Thursday, March 4, 2010

കൂട്ടുകാരി

ഇന്നലെ മധു സൂചിപ്പിച്ചിരുന്നു.. പക്ഷെ ഞാൻ വിശ്വസിച്ചില്ല..ഇത്ര പെട്ടെന്ന് ഉണ്ടാവുമെന്ന്..
മധുവിനു എവിടെ നിന്നാണീ ന്യൂസൊക്കെ കിട്ടുന്നത്‌?
ചെല്ലുമ്പൊൾ മരക്കൊമ്പിൽ തൂങ്ങി ആടുകയാണ്‌..
ആ കാഴ്ചയും മൊബൈൽ ഫോണിൽ ഫോട്ടോ എടുക്കാൻ ചിലർ!
ഇവന്മാർക്കൊന്നും വേറെ ഒരു പണിയും ഇല്ലേ?!
നാവ്‌ പുറത്തേക്ക്‌ തള്ളി കിടപ്പുണ്ട്‌. മൊത്തം ശരീരം വലിഞ്ഞു മുറുകിയിരിക്കുന്നു..


ഇതിനു മുൻപു അവൻ എന്നെ കൂട്ടിക്കൊണ്ട്‌ പോയതു റെയിൽവേ പാളത്തിനടുത്തായിരുന്നു.
ആദ്യമൊക്കെ ഇതു കാണുമ്പോൾ ഒരു വല്ലാത്ത അനുഭവം ആയിരുന്നു.. ഇപ്പോൾ എല്ലാം ശീലമായിരിക്കുന്നു..
ശീലം മാത്രമല്ല ഒരു സന്തോഷം കൂടി തോന്നി തുടങ്ങിയിരിക്കുന്നു.. മധുവിനു ഈ കാര്യങ്ങൾക്ക്‌ വല്ല്യ ഉത്സാഹമാണ്‌.

പറഞ്ഞു തുടങ്ങിയതിൽ നിന്നും മാറി പോയി. ബാക്കി പറഞ്ഞില്ലല്ലോ.
തൂങ്ങി കിടക്കുന്നവന്റെ പേര്‌ സുനിൽ എന്നാണ്‌ മധു പറഞ്ഞത്‌.
എന്നെ കൈ പിടിച്ച്‌ മധു മരത്തിനു കീഴിൽ കൊണ്ട്‌ നിർത്തി.
ഇതെത്ര വട്ടം കണ്ടിരിക്കുന്നു..
അപ്പോഴാണ്‌ മരത്തിനു താഴെ ചെടിക്കിടയിൽ നിന്ന് ഒരു കരച്ചിൽ കേട്ടത്‌.
നമ്മൾ അവിടേക്ക്‌ പോയി നോക്കി..
അതാ അവിടെ അവനിരുന്നു കരയുന്നു..
'ടാ സുനിൽ' മധു പതുക്കെ വിളിച്ചു..
നമ്മളെ കണ്ടതും അവൻ കരച്ചിൽ നിർത്തി എഴുന്നേറ്റ്‌ നിന്നു..
'നീ വിഷമിക്കേണ്ട നമ്മളൊക്കെ ഇല്ലേ ഇവിടെ' മധു ആശ്വസിപ്പിക്കുകയാണ്‌.
പിന്നെ അവൻ എന്നെ പരിചയപ്പെടുത്തി. ഞാൻ സുനിലിന്‌ ഒരു ഷേക്ക്‌ ഹാൻഡ്‌ കൊടുത്തു.
ഇപ്പോൾ സുനിലിന്റെ മുഖത്തു ഒരു ചെറിയ സന്തോഷം കാണുന്നുണ്ട്‌.
'നീ വാ, ഇനി ഇവിടെ നിന്നിട്ട്‌ എന്തു കാര്യം?'
കൂട്ടുകാരുടെ കൂട്ടത്തിൽ ഒരാളെയും കൂടി കിട്ടിയതിന്റെ സന്തോഷം മധുന്റെ മുഖത്ത്‌ കാണാം.
മൊബൈൽ ഫോണുമായ്‌ കൂടുതൽ പേർ അവിടേക്ക്‌ വരുന്നതു കണ്ട്‌ നമ്മൾ മൂന്ന് പേരും ചിരിച്ചു..
foreverfiroo
never say goodbye

