂവിറുക്കാന്‍ നമ്പീശന്‍ കുട്ടി വരും എന്നുപറഞ്ഞു കൊണ്ട് പാത്രം കഴുകിയവെള്ളം പോലും ഒഴുക്കി ചെമ്പരത്തിത്തടം മലിനമാക്കാതെ സൂക്ഷിച്ച ഉമ്മാനെ ഓര്‍ത്ത് മനസ്സു നിറഞ്ഞു.

ഒരു ബ്രേക്കിടുന്ന ശബ്ദം .
ചിന്തകളില്‍ നിന്നും ഞാന്‍ ഉണര്‍ന്നു. ചുറ്റുമുള്ള പോലീസുകാര്‍ ജാഗരൂകരായ പോലെ,തോക്കിന്റെ പാത്തികള്‍ നിലത്തു തട്ടുന്ന ശബ്ദം ബൂട്സ് ഉരയുന്ന ശബ്ദം.
ഇടിവണ്ടിയുടെ ഡ്രൈവറോട് എന്റെ തൊട്ടടുത്തുള്ള പോലീസുകാരന്‍ വിളിച്ചു ചോദിക്കുന്നത് കേട്ടു."എന്തു പറ്റിയെടേ..?"
"എസ്കോര്‍ ട്ട് വണ്ടികള്‍ എത്തിയില്ല".ഡ്രൈവര്‍ മറുപടി പറഞ്ഞു.
എസ്കോര്‍ ട്ട് വണ്ടികള്‍..??

