മൊട്ടേന്ന് വിരിഞ്ഞില്ല ഒന്നാം ക്ലാസിലായതേയുള്ളൂ,അപ്പോളെക്കും തുടങ്ങി..അപ്പു.എന്താണെന്നോ പ്രേമം. ഹോംവര്‍ക്ക് നോക്കാന്‍ വേണ്ടിയെടുത്ത ബുക്കില്‍ ഒരു തുണ്ട് കടാലാസ്സില്‍ "I LOVE YOU" .എന്താട ഇതെന്ന് ചോദിച്ചപ്പോ അവന്‍ പറയുവാ,അത് എന്റെ ലൈന്‍ അമ്മുവിനുള്ളതാ..അവിടെ വച്ചേക്കെന്ന്.അച്ഛനിങ്ങ് വരട്ടെ കാണിച്ച് കൊടുക്കുന്നുണ്ടിതെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു,അച് ഛനറിയാല്ലോ ഇന്നലെ അച് ഛന്റെ ഫോണീന്നാ അവളെ വിളിച്ചതെന്ന്.ഇന്നിങ്ങ് വരട്ടെ അച് ഛന്‍ തന്നെയാ മോനെ ചീത്തയാക്കുന്നത് . വൈകിട്ട് വന്നപ്പോള്‍ ഞാന്‍പറഞ്ഞു കൊടുത്തു. ഉടനെ വന്നു മറുപടി ,അവന്‍ കുഞ്ഞല്ലേയെന്ന്.എന്നിട്ടവനോട് ചോദിക്കുവാ മോനെ ഇന്ന് നിന്റെ അമ്മു വിളിച്ചില്ലല്ലോടായെന്ന്.ഇങ്ങേരുടെയല്ലേ മോന്‍..ഇതല്ല ഇതിനപ്പുറവും അവന്‍ ചെയ്യും ഞാന്‍ മനസ്സിലോര്‍ത്തു. എന്നത്തേയും പോലെ ജോലിയൊക്കെ കഴിഞ്ഞ് ഒന്നുമയങ്ങാന്‍ കിടന്നപ്പോള്‍ അതാ കോളിങ്ങ് ബെല്‍. വാതില്‍ തുറന്നപ്പോള്‍ ദാണ്ടെ നില്‍ക്കുന്നു ചിരിച്ചോണ്ട് അപ്പു.എന്താടാ ഇന്ന് ക്ലാസ്സ് നേരത്തെ വിട്ടോയെന്ന് ചോദിക്കുന്നേനു മുന്‍പേ ,അവന്‍ “അമ്മേ ഇതാരാന്ന് നോക്കിയേ” ഞാന്‍ ഞെട്ടിപ്പോയി.പാല്‍ പല്ലും കാണിച്ച് നാണിച്ച് ചിരിച്ചോണ്ട് യൂണിഫോമിട്ട ഒരു പെണ്‍കുട്ടി.ഇതാരാടായെന്ന് ചോദിക്കേണ്ട താമസം അവന്‍ പറഞ്ഞു,അമ്മേ ഇതാ അമ്മു.എടാ ഇതാരുടെ കൂടെ വന്നെടായെന്ന് ചോദിച്ചു.അവന്‍ പറയുവാ കല്ല്യാണം കഴിക്കാനാണെന്ന്. എടാ അപ്പൂ ....ഞാന്‍ അലറി.അവന്‍ അതൊന്നും മൈന്‍ഡ് ചെയ്യാതെ നീ വാ നമുക്ക് അകത്തേക്ക് പോകാമെന്നും പറഞ്ഞ് കൈയില്‍ പിടിച്ചോണ്ട് അകത്തേക്ക് പോയി.ഞാന്‍ ഹസ്സിനെ വിളിച്ചപ്പോള്‍ അങ്ങേര്‍ ഭയങ്കര ചിരി.നിങ്ങളിങ്ങോട്ട് വേഗം വാ എന്നുപറഞ്ഞ് ഞാന്‍ ഫോണ്‍ വച്ചിട്ട് അകത്തേക്ക് ചെന്നു.രണ്ടുപേരും കൂടി ഡൈനിങ്ങ് ടേബിളിന്റെ ഒരു കസേരയിലിരിക്കുന്നു.അപ്പൂന്റെ ഒരു കൈ അമ്മൂന്റെ തോളിലൂടെയിട്ടേക്കുന്നു.” നീ ഈ ബിസ്ക്കറ്റ് മൊത്തം തിന്നോ,നല്ല ടേയ്സ്റ്റാ. ഞാന്‍ അമ്മൂനോട് ചോദിച്ചു മോളെ നിന്റെ വീട്ടിലെ ഫോണ്‍നമ്പര്‍ എത്രയാണെന്ന്.ഉടനെ അപ്പൂ പറേവാ നീ കൊടുക്കണ്ടാ നിന്റെ അമ്മയെ വിളിക്കാനാണെന്ന്.എനിക്കാകെ കലിവന്നുപോയി. foreverfiroo never say goodbye |
ഒത്തിരി മോഹങ്ങള്‍ ആയിരുന്നു എനിക്ക് ചെറുപ്പത്തില്‍. പക്ഷെ ഒന്നും നടന്നില്ല വിചാരിച്ചതിലും വളരെ വളരെ മാറ്റമുള്ള ഒരെടുത്താണ് എത്തിപെട്ടത്.

No comments:
Post a Comment