Thursday, March 4, 2010

കൂട്ടുകാരി

ഇന്നലെ മധു സൂചിപ്പിച്ചിരുന്നു.. പക്ഷെ ഞാൻ വിശ്വസിച്ചില്ല..ഇത്ര പെട്ടെന്ന് ഉണ്ടാവുമെന്ന്..
മധുവിനു എവിടെ നിന്നാണീ ന്യൂസൊക്കെ കിട്ടുന്നത്‌?
ചെല്ലുമ്പൊൾ മരക്കൊമ്പിൽ തൂങ്ങി ആടുകയാണ്‌..
ആ കാഴ്ചയും മൊബൈൽ ഫോണിൽ ഫോട്ടോ എടുക്കാൻ ചിലർ!
ഇവന്മാർക്കൊന്നും വേറെ ഒരു പണിയും ഇല്ലേ?!
നാവ്‌ പുറത്തേക്ക്‌ തള്ളി കിടപ്പുണ്ട്‌. മൊത്തം ശരീരം വലിഞ്ഞു മുറുകിയിരിക്കുന്നു..


ഇതിനു മുൻപു അവൻ എന്നെ കൂട്ടിക്കൊണ്ട്‌ പോയതു റെയിൽവേ പാളത്തിനടുത്തായിരുന്നു.
ആദ്യമൊക്കെ ഇതു കാണുമ്പോൾ ഒരു വല്ലാത്ത അനുഭവം ആയിരുന്നു.. ഇപ്പോൾ എല്ലാം ശീലമായിരിക്കുന്നു..
ശീലം മാത്രമല്ല ഒരു സന്തോഷം കൂടി തോന്നി തുടങ്ങിയിരിക്കുന്നു.. മധുവിനു ഈ കാര്യങ്ങൾക്ക്‌ വല്ല്യ ഉത്സാഹമാണ്‌.

പറഞ്ഞു തുടങ്ങിയതിൽ നിന്നും മാറി പോയി. ബാക്കി പറഞ്ഞില്ലല്ലോ.
തൂങ്ങി കിടക്കുന്നവന്റെ പേര്‌ സുനിൽ എന്നാണ്‌ മധു പറഞ്ഞത്‌.
എന്നെ കൈ പിടിച്ച്‌ മധു മരത്തിനു കീഴിൽ കൊണ്ട്‌ നിർത്തി.
ഇതെത്ര വട്ടം കണ്ടിരിക്കുന്നു..
അപ്പോഴാണ്‌ മരത്തിനു താഴെ ചെടിക്കിടയിൽ നിന്ന് ഒരു കരച്ചിൽ കേട്ടത്‌.
നമ്മൾ അവിടേക്ക്‌ പോയി നോക്കി..
അതാ അവിടെ അവനിരുന്നു കരയുന്നു..
'ടാ സുനിൽ' മധു പതുക്കെ വിളിച്ചു..
നമ്മളെ കണ്ടതും അവൻ കരച്ചിൽ നിർത്തി എഴുന്നേറ്റ്‌ നിന്നു..
'നീ വിഷമിക്കേണ്ട നമ്മളൊക്കെ ഇല്ലേ ഇവിടെ' മധു ആശ്വസിപ്പിക്കുകയാണ്‌.
പിന്നെ അവൻ എന്നെ പരിചയപ്പെടുത്തി. ഞാൻ സുനിലിന്‌ ഒരു ഷേക്ക്‌ ഹാൻഡ്‌ കൊടുത്തു.
ഇപ്പോൾ സുനിലിന്റെ മുഖത്തു ഒരു ചെറിയ സന്തോഷം കാണുന്നുണ്ട്‌.
'നീ വാ, ഇനി ഇവിടെ നിന്നിട്ട്‌ എന്തു കാര്യം?'
കൂട്ടുകാരുടെ കൂട്ടത്തിൽ ഒരാളെയും കൂടി കിട്ടിയതിന്റെ സന്തോഷം മധുന്റെ മുഖത്ത്‌ കാണാം.
മൊബൈൽ ഫോണുമായ്‌ കൂടുതൽ പേർ അവിടേക്ക്‌ വരുന്നതു കണ്ട്‌ നമ്മൾ മൂന്ന് പേരും ചിരിച്ചു..
foreverfiroo
never say goodbye

1 comment:

firoo said...

വളരെ നന്ദി