ഞാനും അതിപ്പോഴാണ് ഓര്‍ക്കുന്നത്.എന്നെ ഒരാഴ്ചയായി സൂക്ഷിച്ചിരുന്ന സ്ഥലത്തുനിന്നും കോടതിയിലേക്ക് കൊണ്ടുപോകാനായി ഈ വണ്ടിയില്‍ കയറ്റുമ്പോള്‍ അവിടെ വമ്പന്‍ തിരക്കായിരുന്നു. നിരവധി ഫ്ലാഷുകള്‍ എന്റെ മൂടിയ മുഖത്തിനു നേരെ മിന്നുന്നുണ്ടായിരുന്നു.ചാനലുകള്‍ തത്സമയ വാര്‍ ത്തകൊടുക്കുന്നുണ്ടായിരുന്നു. അതിലൊരാള്‍ ആവേശപൂര്‍വ്വം വാര്‍ത്ത റിപ്പോര്‍ ട്ട് ചെയ്യുന്നത് കേള്‍ക്കാന്‍ പറ്റി." അഹമ്മദ് എന്ന ഏകദേശം 40 വയസ്സു പ്രായം തോന്നിക്കുന്ന ഒരാളെയാണ്,പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത് ഇയാളെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും .കനത്തപൊലീസ് ബന്തവസ്സാണ്, ഏര്‍ പ്പെടുത്തിയിരിക്കുന്നത്. കവചിത വാഹനത്തിനു മുന്നിലും പിന്നിലുമായി ഏതാണ്ട് നൂറിലധികം ..ക്ഷമിക്കണം ഏതാണ്ട് ഇരുനൂറിലധികം പോലീസ് കാരെയാണ് വിന്യസിച്ചിരിക്കുന്നത്." എനിക്കു ചിരിവരുന്നു. ഇരുനൂറു പോലീസുകാര്‍ എനിക്കു കാവല്‍ .അശ്വനിആശുപത്രിയിലെ കാര്‍ഡിയോളജി ഡോക്ടര്‍ ഇക്ബാല്‍ പറഞ്ഞത് "അഹമ്മദ് ഇനി പഴയപോലെ അധികം ഓടിച്ചാടി നടന്ന് ശരീരത്തിനെ മറക്കരുത്. ആദ്യത്തെ അറ്റാക്കു തന്നെയാണ് ഇത്. ശ്രദ്ധിക്കണം " എന്നെ ചോദ്യം ചെയ്ത എല്ലാസാറന്‍ മാരോടും ഞാന്‍ കരഞ്ഞു പറഞ്ഞു,ഡോക്ടര്‍ പറഞ്ഞ കാര്യം .ക്രൈം ബ്രാന്‍ച്,റോ,സ്പെഷ്യല്‍ സ്ക്വാഡ്,ആന്റി ടെററിസ്റ്റ് അങ്ങനെ എത്ര യെത്ര ഉദ്യോഗസ്ഥര്‍ .അവര്‍ക്കാര്‍ക്കും ഒന്നു കേള്‍ക്കാന്‍ മനസ്സുണ്ടായില്ല. ഓരോചോദ്യം ചെയ്യല്‍ തീരുമ്പോഴും ഓരോ അവയവം പണിമുടക്കുന്നു.ഇന്നു രാവിലെ മൂത്രം ഒഴിക്കാന്‍ പെട്ടപാട്...അള്ളാഹ് ..അറിയാതെ വിളിച്ചു പോയി.
വേദന.. വേദന.. ഫക്രുദ്ദീന്‍ നീ അറിയുന്നുണ്ടോ ഞാനനുഭവിക്കുന്ന വേദന. ഷാര്‍ ജയില്‍ നിന്നും കച്ചവടം അവസാനിപ്പിച്ച് നാട്ടില്‍ പോരാന്‍ നേരത്താണ്,സ്നേഹത്തോടെ ഫക്രുദ്ദീന്‍ എന്നെ പെഷവാറിലേക്ക് ക്ഷണിച്ചത്. അതും ജഹന്നാരയുടെ കല്യാണത്തിന്,മുറ്റത്തു ബോഗന്‍ വില്ലപൂത്തുനിന്നിരുന്നഫക്രുദ്ദീന്റെ ഷാര്‍ ജയിലെ വില്ലയില്‍ ഞാനെത്തുമ്പോഴെല്ലാം ജെല്ലി മിഠായിക്കു വേണ്ടി ഓടിയെത്തിരുന്ന ആ കൊച്ചുസുന്ദരി മണവാട്ടിക്കുട്ടിയായി എന്നു കേട്ടപ്പോള്‍ പോകാതിരിക്കാന്‍ കഴിഞ്ഞില്ല. 3 ദിവസം പെഷവാറില്‍ ,രണ്ടു രാജ്യക്കാരെന്നോ രണ്ടു സംസ്കാരമെന്നോ വേര്‍ തിരിവില്ലാതെ ഖവാലി സംഗീതത്തിനൊപ്പം തലയാട്ടി ആസ്വദിച്ച രാപ്പകലുകള്‍ ..
പിന്നീട് എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ്, ഫക്രുദ്ദീന്റെ ഒരു എഴുത്ത് എന്നെ തേടി വന്നത്.കിഡ്നിക്ക് തകരാറു സംഭവിച്ച അവന്റെ മകന്റെ ചികിത്സക്കു സഹായം ചോദിക്കുന്ന ആ വരികളില്‍ ഫക്രുദ്ദീന്റെ കണ്ണീരുപ്പ് ഞാനറിഞ്ഞു. മറ്റൊന്നും ആലോചിച്ചില്ല..ഒന്നു രണ്ടു ബാങ്കുകളില്‍ ചെന്ന് പാക്കിസ്ഥാനിലേക്ക് കുറച്ചുപണം അയക്കാന്‍ എന്താണ് വഴിയെന്ന് അന്വേഷിച്ചു. സം ശയത്തിന്റെ പുരികക്കൊടികള്‍ ഉയര്‍ന്നു ചോദ്യചിഹ്നങ്ങളായി മാറിയത് അപ്പോള്‍ തിരിച്ചറിയാന്‍ പറ്റിയില്ല.വണ്ടി കോടതിയില്‍ എത്തിയിരിക്കുന്നു.നേരത്തേതിനെക്കള്‍ വലിയ തിരക്കാണ് ഇപ്പോള്‍.പോലീസുകാര്‍ ജനങ്ങളെ ഓടിക്കുന്നു.മാധ്യമ പ്രവര്‍ത്തകര്‍ തിക്കും തിരക്കും കൂട്ടി പടമെടുക്കുന്നു.ഇവിടെ നിന്നും തത്സമയ വാര്‍ ത്ത ചാനലുകള്‍ കൊടുക്കുന്നത് കേള്‍ ക്കാം ."ഭീകരന്‍ അഹമ്മദിനെ ദാ..ഇപ്പോള്‍ കോടതിയില്‍ ഹാജരാക്കും .അഹമ്മദിന്റെ കൂട്ടുപ്രതികളെ കുറിച്ചു വിവരമൊന്നും കിട്ടിയിട്ടില്ല എന്നു പോലീസ് അറിയിച്ചു.തീവ്രവാദ പ്രവര്‍ത്തനവുമായി ഇയാള്‍ക്കു വളരെ ശക്തിയായ ബന്ധമുണ്ട്. ഇയാള്‍ 3 ദിവസം പാക്കിസ്ഥാനില്‍ പരിശീലനം നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്.ദുബായ് വഴിയായിരുന്നു റിക്രൂട്ട് മെന്റ്..കൂടാതെ സ്ഫോടനം നടന്നതിന്റെ ഒന്നാം വാര്‍ ഷികത്തില്‍ ഇയാള്‍ പാക്കിസ്ഥാനിലേക്ക് നിരവധി തവണ ഫോണ്‍ വിളിച്ചതിന്റെ തെളിവും പോലീസ് ഹാജരാക്കുന്നുണ്ട്. നാട്ടിലെ ബാങ്കുകളില്‍ നിന്ന് കോടിക്കണക്കിനു രൂപ പാക്കിസ്ഥാനിലേക്ക് എത്തിക്കാന്‍ ഇയാള്‍ നടത്തിയ ശ്രമത്തിനു തെളിവുലഭിച്ചിട്ടുണ്ട്.വീട് റെയ്ഡ് ചെയ്തപ്പോള്‍ കിട്ടിയ ഖുര്‍ ആന്റെ പ്രതികളും ഇയാള്‍ ക്കെതിരെയുള്ള ശക്തമായ തെളിവാണ്.
ഞാന്‍ ഞെട്ടിപ്പോയി."അക്രമികളായ ആളുകളെ ദൈവം സന്‍മാര്‍ഗത്തില്‍ ആക്കുന്നതല്ല"എന്നു പറഞ്ഞു പഠിപ്പിക്കുന്ന ഖുര്‍ ആന്‍ എനിക്കെതിരെയുള്ള തെളിവോ..??