രക്തത്തിന്‍റെ ചുവപ്പ്

ശിവന്കുട്ടിയുടെ മകള്ജലജ ഗര്ഭിണിയാണ് .
അഷറഫിനെ തേടി ശിവന്കുട്ടിയും കൂടെ തടിമാടന്മാരായ രണ്ടു പേരും അങ്ങാടിയില് എത്തി. അവര്ക്ക് അഷറഫിന്റെ വീട് കാണണം. വഴി ചോദിച്ചത് ബാര്ബര്കേശവനോട്. വഴിയറിഞ്ഞ അവര്അഷറഫിന്റെ വീട് ലക്ഷ്യമാക്കി ജീപ്പ് വിട്ടു.കേശവാ എന്തിനാ അവര്വന്നത് ? മൈക്ക് വാസുവിന് കാര്യമറിയണം.ഓ അയാളുടെ മോള്‍‍ ഗര്ഭിണിയാണത്രെ.. .. അവര്അഷറഫിനെ തേടി വന്നതാ..എന്താ കാര്യം ? “ഒന്നും പറഞ്ഞില്ല..എന്തോ പ്രശ്നമുണ്ട്.അപ്പോള്? അഷറഫ്…..!! അവന്അത്രക്കാരനോ…? “ഗോവിന്ദാ,, ബാലാ,, അച്ചുതാ,,, അറിഞ്ഞില്ലെ അഷറഫ് ഒരു ഹിന്ദുപെണ്ണിനെ ചതിച്ചെന്ന്.!! മൈക്ക് വാസു ഉച്ചത്തില്വിളിച്ച് കൂവി .. !!
ആഹാ.. എന്നാല്അവനെ വെറുതെ വിടരുത് വാ പോയി നോക്കാം. എല്ലാവരും കൂടി അഷറഫിന്റെ വീട് ലക്ഷ്യമാക്കി നടന്നു. വടിവാളും വെട്ടുകത്തിയും എടുക്കാന്മറന്നില്ല.!! അവരുടെ പോക്ക് ശരിയല്ലല്ലോ.. നാസര്എല്ലാം മാറി നിന്നു കാണുന്നുണ്ടായിരുന്നു.ഷുക്കൂറെ. വാപ്പുട്ടീ,ജബ്ബാറെ, അലവീ. വാ നമുക്കും പോയി നോക്കാം..!! നാസറും ആളെ കൂട്ടി അഷറഫിന്റെ വീട് ലക്ഷ്യമാക്കി അവരും നടന്നു. വെട്ടുകത്തിയും വടിവാളും എടുക്കാന്അവരും മറന്നില്ല.!!
ശിവന്‍‍കുട്ടി വന്ന ജീപ്പ് അഷറഫിന്റെ വീടിനുപുറത്ത് നില്ക്കുന്നു. അവര്വീടിനകത്ത് അഷറഫുമായ് സംസാരിക്കുന്നു.നിങ്ങള്ആണ്കുട്ടികള്ആണെങ്കില്അഷറഫിനെ ഒന്ന് തൊട്ടാ അപ്പോള്കാണാം ഞങ്ങള്മുസ്ലീങ്ങള്ആരാ എന്ന് .. നാസര്വീമ്പിളക്കി.
ഒരു ഹിന്ദു പെണ്ണിനെ ചതിച്ച് അവന്സുഖമായ് വാഴാമെന്ന് കരുതണ്ട അവന്റെ തല മണ്ണില്കിടന്നുരുളും.