എങ്കിലും ഞാന്‍ പേടിച്ചില്ല. ഞാനൊരിക്കലും എന്റെ നാടിനോടുള്ള വിശ്വാസത്തില്‍ അന്യായം കൂട്ടിക്കലര്‍ത്തിയിട്ടില്ല.
അങ്ങനെ യുള്ളവര്‍ നിര്‍ഭയരാണ് എന്ന് പഠിപ്പിച്ചതും ഈ ഖുര്‍ ആനാണ്..എനിക്കു നെഞ്ചിന്റെ ഇടതു വശത്ത് കൊളുത്തിവലിക്കുന്ന പോലെ അനുഭവപ്പെട്ടു തുടങ്ങി.വേദന മൂര്‍ ച്ഛിച്ച് ഡോക്ടര്‍ ഇക്ബാലിന്റെ മേശക്ക് മുകളിലേക്ക് വീണ ആ നിമിഷം വീണ്ടും വരുന്നു. നാഥാ..ഞാന്‍ ആദ്യം സുജൂദ് ചെയ്ത മണ്ണിനെ നീ കാക്കണേ.

എന്റെ വാക്കുകള്‍ ചാനല്‍ പടയുടെ ബഹളങ്ങള്‍ ക്കു മുന്നില്‍ ഉയര്‍ ന്നില്ല..അവര്‍ റിപ്പോര്‍ ട്ട് ചെയ്തു കൊണ്ടേഇരുന്നു." ..ഇതാ ഇപ്പോള്‍ വിലങ്ങിട്ടകൈകള്‍ കൊണ്ട് നെഞ്ചില്‍ അമര്‍ ത്തിക്കാണിച്ച് അഹമ്മദ് എന്തോ മുദ്രകാണിക്കുകയാണെന്നു തോന്നുന്നു.ഇടക്കു ഇടക്കു അയാള്‍ ആളുകള്‍ക്ക് മുഖം കൊടുക്കാതെ കൂടുതല്‍ താഴേക്ക് നോക്കാന്‍ ശ്രമിക്കുന്നുണ്ട്. ഒരു പോലീസ് കാരന്റെ ചുമലില്‍ ചാരാന്‍ ശ്രമിച്ച അഹമ്മദിനെ മറ്റൊരു പോലീസുകാരന്‍ ......."

അഴിച്ചു വിട്ട പോലുള്ള ഒരു തണുത്ത കാറ്റ് എന്നെ വിഴുങ്ങിത്തുടങ്ങി....