ഗോവിന്ദനും ഒട്ടു പേടിയില്ല വീമ്പിളക്കാന്‍.എന്നാല്കാണെട്ടടാ നിങ്ങള്ഹിന്ദുക്കളെ പവര്‍.. പറഞ്ഞു തീരും മുന്പ് വാപ്പുട്ടി പൊട്ടിച്ചു കേശവന്റെ മുഖത്ത് ഒന്ന്.
പിന്നെ അവിടെ കൂട്ട തല്ല് ആരുടെയോ എല്ലാം തലയില്നിന്നും ഉടലില്നിന്നും രക്തം ഒലിച്ചിറങ്ങി. പുറത്തെ ലഹള കണ്ട് വീട്ടിനകത്തു നിന്നും ശിവന്കുട്ടിയും കൂടെ വന്നവരും ഇറങ്ങി വന്നു. കൂടെ അഷറഫും.എന്താ എന്തിനാ വഴക്ക്? അഷറഫും . ശിവന്കുട്ടിയും ഒരേ സ്വരത്തില്ചോദിച്ചു.നിങ്ങള്ഇതില്ഇടപെടണ്ട.. നിങ്ങളുടെ മകള്ഒരു ഹിന്ദുകുട്ടിയെ ചതിച്ച്
ഇവന്ഇവിടെ ജീവിക്കണ്ട.. ബാലനു മത ഭക്തി നിറഞ്ഞ് തുളുമ്പി.അഷറഫിനു നേരെ പാഞ്ഞടുത്തു.ചതിച്ചെന്നോ ആര് ആരെ ചതിച്ചു ? എന്താ ഈ പറയുന്നതു ? അഷറഫിന് കാര്യം പിടി കിട്ടിയില്ല.
നീ പേടിക്കെണ്ട അഷറഫ് ഇവര്നിന്നെ ഒരു ചുക്കും ചെയ്യില്ല.. നീ എത്ര ഹിന്ദുപെണ്കുട്ടികളെ വേണമെങ്കിലും ചതിച്ചോ.. ഞങ്ങളുണ്ട് നിന്റെ കൂടെ.. ഷുക്കൂര്അഷറഫിനു ആത്മവീര്യം പകര്ന്നു.നിര്‍‍ത്തുന്നുണ്ടോ നിങ്ങള്..ഇവിടെ ആരും ആരേയും ചതിച്ചിട്ടില്ല . എന്റെ
മോള്ഗര്ഭിണിയാ അതിനുത്തരവാദി ഇതാ ഈ നില്ക്കുന്ന അവളുടെ ഭര്ത്താവാശിവന്കുട്ടി കൂടെ വന്ന തടിമാടന്മാരില്ഒരാളെ ചൂണ്ടി കാണിച്ച് പറഞ്ഞു.
അപ്പോള്പിന്നെ നിങ്ങള്അഷറഫിനെ അന്വേഷിച്ചത് എന്തിനാ ? തല്ല് നിറുത്തി അച്ചുതന്സംശയം ചോദിച്ചു.
അവള്ക്ക് സിസേറിയനാ ഇന്ന് ഒ നെഗറ്റീവ് രക്തം തേടി ഇറങ്ങിയതാ,, ഇവിടെ വായനശാലയില്നിന്നാ അഷറഫിന്റെ രക്തം ഒ നെഗറ്റീവെന്നറിഞ്ഞത് ഇയാളെ കൊണ്ട് പോവാന്വന്നതാ ഞങ്ങള്‍..
ശിവന്കുട്ടി അഷറഫിന്റെ കയ്യും പിടിച്ച് ജീപ്പില്കയറി.
ഒലിച്ചിറങ്ങിയ രക്തം ഏത് ഗ്രൂപ്പ് എന്നറിയാത്ത ഹിന്ദുവും മുസ്ലീമും അതു തുടച്ചു കൊണ്ട് രണ്ട് വഴിക്ക് പിരിഞ്ഞു പോയി.
foreverfiroo
never say goodbye